ചിറ്റൂരില്‍ ജല്ലിക്കെട്ടിനിടെ 15 പേര്‍ക്ക് പരിക്ക്; പങ്കെടുക്കാനെത്തിയത് വന്‍ജനക്കൂട്ടം
ഹൈദരാബാദ്: ജല്ലിക്കെട്ടിനിടെ 15 പേര്‍ക്ക് പരിക്ക്. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ ശനിയാഴ്ച മകര സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ജല്ലിക്കെട്ടിനിടെ ആണ് 15 പേര്‍ക്ക് പരിക്കേറ്റത്. നിരവധി പേരാണ് ജല്ലിക്കെട്ടില്‍ പങ്കെടുക്കാനായി എത്തിയിരുന്നത്.
ആരുടേയും പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം. ആന്ധ്രപ്രദേശിലും തമിഴ്‌നാട്ടിലും ജനുവരി പകുതിയോടെ പൊങ്കല്‍ വിളവെടുപ്പ് കാലത്ത് കളിക്കുന്ന ജനപ്രിയ കായിക വിനോദമായ ജെല്ലിക്കെട്ട് ലോകപ്രശസ്തമാണ്. നാല് ദിവസം നീണ്ടുനില്‍ക്കുന്ന വിളവെടുപ്പുത്സവത്തിന്റെ മൂന്നാം ദിവസമായ മാട്ടുപൊങ്കലിന്റെ ഭാഗമായി തമിഴ്നാട്ടില്‍ ജല്ലിക്കെട്ട് സാധാരണയായി നടത്തി വരാറുണ്ട്.

'മാട്ടു' എന്ന തമിഴ് വാക്കിന്റെ അര്‍ത്ഥം കാള എന്നാണ്. പൊങ്കലിന്റെ മൂന്നാം ദിവസം കൃഷിയില്‍ മനുഷ്യന്റെ പ്രധാന പങ്കാളിയായ കന്നുകാലികള്‍ക്ക് സമര്‍പ്പിക്കുന്നതിനാല്‍ ആണ് മാട്ടുപ്പൊങ്കലും ജല്ലിക്കെട്ടുമെല്ലാം ബന്ധപ്പെട്ട് നില്‍ക്കുന്നത്. ഉശിരനായ മെരുങ്ങാന്‍ പ്രയാസമുള്ള ഒരു കാളയുടെ കൊമ്പില്‍ പിടിക്കുന്നയാളെ ആണ് ജല്ലിക്കെട്ടില്‍ വിജയിയെ തീരുമാനിക്കുന്നത്.
ജല്ലിക്കെട്ട് സംബന്ധിയായ വിവാദങ്ങള്‍ വളരെ നാളായി നടന്ന് വരുന്നുണ്ട്. മനുഷ്യ ജീവന് അപകടമുണ്ടാക്കുന്ന വിനോദമാണിത് എന്നും മൃഗാവകാശ ലംഘനം നടക്കുന്നു എന്നുമാണ് ജല്ലിക്കെട്ടിനെതിരെ നിലപാട് എടുക്കുന്നവര്‍ പറയുന്നത്. എന്നാല്‍ മറുവശത്ത് ജനങ്ങളുടെ 'സംസ്‌കാരവും പാരമ്പര്യങ്ങളും' സംരക്ഷിക്കണമെന്ന് വാദിച്ച് കൊണ്ടാണ് ഇതിനെ പ്രതിരോധിക്കുന്നത്.
കളിക്കാര്‍ക്കും മൃഗങ്ങള്‍ക്കും ആവര്‍ത്തിച്ചുള്ള പരിക്കുകള്‍ കണക്കിലെടുത്ത്, ഈ കായിക വിനോദം വര്‍ഷങ്ങളായി നിരവധി തവണ കോടതി നിരോധിച്ചിട്ടുണ്ട്. എന്നാലും ജല്ലിക്കെട്ട് തുടരുന്നതിന് 2017 ല്‍ ഒരു പുതിയ ഓര്‍ഡിനന്‍സ് ഉണ്ടാക്കുകയായിരുന്നു ചെയ്തത്.












Click it and Unblock the Notifications