Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ 15 കാരിയുടെ കഥ ഞെട്ടിക്കും!! പീഡിപ്പിച്ചത് നിരവധി പേര്‍!! പിന്നീട് നടന്നത്

മുഖ്യ പ്രതികള്‍ക്കായുള്ള തിരച്ചിലിലാണ് പോലിസ്

ദില്ലി: ഛത്തീസ്ഗഡില്‍ നിന്നു ട്രെയിന്‍ കയറി ദില്ലിയിലെത്തിയ 15കാരിക്കു ക്രൂരപീഡനം. ട്രെയിന്‍ മാറി ദില്ലിയിലെത്തിയ 15കാരിയ പീഡിപ്പിക്കപ്പെടുകയും വില്‍ക്കപ്പെടുകയും ചെയ്തു. ഒടുവില്‍ സ്ത്രീകളുടെ സുരക്ഷയ്ക്കായുള്ള ദില്ലി കമ്മീഷന്‍ പെണ്‍കുട്ടിയെ മോചിപ്പിക്കുകയായിരുന്നു.

രണ്ടു പേര്‍ അറസ്റ്റില്‍

സംഭവുമായി ബന്ധമുള്ള രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹ്യൂമയൂണിന്റെ ശവകുടീരത്തിന് അരികില്‍ വച്ചാണ് ഇവരെ പിടികൂടിയത്.

പെണ്‍കുട്ടിയെത്തിയത് കുടുംബാംഗങ്ങളെ കാണാന്‍

കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനാണ് പെണ്‍കുട്ടി 2016 ഒക്ടോബറില്‍ നാട്ടില്‍ നിന്നു യാത്ര തിരിച്ചത്. എന്നാല്‍ ട്രെയിന്‍ മാറിക്കയറിയതാണ് ദുരന്തത്തില്‍ കലാശിച്ചതെന്നു പോലിസ് അറിയിച്ചു.

സഹായം ചോദിച്ചു

ദില്ലി സ്‌റ്റേഷനിലെത്തിയ പെണ്‍കുട്ടി ഇവിടെ ബോട്ടില്‍ വെള്ളം വില്‍ക്കുക യായിരുന്ന അര്‍മാന്‍ എന്നയാളുടെ അരികിലെത്തി സഹായം ചോദിച്ചു. പെണ്‍കുട്ടിയെ ഇയാള്‍ സറെയ് കലെ ഖാന്‍ എന്ന സ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ച് സ്വന്തം ഭാര്യ ഹഷീനയുടെ ഒത്താശയോടു കൂടി ഇയാള്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു.

പെണ്‍കുട്ടിയെ വിറ്റത് 70,000 രൂപയ്ക്ക്

പീഡനത്തിനു ശേഷം അര്‍മാനും ഭാര്യയും പെണ്‍കുട്ടിയെ 70,000 രൂപയ്ക്ക് പപ്പു യാദവ് എന്നയാള്‍ക്കു വില്‍ക്കുകയായിരുന്നു. വിവാഹം കഴിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇയാള്‍ പെണ്‍ക്കുട്ടിയെ വാങ്ങിയത്.

ഫരീദാബാദിലായിരുന്നു താമസം

രണ്ടു മാസത്തോളം പപ്പു യാദവിനൊപ്പം ഫരീദാബാദിലായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. ഈ കാലയളവില്‍ ഇയാള്‍ പെണ്‍കുട്ടിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്

രക്ഷപ്പെട്ടെങ്കിലും വീണ്ടും വലയില്‍

പപ്പു യാദവില്‍ നിന്നു രക്ഷപ്പെട്ട് പെണ്‍കുട്ടി ഹസ്‌റത്ത് നിസാമുദ്ദീന്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയെങ്കിലും വീണ്ടും വലയ്ക്കകത്തായി. നേരത്തേ വിറ്റ അര്‍മാന്റെ ഭാര്യ ഹഷീന മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കി പെണ്‍കുട്ടിയെ ബോധംകെടുത്തുകയായിരുന്നു.

മറ്റൊരാള്‍ക്കു കൈമാറി

ബോധം നഷ്ടമായ പെണ്‍ക്കുട്ടിയ ഹഷീന 22കാരനായ മുഹമ്മദ് അഫ്രോസ് എന്നയാള്‍ക്കു കൈമാറി. റെയില്‍വേ സ്‌റ്റേഷന് അരികില്‍ വച്ച് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത ഇയാള്‍ അതിനുശേഷം ഹഷീനയ്ക്ക് പണം നല്‍കുകയും ചെയ്തു.

രക്ഷകനായത് യാത്രക്കാരില്‍ ഒരാള്‍

രക്ഷപ്പെട്ട് ഓടിയെ പെണ്‍കുട്ടിയെ റെയില്‍വേ സ്റ്റേഷനില്‍ വച്ച് യാത്രക്കാരില്‍ ഒരാളാണ് രക്ഷിച്ചത്. ഇയാള്‍ ഉടന്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു.

കൗണ്‍സിലിങ് നടത്തി

രക്ഷപ്പെടുത്തിയ പെണ്‍കുട്ടിയെ ദില്ലിയെ എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയ്ക്കുശേഷം ഇവിടെ പെണ്‍കുട്ടിക്ക് കൗണ്‍സിലിങും നല്‍കി വരികയാണെന്നു പോലിസ് അറിയിച്ചു.

റെയ്ഡിലാണ് അറസ്റ്റ്

പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സറെയ് കാലെ ഖാന്‍, ഫരീദാബാദ് എന്നീവിടങ്ങളില്‍ നടത്തിയ റെയ്ഡിലാണ് മുഹമ്മദ് അഫ്രോസ്, പപ്പു യാദവ് എന്നിവര്‍ അറസ്റ്റിലാവുന്നത്. മുഖ്യപ്രതികളായ അര്‍മാന്‍, ഹഷീന എന്നിവരെ പിടികൂടാനായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+