16കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, മൃതദേഹം സെപ്റ്റിക് ടാങ്കില്‍; 3 പേര്‍ അറസ്റ്റില്‍
കൊല്‍ക്കത്ത: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി തവണ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കൊലയ്ക്ക് ശേഷം മൃതദേഹം സെപ്റ്റിക് ടാങ്കില്‍തള്ളി. പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ, ആഗസ്റ്റ് 10മുതലായിരുന്നു രാജ്ഗഞ്ച് സ്വദേശിനിയായ 16കാരിയെ കാണാതാവുന്നത്. ഇതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ക്രൂര കൊലപാതകത്തിന്റെ വിവരം പുറം ലോകം അറിയുന്നത്.
പെണ്‍കുട്ടിയുടെ ദിവസങ്ങളോളമാണ് ഇവര്‍ പീഡിപ്പിച്ചത്. തുടര്‍ന്ന് ആഗസ്റ്റ് 15നാണ് പെണ്‍കുട്ടി കൊല്ലപ്പെടുന്നതെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കി. അന്ന് തന്നെ മൃതദേഹം പ്രധാനപാരയിലെ ഒരു വീടിന്റെ സെപ്റ്റിക് ടാങ്കില്‍ ഉപേക്ഷിച്ചെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് അന്വേഷണ സംഘം സെപ്റ്റിക് ടാങ്കില്‍ പരിശോധന നടത്തി മൃതദേഹം കണ്ടെടുത്തു.
തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ഖഗേശ്വര്‍ റോയ് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് പ്രതികള്‍ക്ക് വധശിക്ഷ വാങ്ങിക്കൊടുക്കുമെന്ന് അറിയിച്ചു. ഇപ്പോള്‍ അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി എട്ട് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസില്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.












Click it and Unblock the Notifications