പ്രതികാരം തീര്‍ക്കാന്‍ പെണ്‍കുട്ടി രണ്ടരവയസുകാരിയെ കൊലപ്പെടുത്തി
ദില്ലി: അയല്‍വാസിയായ സ്ത്രീയോടുള്ള പ്രതികാരം തീര്‍ക്കാന്‍ അവരുടെ രണ്ടരവയസുകാരിയായ കുഞ്ഞിനെ കൊലപ്പെടുത്തി. ദില്ലിയിലെ കല്യാണ്‍പുരിയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ജൂണ്‍ 10 മുതല്‍ കാണാതായ പെണ്‍കുട്ടിക്കുവേണ്ടിയുള്ള അന്വേഷണത്തനിടയിലാണ് പോലീസ് പതിനഞ്ചുകാരിയെ അറസ്റ്റു ചെയ്തത്.
സംഭവത്തില്‍ പോലീസിന്റെ വിശദീകരണം ഇങ്ങനെ: കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയും വിദ്യാര്‍ഥിനിയും അടുത്ത കൂട്ടുകാരായിരുന്നു. സംഭവത്തിന് 5 ദിവസം മുന്‍പ് ഇവര്‍തമ്മില്‍ വഴക്കിട്ടു. വഴക്കിനിടയില്‍ വിദ്യാര്‍ഥിനിയെ സ്ത്രീ പരസ്യമായി അപമാനിക്കുന്ന രീതിയിലുള്ള വാക്കുകള്‍ ഉപയോഗിച്ചതായി പറയുന്നു. ഇതോടെ എങ്ങിനെയും പ്രതികാരം ചെയ്യണമെന്ന് പെണ്‍കുട്ടി തീരുമാനിക്കുകയായിരുന്നു.

കുട്ടിയെ കൊലപ്പെടുത്താനുള്ള തീരുമാനം പ്രതികാര ചിന്തയില്‍നിന്നും ഉടലെടുത്തതാണെന്ന് പോലീസ് പറഞ്ഞു. രണ്ടരവയസുള്ള കുട്ടി തനിയെ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്റെ വീട്ടിലേക്ക് എടുത്തുകൊണ്ടുപോയ പെണ്‍കുട്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം സ്‌കൂള്‍ ബാഗില്‍ ഒളിപ്പിച്ചു. വൈകുന്നേരം സ്‌കൂള്‍ ബാഗുമായി പുറത്തിറങ്ങിയ പെണ്‍കുട്ടി ഓട്ടോറിക്ഷ പിടിച്ച് മൃതദേഹം വിജനമായ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.
കുട്ടിയെ കാണാതെ വീട്ടുകാര്‍ തിരച്ചിലില്‍ നടത്തുമ്പോഴേക്കും പെണ്‍കുട്ടി മൃതദേഹം ഉപേക്ഷിച്ചിരുന്നു. മുന്നു ദിവസത്തിനുശേഷം പോലീസ് മൃതദേഹം കണ്ടെത്തുകയും ചെയ്തു. പ്രത്യേക അന്വേഷണസംഘം സ്ത്രീയുടെ സമീപവാസികളെ ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്തിരുന്നെങ്കിലും കാര്യമായ വിവരം ലഭിച്ചിരുന്നില്ല. പിന്നീട് സംശയം തോന്നി വിശദമായി ചോദ്യം ചെയ്തതോടെയാണ് പെണ്‍കുട്ടിയാണ് കൊലപ്പെടുത്തിയതെന്ന സത്യം പുറത്തുവന്നത്.












Click it and Unblock the Notifications