• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 17 ഗ്രാമീണര്‍ മാവോയിസ്റ്റുകളല്ലെന്ന് ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട്

  • By S Swetha

ബീജാപൂര്‍: ബീജാപൂര്‍ ജില്ലയിലെ സാര്‍ക്കെഗുഡെയില്‍ നടന്ന പൊലീസ് വെടിവെയ്പ്പില്‍ 17 പേര്‍ കൊല്ലപ്പെട്ട സംഭവം വ്യാജ ഏറ്റുമുട്ടലെന്ന് ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട്. ഗ്രാമീണവാസികള്‍ക്ക് നേരെ പൊലീസ് ഏകപക്ഷീയമായി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാവോയിസ്റ്റുകളെ ഉന്‍മൂലനം ചെയ്യാനായി നടത്തിയ വെടിവെപ്പാണ് ഇതെന്ന് പൊലീസ് വരുത്തി തീര്‍ത്തതായി ജസ്റ്റിസ് വിജയ് കുമാര്‍ അഗര്‍വാള്‍ സമര്‍പ്പിച്ച ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വകാര്യതയില്‍ ബലാല്‍സംഗം ആസ്വദിക്കുന്ന ഇന്ത്യക്കാര്‍!! അശ്ലീല സൈറ്റുകളില്‍ തിരഞ്ഞത് ഡോക്ടറുടെ പേര്

ഏഴ് വര്‍ഷം നീണ്ട അന്വേഷണത്തിനും വാദം കേള്‍ക്കലിനും ശേഷം കഴിഞ്ഞ മാസം സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഞായറാഴ്ചയാണ് പുറത്തു വന്നത്. ഗ്രാമീണരുടെ ഭാഗത്തുനിന്ന് വെടിയുതിര്‍ത്തുവെന്ന പോലീസ് അവകാശവാദം തെറ്റാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വെടിയേറ്റ സംഘം മാവോയിസ്റ്റുകളാണോയെന്ന കാര്യത്തില്‍ പൊലീസിന് തെളിവുകളൊന്നും ഇതുവരെ സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. 2012 ജൂണ്‍ 28ന് നടന്ന വെടിവെയ്പ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടതിനെ ചൊല്ലി ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ അന്നത്തെ ബിജെപി സര്‍ക്കാരാണ് ഏകാംഗ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

സര്‍വീസില്‍ നിന്നും വിരമിക്കുന്നതിന് മുമ്പ് ഒക്ടോബര്‍ 17നാണ് ജസ്റ്റിസ് അഗര്‍വാള്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ശനിയാഴ്ച രാത്രി ഛത്തീസ്ഗഡ് മന്ത്രിസഭയില്‍ ഹാജരാക്കിയ റിപ്പോര്‍ട്ട് തിങ്കളാഴ്ച നിയമസഭയില്‍ അവതരിപ്പിച്ചു. പോലീസ് അന്വേഷണത്തില്‍ പിഴവുണ്ടെന്നും വീഴ്ച സംഭവിച്ചുവെന്നും കമ്മീഷന്‍ കണ്ടെത്തി. സംഭവ സ്ഥലത്ത് നിന്നും തോക്കുകളും പെല്ലറ്റുകളും കണ്ടെത്തിയെന്ന പൊലീസിന്റെ അവകാശവാദവും റിപ്പോര്‍ട്ട് തള്ളി. അതേസമയം, നീതിക്കുവേണ്ടിയുള്ള ഗ്രാമീണരുടെ പോരാട്ടമായിരുന്നു ഇതെന്നും ഒടുക്കം അത് ലഭിച്ചതായും ഇരകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷക ഇഷ ഖണ്ടേല്‍വാള്‍ പറഞ്ഞു. റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ കണ്ടതല്ലാതെ ഔദ്യോഗിക പകര്‍പ്പുകളൊന്നും തനിക്കോ ഗ്രാമീണര്‍ക്കോ കൈമാറിയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

2012ലെ ഏറ്റുമുട്ടലിനെ അന്ന് വ്യാജമെന്ന് വിളിച്ച കോണ്‍ഗ്രസ് ജൂഡീഷ്യല്‍ റിപ്പോര്‍ട്ട് ഒരു മാസത്തോളം തടഞ്ഞുവെച്ചതായി സാമൂഹിക പ്രവര്‍ത്തകയും അഭിഭാഷകനുമായ ബേല ഭാട്ടിയ ആരോപിച്ചു. ഇരകള്‍ക്ക് നീതി ലഭിക്കാണമെന്നുണ്ടായിരുന്നെങ്കില്‍ സര്‍ക്കാര്‍ വളരെ നേരത്തെ സഭയില്‍ ഹാജരാക്കുമായിരുന്നെന്നും അവര്‍ പറഞ്ഞു. ചത്തീസ്ഗഡിലെ മാവോയിസ്റ്റ് ബാധിത പ്രദേശമായ ബസ്തറില്‍ നടന്ന മറ്റു വെടിവെപ്പുകളെ കുറിച്ചുള്ള സുരക്ഷാ സേനയുടെ അവകാശവാദങ്ങളും ഇപ്പോള്‍ പരിശോധിക്കുന്നുണ്ട്.

സെപ്റ്റംബര്‍ 23ന് ദന്തേവാഡ ജില്ലയിലെ കുത്രെമില്‍ നടന്ന പോലീസ്-മാവോയിസ്റ്റ് വെടിവെയ്പ്പ് വ്യാജമാണെന്ന് ഇതിനോടകം തെളിഞ്ഞിട്ടുണ്ട്. കുത്രേം ഇരകള്‍ ഉള്‍പ്പെടുന്ന ഗുമിയപാലിലെ ഗ്രാമവാസികളെ കാണാന്‍ സോണി സോറിയും ഭാട്ടിയയും പോയിരുന്നു. അവിടെ ഏറ്റുമുട്ടല്‍ നടന്നിട്ടില്ലെന്ന് സോണി ആരോപിച്ചു. ഗുമിയപാലിലെ നന്ദിപാറയില്‍ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവര്‍ മദ്യപിച്ച് കൊണ്ടിരിക്കെ പൊലീസ് വരികയും പിടിച്ചു കൊണ്ടുപോകുകയും ചെയ്യുകയായിരുന്നു. പിടികൂടിയ ഒരാളുടെ ബൈക്കിലാണ് മൂവരെയും പൊലീസ് കൊണ്ടു പോകുന്നത്. അവിടെ വെച്ച് വെടിവെച്ച് കൊല്ലുകയായിരുന്നുവെന്നും സോണി പറയുന്നു.

English summary
17 villagers killed in Chhattisgarh encounter in 2012 weren't Maoists, finds judicial probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X