കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് കേസുകളിൽ വർധന; 24 മണിക്കൂറിനിടെ 16,764 പേർക്ക് രോഗം..ഒമൈക്രോൺ കേസുകൾ 1270 ആയി

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധന. 24 മണിക്കൂറിനിടെ 16,764 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 71 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 91,361 പേരാണ്. ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.26 ശതമാനമാണ്.220 മരണം കൂടി സ്ഥിരീകരിച്ചു.

xcoronavirus16-1583493433-jpg-

പ്രധാന നഗരങ്ങളായ മുംബൈ, പുണെ, താനെ, നാസിക്, മുംബൈ സബർബൻ എന്നിവിടങ്ങളിലും ബെംഗളൂരു അർബൻ, ചെന്നൈ, ഗുരുഗ്രാം, അഹമ്മദാബാദ് എന്നിവിടങ്ങളിലും കേസുകൾ ക്രമാധീതമായി വർധിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7,585 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,42,66,363 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.36 %.രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,99,252 പരിശോധനകൾ നടത്തി. ആകെ 67.64കോടിയിലേറെ (67,64,45,395) പരിശോധനകളാണ് ഇതുവരെ നടത്തിയത്.

പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 0.89 ശതമാനമാണ് - 47 ദിവസമായി 1 % ത്തിൽ താഴെ. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.34 ശതമാനമാണ്. കഴിഞ്ഞ 88 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയും, 123 ദിവസമായി 3 ശതമാനത്തിൽ താഴെയുമാണ്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ 66,65,290 ഡോസ് വാക്സിനുകൾ നൽകിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 144.54 കോടി (1,43,83,22,742) കടന്നു. 1,54,27,550 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.

കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 150.66 കോടിയിലധികം (1,50,66,89,775) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്.16.94 കോടിയിൽ അധികം (16,94,15,866 കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു.

Recommended Video

cmsvideo
Experts says omicron will spread in Kerala

ഒമൈക്രോൺ കേസുകൾ 1270 ലേക്ക് ..കേരളം മൂന്നാം സ്ഥാനത്ത്

രാജ്യത്ത് ഒമൈക്രോൺ കേസുകൾ 1270 ലേക്കെത്തി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ചത്. 450 പേർക്കാണ് ഇവിടെ രോഗം. ദില്ലിയിൽ 320 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. കേരളമാണ് മൂന്നാം സ്ഥാനത്ത് 109 കേസുകളാണ് കേരളത്തിൽ സ്ഥിരീകരിച്ചത്. ഗുജറാത്ത് -97, രാജസ്ഥാൻ-69, തെലങ്കാന-69, തമിഴ്നാട്-46, കർണാടക- 34, ആന്ധ്ര പ്രദേശ് -16, ഹരിയാന-14, ഒഡീഷ- 14, പശ്ചിമ ബംഗാൾ -11, മധ്യപ്രദേശ്- 9, ഉത്തരാഖണ്ഡ്- 4, ഛത്തീസ്ഗഡ്- 3, ജമ്മു കാശ്മീർ-3, അന്തമാൻ നിക്കോബാർ-2, ഉത്തർപ്രദേശ്-2, ഗോവ, ഹിമാചൽ പ്രദേശ്, ലഡാക്, മണിപ്പൂർ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ ഒരു കേസുകൾ വീതവുമാണ് സ്ഥിരീകരിച്ചത്.

കേരളത്തിൽ അതീവ ജാഗ്രത

സംസ്ഥാനത്ത് ഒമൈക്രോൺ കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശമാണ് സർക്കാർ നൽകുന്നത്.സംസ്ഥാനത്ത് പുതുവര്‍ഷത്തോടനുബന്ധിച്ച് രാത്രി നിയന്ത്രണങ്ങള്‍ കർശനമാക്കിയിട്ടുണട്. ഇതുകൂടാതെ കടകള്‍, ഷോപ്പിംഗ് മാളുകള്‍, ഹോട്ടലുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ പോകുന്നവരും ജാഗ്രത പുലര്‍ത്തണം എന്ന നിർദ്ദേശവും നൽകുന്നുണ്ട്.
അതേസമയം കേസുകൾ കൂടുന്നുണ്ടെങ്കിലും കേരളത്തിലെ സ്ഥിതി ഗുരുതരമാകാൻ ഇടയില്ലെന്നാണ് വിദഗ്ദർ പറയുന്നത്. എന്തായാലും രോഗം ബാധിച്ച് ആരോഗ്യനില ഗുരുതരമാകുന്നവരുടെ എണ്ണം നോക്കി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ മതിയാകുമെന്നാണ് വിദഗ്ദരുടെ നിർദ്ദേശം. നിലനിൽ കേരളത്തിൽ 98 ശതമാനത്തോളം പേർ ആദ്യ ഡോസും 78 ശതമാനം പേർ രണ്ടാം ഡോസ് വാക്സിനും എടുത്തിട്ടുണ്ട്. ഇത് നേട്ടമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

English summary
16,764 New Cases reported in the last 24 hours; omicron cases reached 1270
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X