Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫാക്ടറി കെട്ടിടത്തിന് തീ പിടിച്ചു, തൊഴിലാളികൾ രക്ഷപ്പെടാൻ വേണ്ടി മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി

ദില്ലി: ദില്ലിയില്‍ പടക്ക ഫാക്ടറിയ്ക്ക് തീപിടിച്ച് കൊല്ലപ്പെട്ടവരില്‍ 10 പേര്‍ സ്ത്രീകള്‍. ദില്ലിയിലെ ബാവനയിലെ പടക്കഫാക്ടറിയ്ക്കാണ് ശനിയാഴ്ച വൈകിട്ടോടെ തീപിടിച്ചത്. തീപിടുത്തമുണ്ടായതോടെ ഒരു സ്ത്രീയും പുരുഷനും മൂന്ന് നില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയാണ് രക്ഷപ്പെട്ടത്. തീപിടുത്തമുണ്ടായ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉത്തരവിട്ടിട്ടുണ്ട്.

പ്രതിപക്ഷം കെജ്രിവാളിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിയിട്ടുണ്ട്. അഗ്നിശമന സേനയുടെ 10 യൂണിറ്റുകൾ സംഭവ സ്ഥലത്തെത്തിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് കെട്ടിടത്തിൽ തീപ്പിടുത്തം ഉണ്ടായത്. ഏഴ് മണിയോടെ തീ നിയന്ത്രണ വിധേയമായതായി അഗ്നിശമന സേനാ വിഭാഗം അധികൃതർ അറിയിച്ചിരുന്നു. ചൈനീസ് പടക്കങ്ങള്‍ സൂക്ഷിക്കുന്ന ഭാഗത്താണ് തീപിടുത്തമുണ്ടായത്.

delhifire1

താഴത്തെ നിലയില്‍ നിന്ന് മുകളിലേയ്ക്ക് തീ പടര്‍ന്നതോടെ നിരവധി തൊളിലാളികളാണ് മൂന്ന് നില കെട്ടിടത്തിനുള്ളില്‍ അകപ്പെട്ടത്. 24 കാരനായ രൂപ് പ്രകാശ്, 45 കാരിയായ സുനിത എന്നിവരാണ് കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേയ്ക്ക് ചാടിയത്. കാലിന് പൊട്ടലേറ്റ ഇരുവരും ചികിത്സയില്‍ കഴിയുകയാണ്. മരിച്ച 17 പേരില്‍ ഒരാളുടെ മൃതദേഹം തറയില്‍ നിന്നും മറ്റുള്ള 13 പേരുടേത് ഒന്നാമത്തെ നിലയില്‍ നിന്നുമാണ് കണ്ടെടുത്തതെന്ന് ദില്ലി ഫയര്‍ സര്‍വീസ് ഡയറക്ടര്‍ ജിസി മിശ്ര വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+