ഭീകരവാദ ഫണ്ടിംഗ്: എസ്എഎസ് ഗീലാനിയുടെ സ്വത്തുകള്‍ നിരീക്ഷണത്തില്‍, ഹുറിയത്ത് തലവന് രക്ഷയില്ല!!

  • Posted By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് എത്തിക്കുന്നത് സംബന്ധിച്ചുള്ള അന്വേഷണത്തില്‍ ഗീലാനിയുടെ സ്വത്തുക്കളും നിരീക്ഷണത്തില്‍. എസ്എഎസ് ഗീലാനിയുടേയും കുടുംബാംഗങ്ങളുടേതുമുള്‍പ്പെടെ 14 സ്വത്തുക്കള്‍ സംബന്ധിച്ച വിവരങ്ങളാണ് എന്‍ഐഎ അന്വേഷിക്കുക. നൂറ് കോടിയ്ക്കും 150 കോടിയ്ക്കും ഇടയില്‍ വരുന്ന സ്വത്തുക്കളാണ് ഗീലാനിയുടെ പേരിലുള്ളത്.

ഗീലാനിയുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കൃഷിഭൂമി, കശ്മീരിലെ ഭൂമി, ദില്ലിയും കശ്മീരിലും ഗീലാനിയുടെയും മക്കളായ നയീം, നസീം, അനിഷ, ഫറാത്ത്, സംഷിദ, ചാംഷിദ എന്നിവരുടെ പേരിലുള്ള സ്വത്തുക്കളും എന്‍ഐഎ അന്വേഷിക്കും. ഫറാത്ത്, അനിഷ എന്നിവര്‍ ഗീലാനിയുടെ രണ്ടാം വിവാഹത്തിലെ മക്കളാണ്. ജമ്മു കശ്മീരിന് പുറമേ ഹരിയാന, ദില്ലി എന്നിവിടങ്ങളില്‍ സംഭവവുമായി എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എട്ട് വിഘടനാവാദി നേതാക്കള്‍ അറസ്റ്റിലാവുന്നത്. പാകിസ്താന്‍, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കറന്‍സികള്‍ എന്നിവയുള്‍പ്പെടെ നിരവധി സാധനങ്ങളാണ് എന്‍ഐഎ റെയ്ഡിനിടെ പിടിച്ചെടുത്തത്. ‌‌‌ ഹുറിയത്ത് നേതാവ് സയീദ് അലി ഷാ ഗീലാനിയുടെ മരുമകനും അല്‍താഫ് ഫന്‍തൂഷ്, ബിസിനസുകാരനായ സഹൂര്‍ വത്താലി, ഷാഹിദ് ഉല്‍ ഇസ്ലാം, അവാമി ആക്ഷന്‍ കമ്മറ്റിയുടെ മിര്‍വൈസ് ഉമര്‍ ഫറൂഖ്, എന്നിവരുള്‍പ്പെടെയുള്ള ഹുറിയത്ത് നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു.

സ്കൂളിന് പിന്നില്‍

സ്കൂളിന് പിന്നില്‍

2001ല്‍ സ്കൂളിന് വേണ്ടി തെഹരീക്ക് ഇ ഹുറിയത്തിന് വേണ്ടി നല്‍കിയ ഭൂമി നേരിട്ട് ഗീലാനിയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആദ്യം 5.3 ഏക്കര്‍ ഭൂമിയാണ് ഗീലാനിയുടെ പേരില്‍ എ​ഴുതി നല്‍കിയിട്ടുള്ളത്. 1.7 ഏക്കര്‍ മകന്‍ നസീമിന്‍റെ പേരില്‍ 2017ലും രജിസ്റ്റര്‍ ചെയ്തിരുന്നു. എന്‍ഐഎ നേരത്തെ നസീമിനെയും സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു.

എന്‍ഐഎ റെയ്ഡ്

എന്‍ഐഎ റെയ്ഡ്

ജൂണ്‍- ജൂലൈ മാസങ്ങളിലായി ജമ്മു കശ്മീര്‍, ഹരിയാന, ദില്ലി എന്നിവിടങ്ങളില്‍ സംഭവവുമായി എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കള്‍ അറസ്റ്റിലാവുന്നത്. പാകിസ്താന്‍, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കറന്‍സികള്‍ എന്നിവയുള്‍പ്പെടെ നിരവധി സാധനങ്ങളാണ് എന്‍ഐഎ റെയ്ഡിനിടെ പിടിച്ചെടുത്തത്. ‌‌‌ ഹുറിയത്ത് നേതാവ് സയീദ് അലി ഷാ ഗീലാനിയുടെ മരുമകനും അല്‍താഫ് ഫന്‍തൂഷ്, ബിസിനസുകാരനായ സഹൂര്‍ വത്താലി, ഷാഹിദ് ഉല്‍ ഇസ്ലാം, അവാമി ആക്ഷന്‍ കമ്മറ്റിയുടെ മിര്‍വൈസ് ഉമര്‍ ഫറൂഖ്, എന്നിവരുള്‍പ്പെടെയുള്ള ഹുറിയത്ത് നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു.

