സഹോദരിയെ ഉപദ്രവിച്ചവരെ 17കാരന്‍ കുത്തിക്കൊന്നു

  • Written By: Anoopa
Subscribe to Oneindia Malayalam

ദില്ലി: സഹോദരിയെ ഉപദ്രവിച്ചവരോട് 17കാരന്റെ ക്രൂരപ്രതികാരം. ഒരു വര്‍ഷം മുന്‍പ് സഹോദരിയെ ഉപദ്രവിച്ച് തന്നെ കുത്തിമുറിവേല്‍പ്പിച്ച രണ്ടു പേരെയും കുത്തിക്കൊന്നാണ് പ്രതികാരം വീട്ടിയത്. സുഹൃത്തിന്റെ സഹായത്തോടെയാണ് കൊലപാതകം നടത്തിയത്. സുനില്‍, കുല്‍ദീപ് എന്നിവരാണ് കൊല്ലപ്പെട്ടത്. ആണ്‍കുട്ടിയെ കുത്തിയതിന്റെ പേരില്‍ ജയിലില്‍ പോയ സുനില്‍ പരോളിനിറങ്ങിയ സമയത്താണ് മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകം നടത്തിയത്.

crimeinnoida

എന്തോ അത്യാവശ്യകാര്യം സംസാരിക്കാനുണ്ടെന്നു പറഞ്ഞാണ് ആണ്‍കുട്ടി സുനിലിനെ ഖല്യയിലുള്ള പാര്‍ക്കിലേക്ക് വിളിച്ചുവരുത്തിയത്. 22കാരനായ സുഹൃത്ത് മനോഹറും ഒപ്പമുണ്ടായിരുന്നു. ഇവിടെവെച്ച് സുനിലിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം സുനിലിന്റെ കഴുത്തിലെ സ്വര്‍ണ്ണച്ചെയിനും പറിച്ചെടുത്താണ് കുല്‍ദീപിനെ കൊല്ലപ്പെടുത്താന്‍ നാബി കരീമിലേക്കു പോയത്.കുല്‍ദീപ് വീട്ടില്‍ ഒറ്റക്കായിരുന്നു. ഈ സമയം മനോജ് ഒപ്പമുണ്ടായിരുന്നില്ല. രാത്രി 11 മണിയോടെ കുല്‍ദീപിന്റെ വീട്ടിലെത്തിയ ആണ്‍കുട്ടി കുല്‍ദീപിനെ മുറിക്കു പുറത്ത് ഇരുട്ടിലേക്ക് വലിച്ചിഴച്ച് 20 തവണ കത്തികൊണ്ട് കുത്തി. കുല്‍ദീപ് വീട്ടിലെ അലാറം മുഴക്കിയതു കേട്ട അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴേക്കും ആണ്‍കുട്ടി ഓടിരക്ഷപെട്ടിരുന്നു. കുല്‍ദീപിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മനോജാണ് ആദ്യം പോലീസ് പിടിയിലായത്. മനോജ് കുറ്റം സമ്മതിച്ചതിനെത്തുടര്‍ന്നാണ് പോലീസ് ആണ്‍കുട്ടിക്കുട്ടിക്കു വേണ്ടി തിരച്ചില്‍ ആരംഭിച്ചത്. വൈകാതെ ആണ്‍കുട്ടി പോലീസ് പിടിയിലായി.

English summary
7-year-old kills 2 for revenge in Delhi, who harassed his sisters
Please Wait while comments are loading...