കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

18 കാരന്റെ കയ്യില്‍ നിന്നും പിടികൂടിയത് 160 വ്യാജ പാസ്‌പോര്‍ട്ടുകള്‍

  • By Neethu
Google Oneindia Malayalam News

ആഗ്ര: ഒന്നാം വര്‍ഷ ബിരുദ്ധാരിയുടെ കയ്യില്‍ നിന്നും പോലീസ് പിടിച്ചെടുത്തത് 160 വ്യാജ പാസ്‌പോര്‍ട്ടുകള്‍. ബീഹാര്‍ സ്വദേശിയായ വികാസ് കുമാറിനെ മധുര പോലീസാണ് അറസ്റ്റ് ചെയ്തത്.

ആഗ്രയിലുള്ള പ്രൈവറ്റ് കോളേജില്‍ ബിസിനസ്സ് അഡ്മിനിസ്‌ട്രേഷന്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. വികാസ് താമസിക്കുന്ന പേയിങ്ങ് ഗസ്റ്റ് ഹോസ്റ്റല്‍ ഉടമ നല്‍കിയ പരാതിയിലായിരുന്നു അന്വേഷണം നടന്നത്.

passport

കോളേജ് ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയ വിജയ് ഇപ്പോള്‍ താമസിക്കുന്ന ഹോസ്റ്റലിലേക്ക് മാറുകയായിരുന്നു. മുറിയുടെ താക്കോല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാറ്റുകയും, മറ്റ് കുട്ടികളെ റൂമില്‍ കയ്യറ്റാന്‍ അനുവദിക്കാതെയുമാണ് ഉടമ പോലീസില്‍ പരാതി നല്‍കിയത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ റൂമില്‍ നിന്നും 160 വ്യാജ പാസ്‌പോര്‍ട്ടുകളും പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളും കണ്ടെടുത്തു. ഇന്ത്യ, അറബ് രാജ്യങ്ങളിലെ പാസ്‌പോര്‍ട്ടുകളാണ് ഇവയില്‍ കൂടുതലും. വിദേശ രാജ്യങ്ങളില്‍ ജോലികള്‍ അന്വേഷിക്കുന്നവരുടെ പാസ്‌പോര്‍ട്ടുകളും ഇതിലുണ്ട്.

വ്യാജ പാസ്‌പോര്‍ട്ടുകളും സര്‍ട്ടിഫിക്കറ്റുകളും നിര്‍മ്മിച്ച് പണം തട്ടുന്ന റാക്കറ്റിന്റെ കണ്ണിയോണോ വികാസ് എന്ന സംശയത്തിലാണ് പോലീസ്. തിങ്കളാഴ്ച ജയിലേക്ക് മാറ്റിയ വികാസിനെ കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റടിയില്‍ എടുക്കുമെന്ന് പോലീസ് പറഞ്ഞു.

English summary
A first-year undergraduate student of business administration has been arrested with 160 fake passports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X