 ഗീലാനിയ്ക്കെതിരെ തെളിവ്

ഗീലാനിയ്ക്കെതിരെ തെളിവ്

കശ്മീരിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയീദ് അലി ഷാ ഗീലാനിയ്ക്കെതിരെ തെളിവുണ്ടെന്ന് എന്‍ഐഎ. കശ്മീരില്‍ സംഘര്‍ഷമുണ്ടാക്കുന്നതില്‍ ഗീലാനിയ്ക്ക് പങ്കുള്ളതിന് തെളിവുകള്‍ ലഭിച്ചതായി എന്‍ഐഎ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്‍ഐഎ ജൂണ്‍ മൂന്നിന് നടത്തിയ റെയ്ഡിനിടെ ഗീലാനിയുടെ മരുമകന്‍ അല്‍താഫ് ഫന്തൂഷിന്‍റെ വസതിയില്‍ നിന്ന് തെളിവുകള്‍ ലഭിച്ചുവെന്നാണ് വിവരം.

ഗീലാനിയുടെ സഹായി സംശയത്തില്‍

ഗീലാനിയുടെ സഹായി സംശയത്തില്‍

പാകിസ്താന് രഹസ്യവിവരങ്ങള്‍ കൈമാറിയിരുന്നത് വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനിയുടെ സഹായിയെന്ന് എന്‍ഐഎ വെളിപ്പെടുത്തല്‍. ഗീലാനിയുടെ സഹായി ദേവീന്ദര്‍ സിംഗ് ബെഹലിനെക്കുറിച്ചാണ് എന്‍ഐയുടെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍ പുറത്തുവന്നിട്ടുള്ളത്. ഞായറാഴ്ച ഗീലാനിയുടെ വീടിന്‍റെ പരിസരങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഇയാള്‍ പാകിസ്താനി ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്നും, ഇന്ത്യയെ സംബന്ധിച്ച രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തിരുന്നുവെന്നും കണ്ടെത്തിയത്. ഇന്ത്യന്‍ സൈന്യത്തിന്‍റെ നീക്കങ്ങളുള്‍പ്പെടെയുള്ള അതീവ രഹസ്യവിവരങ്ങളാണ് ഇയാള്‍ പാക് ഐഎസ്ഐയ്ക്ക് കൈമാറിയിരുന്നത്.

വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നത് ബെഹല്‍

വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നത് ബെഹല്‍

പാക് രഹസ്യാന്വേഷണ ഏജന്‍സിയ്ക്ക് ഇന്ത്യന്‍ സൈന്യത്തിന്‍റെ നീക്കങ്ങളുള്‍പ്പെടെ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പല വിവരങ്ങളും ബെഹല്‍ ചോര്‍ത്തി നല്‍കിയെന്നാണ് എന്‍ഐഎ കണ്ടെത്തിയിട്ടുള്ളത്. പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുമായി ബന്ധം പുലര്‍ത്തിയിരുന്ന ഇയാള്‍ രാജ്യത്തിനെതിരെ യുദ്ധത്തിന് ആഹ്വാനം ചെയ്യുന്നതിനുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 121ാം വകുപ്പില്‍പ്പെടുന്നതാണ്.

വിവാദ പ്രസംഗങ്ങള്‍‌

വിവാദ പ്രസംഗങ്ങള്‍‌

ദേവേന്ദര്‍ സിംഗ് ബെഹലിന്‍റെ പ്രസംഗങ്ങളുടെ ചില യൂട്യൂബ് ലിങ്കുകളും എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. ആസാദി മുദ്രാവാക്യം മുഴക്കുന്ന ബെഹല്‍ കൊല്ലപ്പെട്ട ഭീകരരുടെ മരണാനന്തര ചടങ്ങുകളില്‍ പാക് പതാകയേന്തിയ ദൃശ്യങ്ങളും എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. ആറോളം തവണ പാകിസ്താനിലേയ്ക്ക് പോയിട്ടുള്ള ബെഹലിന്‍റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാവുന്നതോടെ അറസ്റ്റ് രേഖപ്പെടുത്തും. ജമ്മു കശ്മീര്‍ സോഷ്യല്‍ പീസ് ഫോറത്തിന്‍റെ തലവനും, ഹുറിയത്തിന്‍റെ ലീഗല്‍ സെല്ലിന്‍റെയും ചുമതലയുള്ള ബെഹല്‍ പരസ്യമായി ആസാദി അനുകൂല മുദ്രാവാക്യം വിളിക്കുകയും കശ്മീരില്‍ ഭീകരര്‍ കൊല്ലപ്പെടാതിരിക്കാനുള്ള പല തന്ത്രങ്ങളും മെനഞ്ഞിരുന്നുവെന്നും പ്രാഥമികാന്വേഷണത്തില്‍ എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.

അക്കൗണ്ടിലെ പണവും സംശയത്തില്‍

അക്കൗണ്ടിലെ പണവും സംശയത്തില്‍

എന്‍ഐഎ അന്വേഷണത്തിനിടെ നടത്തിയ റെയ്ഡില്‍ ബെലിന്‍റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 35 ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ട്. അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന ബെഹലിന് ഇത്രയധികം പണം സമ്പാദിക്കാനാവില്ലെന്നും എന്‍ഐഎ ചൂണ്ടിക്കാണിക്കുന്നു.

English summary
The list of properties includes educational institutions, residences and agricultural lands in Kashmir and flats in Delhi 'owned by' Geelani, his 2 sons, 4 daughters.
Please Wait while comments are loading...