ഗര്‍ഭഛിദ്രത്തിനിടെ രക്തം വാര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ചു: കുടുക്കിയത് കാമുകന്‍!!

  • Posted By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: ഗര്‍ഭഛിദ്രത്തിനിടെ രക്തം വാര്‍ന്ന് 19കാരി മരിച്ചു. ഏഴ് മാസം ഗര്‍ഭം ധരിച്ചിരുന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയാണ് സ്വകാര്യ നഴ്സിംഗ് ഹോമില്‍ വച്ച് മരിച്ചത്. പെണ്‍കുട്ടി ഗര്‍ഭം ധരിച്ചതിനെക്കുറിച്ച് അറിയില്ലെന്ന് വ്യക്തമാക്കിയ രക്ഷിതാക്കള്‍ പരാതിയുമായി തിങ്കളാഴ്ച പോലീസിനെ സമീപിച്ചിട്ടുണ്ട് . രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത പോലീസ് ഡോക്ടറേയും പെണ്‍കുട്ടിയ്ക്കൊപ്പം ആശുപത്രിയിലെത്തിയ മറ്റൊരാളെയും അറസ്റ്റ് ചെയ്തിരുന്നു. വഞ്ചനയ്ക്കും ഗര്‍ഭഛിദ്രത്തിനുമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുള്ളത്.

ഹൈദരാബാദിലെ സ്വകാര്യ നഴ്സിംഗ് ഹോമില്‍ പെണ്‍കുട്ടിയെ എത്തിച്ച മധു എന്ന യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. ആശുപത്രിയില്‍വെച്ച് പെണ്‍കുട്ടിയ്ക്ക് ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക നല്‍കിയിരുന്നുവെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ രക്തസ്രാവം നിയന്ത്രിക്കാനാവാത്തതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ മരണം സംഭവിച്ചത്. പെണ്‍കുട്ടിയുടെ നില വഷളായതോടെ ഡോക്ടര്‍ ചികിത്സയ്ക്കെന്ന പേരില്‍ 20,000 രൂപ ഈടാക്കുകയായിരുന്നു. പെണ്‍കുട്ടിയെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

 photo-2017-08-08-14-47-19-08-1502186809.jpg -Properties

നഴ്സിംഗ് ഹോമില്‍ വച്ച് മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം പിന്നീട് ഒസ്മാനിയ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. പെണ്‍കുട്ടി മരിച്ചതോടെ നഴ്സിംഗ് ഹോമിന് ഗര്‍ഭഛിദ്രം നടത്താന്‍ അനുമതിയുണ്ടോ എന്ന് അറിയുന്നതിനായി പോലീസ് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിനെ സമീപിച്ചിട്ടുണ്ട്. ഇബ്രാഹിംപട്ടണത്തെ സ്വകാര്യ എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയാണ് മരിച്ച പെണ്‍കുട്ടി.

English summary
A 19-year-old engineering student, who was reportedly seven months pregnant, died of excessive bleeding following an illegal abortion at a private nursing home in Hyderabad.
Please Wait while comments are loading...