58കാരന്റെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് 187 നാണയങ്ങള്‍...
ബെംഗളൂരു: വിശപ്പ് വരുമ്പോൾ നമ്മൾ എന്താണ് ചെയ്യാറുള്ളത്. ഭക്ഷണം കഴിക്കും അല്ലേ..അതു തന്നെയാണല്ലോ വിശപ്പ് ഇല്ലാതാക്കാനുള്ള മാർഗം. നമ്മൾ ഭക്ഷണം ഉണ്ടാക്കിയിട്ടില്ലെങ്കിൽ എന്തു ചെയ്യും.. പണം കൊടുത്ത് ഭക്ഷണം വാങ്ങും, അതിന് ശേഷം കഴിക്കും അങ്ങനെയല്ലേ.. ഇതാണ് ഭക്ഷണവും പണവും വിശപ്പും തമ്മിലുള്ള ബന്ധം.
എന്നാൽ വിശന്നാൽ ആരും പണം എടുത്ത് തിന്നില്ലല്ലോ അല്ലേ..കുട്ടികൾ അബദ്ധത്തിൽ നാണയം വിഴുങ്ങിയ വാർത്തകൾ ഒക്കെ നമ്മൾ കാണാറില്ലേ..വളരെ അപകടം നിറഞ്ഞ പരിപാടിയാണ്... പക്ഷേ ഇവിടെ 58 വയസ്സുകാരനാണ് നാണയം വിഴുങ്ങിയത്. അറിയാതെ സംഭവിച്ചതല്ല. അറിഞ്ഞുകൊണ്ട് തന്നെയാണ്. എന്താണ് കാരണം എന്നല്ല..വിശദമായി പറയാം...

കർണാടകയിലെ റായ്ച്ചൂരിലെ ലിംഗസൂഗൂരിൽ 58 വയസ്സുകാരന്റെ ആമാശയത്തിൽ നിന്ന് 187 നാണയത്തുട്ടുകൾ ആണ് ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ പുറത്തെടുത്തത്.
ധ്യാമപ്പ എന്നയാളുടെ വയറ്റിൽ നിന്നാണ് ഒന്നര കിലോഗ്രാം വരുന്ന നാണയങ്ങൾ ശ്രീകുമാരേശ്വര ആശുപത്രിയിലെ ഡോക്ടർമാർ പുറത്തെടുത്തത്. എപ്പോഴും വിശപ്പ് തോന്നുന്ന അസുഖമുള്ളതിനാൽ ധ്യാമപ്പ 1 മുതൽ 5 വരെ രൂപയുടെ നാണയത്തുട്ടുകളാണു 7 മാസം കൊണ്ടു വിഴുങ്ങിയത്.
വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അപ്പോഴാണ് ഈ ഞെട്ടിപ്പിക്കുന്ന കാര്യം പുറത്തുവന്നത്. ഇദ്ദേഹത്തിന്റെ വയറ്റിലെ നാണയം കണ്ട് ഡോക്ടർമാർക്ക് വരെ അത്ഭുതം ആയി.
ഈശ്വർ കലബുർഗി, പ്രകാശ് കട്ടിമണി, രൂപ ഹുലകുണ്ടെ, എ. അർച്ചന എന്നിവരടങ്ങുന്ന ഡോക്ടർമാരുടെ സംഘം ആയിരുന്നു റായ്ച്ചൂർ ജില്ലയിലെ ലിംഗുഗൂരിൽ നിന്നുള്ള 58 കാരനായ ദ്യാമപ്പ ഹരിജന്റെ വയറ്റിൽ നിന്ന് 1.5 കിലോഗ്രാം ഭാരമുള്ള നാണയങ്ങൾ നീക്കം ചെയ്തു.
എസ് നിജലിംഗപ്പ മെഡിക്കൽ കോളേജിനോട് ചേർന്നുള്ള ഹംഗൽ ശ്രീ കുമാരേശ്വർ ഹോസ്പിറ്റലിൽ എക്സ്-റേയ്ക്കും എൻഡോസ്കോപ്പിയ്ക്കും ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്.












Click it and Unblock the Notifications