കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാത്സംഗക്കേസില്‍ ആദ്യമായി 16 കാരന് ജയില്‍ ശിക്ഷ വിധിച്ച് കോടതി

  • By ഭദ്ര
Google Oneindia Malayalam News

മെയിന്‍പുരി: പ്രയാപൂര്‍ത്തിയാകത്തവരെ ബലാത്സംഗക്കേസുകളില്‍ വിട്ടയക്കുന്ന നിയമത്തിന് ഭേദഗതി വരുത്തി. ഉത്തര്‍പ്രദേശിലെ മെയില്‍പുരിയില്‍ 9 വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത 16 വയസ്സുകാരനെ ജുവനൈല്‍ കോടതി ശിക്ഷിച്ചു.

2015 ഡിസംബര്‍ 23 നാണ് പെണ്‍കുട്ടിയെ 16 കാരന്‍ പീഡിപ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത കാരണത്തില്‍ ബലാത്സംഗക്കേസുകളില്‍ പ്രതികളെ കുറ്റ വിമുക്തമാകുന്നത് സ്ഥിരം കാഴ്ചയാണ്. എന്നാല്‍ 18 വയസ്സിന് താഴെയുള്ള കൗമാരകാരാണ് ഇപ്പോള്‍ പീഡനക്കേസുകളില്‍ പ്രതികളായി പിടിക്കപ്പെടുന്നത്.

 സംഭവം നടക്കുന്നത്

സംഭവം നടക്കുന്നത്


2015 ഡിസംബര്‍ 23നാണ് സംഭവം നടക്കുന്നത്. പെണ്‍കുട്ടിയുടെ അതേ ഗ്രാമത്തില്‍ താമസിക്കുന്ന 16 കാരന്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കുട്ടിയെ കൊണ്ട് പോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

നാട്ടുക്കാര്‍ കണ്ടെത്തി

നാട്ടുക്കാര്‍ കണ്ടെത്തി


രക്തത്തില്‍ മുങ്ങികിടക്കുന്ന കുട്ടിയെ നാട്ടുക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

ചികിത്സ നിഷേധിച്ചു

ചികിത്സ നിഷേധിച്ചു


ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിയ കുട്ടിയ്ക്ക് ഡോക്ടര്‍ നിമ്മി ബീഗം ചികിത്സ നിഷേധിച്ചത് വന്‍ പ്രതിഷേധത്തിന് ഇടയാക്കി.

16 കാരന്‍ ജയിലില്‍

16 കാരന്‍ ജയിലില്‍

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കാറുണ്ട്. എന്നാല്‍ ആദ്യമായി ബലാത്സംഗക്കേസില്‍ ജയില്‍ പോകുന്ന പ്രതിയാണ് 16 കാരന്‍.
നിമയ പഴുതില്‍ നിന്നും രക്ഷപ്പെടേണ്ട

നിമയ പഴുതില്‍ നിന്നും രക്ഷപ്പെടേണ്ട

18 വയസ്സിനു മുകളിലുള്ളവര്‍ മാത്രമേ ശിക്ഷിക്കപ്പെടൂ എന്ന നിയമത്തിന്റെ സാധ്യതകള്‍ കൗമാരക്കാര്‍ക്കിടയില്‍ കുറ്റകൃത്യം ചെയ്യുന്നതിന് ധൈര്യം പകരുകയാണ്.എഎന്നാല്‍ നിയമത്തില്‍ വന്ന ഭേദഗതി ആര്‍ക്കും രക്ഷപ്പെടാന്‍ കഴിയുന്നതല്ല.

English summary
16-year-old, has been sent to the district jail instead of a remand home, making him probably the first juvenile in a rape case to be tried as an adult following the recent amendment in the Juvenile Justice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X