കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാറിനുള്ളിൽ വെടിവെയ്പ്പ്; ദക്ഷിണാഫ്രിക്കയിൽ 15 പേർ കൊല്ലപ്പെട്ടു; പ്രതികൾ എവിടെ ?

Google Oneindia Malayalam News

ജൊഹാന്നസ് ബർഗ്: ദക്ഷിണാഫ്രിക്കയിലെ ബാറിൽ നടന്ന വെടിവെപ്പിൽ 15 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. ജോഹന്നാസ്ബർഗിന് സമീപമുള്ള സോവെറ്റോ ടൗൺഷിപ്പിലെ ബാറിനുളളിൽ ആയിരുന്നു വെടിവെയ്പ്പ്. സംഭവത്തിൽ 9 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് വ്യക്തമാക്കുന്നു.

നിലവിൽ പ്രതികളെ പിടി കൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പുലർച്ചെയാണ് കൂട്ടക്കൊല നടന്നതെന്ന് പോലീസ് പറഞ്ഞു. 'ഓർലാൻഡോ ഈസ്റ്റ് ഭക്ഷണശാലയിൽ പ്രവേശിച്ച ആളുകൾ വെടിയുതിർക്കുകയായിരുന്നു. വെടിവെയ്പ്പ് നടത്തിയവർ ഉടൻ തന്നെ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

k

ആക്രമണത്തിൽ എത്രപേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമല്ല. പ്രതികൾ ഇപ്പോൾ ഒളിവിലാണ്' പോലീസ് പറഞ്ഞു. ഒരു മിനി ബസിൽ വന്നിറങ്ങിയ ആളുകളാണ് ബാറിന് മുന്നിൽ വെടിവെയ്പ്പ് നടത്തിയത്. ബാർ ഉടമകൾക്കും ജീവനക്കാർക്കും നേരെയാണ് ആദ്യം വെടിയുതിർത്തത്. പിന്നീട് ബാറിലുണ്ടായിരുന്നവർക്ക് നേരെയും ആക്രമണം ഉണ്ടായി.

കഴക്കൂട്ടത്ത് ആക്രിക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥന്‍ മരിച്ചുകഴക്കൂട്ടത്ത് ആക്രിക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥന്‍ മരിച്ചു

നേരത്തെ. ഇരുവിഭാഗങ്ങളായി തിരിഞ്ഞ് ഇവിടെ സംഘർഷമുണ്ടായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണ്. അതേസമയം, സോവെറ്റോയിൽ നിന്ന് 500 കിലോമീറ്റർ തെക്കു കിഴക്കായി പീറ്റർമാരിറ്റ്സ്ബർഗിലെ ഭക്ഷണശാലയിൽ ഇത്തരത്തിൽ മറ്റൊരു വെടിവയ്പ്പ് നടന്നിരുന്നു. ഒറ്റ രാത്രി കൊണ്ട് നാല് പേരാണ് കൊല്ലപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

'രാജ്യസ്നേഹമുണ്ടെങ്കിൽ ചൈനയിൽ നിന്ന് പോളിസ്റ്റർ ത്രിവർണ്ണ പതാകകൾ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം ഉപേക്ഷിക്കണം''രാജ്യസ്നേഹമുണ്ടെങ്കിൽ ചൈനയിൽ നിന്ന് പോളിസ്റ്റർ ത്രിവർണ്ണ പതാകകൾ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം ഉപേക്ഷിക്കണം'

അതേസമയം , പ്രതിവർഷം 20,000 പേർ കൊല്ലപ്പെടുന്ന ലോകത്തിലെ ഏറ്റവും അക്രമാസക്തമായ രാജ്യങ്ങളിൽ ഒന്നാണ് ദക്ഷിണാഫ്രിക്ക. ആഗോളതലത്തിലെ തന്നെ ഏറ്റവും വലിയ റിപ്പോർട്ടാണിത്. ജോഹന്നാസ്ബർഗിനടുത്തുള്ള സോവെറ്റോ എന്ന നഗരം രാജ്യത്തെ കറുത്തവർഗ്ഗക്കാരായ ആളുകൾ താമസിക്കുന്ന ഏറ്റവും വലിയ പ്രദേശമാണ്.

English summary
15 people were killed in shooting at a bar in Johannesburg, South Africa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X