Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്തിലേക്ക് 192000 കിലോ ചാണകം; വിവാദത്തിനിടയിലും കയറ്റുമതി സജീവം

ന്യൂഡല്‍ഹി: സമീപകാലത്തുണ്ടായ വിവാദങ്ങളൊന്നും ഇന്ത്യയും ജിസിസി രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിച്ചിട്ടില്ല. ബിജെപി ദേശീയ വക്താവായിരുന്ന നുപുര്‍ ശര്‍മയുടെ പ്രവാചക നിന്ദ ആഗോളതലത്തില്‍ വിവാദമായിരുന്നു. ഗള്‍ഫിലേതുള്‍പ്പെടെ അറബ് രാജ്യങ്ങള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു. സൗദിക്കും ഖത്തറിനും പുറമെ കുവൈത്തും ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇന്ത്യന്‍ പ്രതിനിധിയെ വിളിച്ചുവരുത്തിയാണ് പല ഗള്‍ഫ് രാജ്യങ്ങളും പ്രതിഷേധം അറിയിച്ചത്. തുടര്‍ന്നാണ് നുപുര്‍ ശര്‍മക്കെതിരെ ബിജെപി കടുത്ത നടപടിക്ക് തയ്യാറായത്. എന്നാല്‍ ഈ വിവാദങ്ങള്‍ക്കിടയിലും ഇന്ത്യയില്‍ നിന്നുള്ള ചാണകം കയറ്റുമതി സുഗമമായി നടക്കുന്നു എന്നാണ് വാര്‍ത്തകള്‍.

p

ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് 192000 കിലോ ഗ്രാം ചാണകമാണ് കയറ്റി അയക്കുന്നത്. രാജസ്ഥാനിലെ കനകപുര റെയില്‍വെ സ്റ്റേഷനില്‍ നിന്ന് വിവാദത്തിന് ശേഷമുള്ള ചാണകത്തിന്റെ ആദ്യഘട്ട കയറ്റുമതി ജൂണ്‍ 15ന് ആരംഭിച്ചു. ഇവ പ്രത്യേകം പാക്ക് ചെയ്താണ് കയറ്റുമതി ചെയ്യുന്നത്. ഇപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണ് ചാണകം. പരിശോധനയ്ക്ക് ശേഷം കുവൈത്തിലേക്ക് കയറ്റുമതി ചെയ്യും. കുവൈത്തില്‍ ജൈവ കൃഷിക്ക് വേണ്ടിയാണ് ഇവ ഉപയോഗിക്കുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജസ്ഥാനിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ശേഖരിക്കുന്ന ചാണകം ജയ്പൂരിലെത്തിക്കും. ശേഷം കനകപുര റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് കയറ്റുമതിക്ക് തയ്യാറാക്കി ഉദ്യോഗസ്ഥര്‍ക്ക് കൈമാറുക. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് ശേഷം കുവൈത്തിലേക്ക് അയക്കും. കുവൈത്തിലെ ഒരു സ്വകാര്യ കമ്പനിക്ക് വേണ്ടിയാണ് ചാണകം അയക്കുന്നത്. ഇരുരാജ്യങ്ങളും ഇതുസംബന്ധിച്ച കരാറില്‍ നേരത്തെ ഒപ്പുവച്ചിരുന്നു. ചാണകത്തിന്റെ ഉപയോഗത്തെ സംബന്ധിച്ച് ഇന്ത്യയില്‍ ഒട്ടേറെ പരിശോധനകളും പഠനങ്ങളുമാണ് നടക്കുന്നത്.

കുവൈത്തില്‍ ജൈവകൃഷിക്ക് പ്രധാനമായും ഉപയോഗിക്കുന്ന വളമാണ് ചാണകം. ഏറെ കാലമായി ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് ചാണകം കയറ്റുമതി ചെയ്യുന്നു. വരണ്ട കാലാവസ്ഥയാണ് കുവൈത്തിലെ കാര്‍ഷിക മേഖല നേരിടുന്ന പ്രധാന വെല്ലുവിളി. മറ്റൊന്ന് ജലദൗര്‍ലഭ്യമാണ്. അതുകൊണ്ടുതന്നെയാണ് കുവൈത്ത് ജൈവ കൃഷിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മറ്റു പല വിദേശരാജ്യങ്ങളിലേക്കും ഇന്ത്യ ചാണകം കയറ്റുമതി ചെയ്യുന്നുണ്ട്. ഗള്‍ഫ് മേഖലയില്‍ പ്രധാനമായും വില്‍ക്കുന്ന ഇറച്ചിയും കയറ്റുമതി ചെയ്യുന്നത് ഇന്ത്യയില്‍ നിന്നാണ്. വിവാദങ്ങളും പ്രതിഷേധങ്ങളും തുടരുമ്പോഴും വ്യാപാര രംഗത്ത് ഗള്‍ഫ് രാജ്യങ്ങളുമായി ഇന്ത്യയുടെ സഹകരണം ശക്തമാണ് എന്നാണ് ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+