കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയിൽ രോഗം ബാധിച്ചവരുടെ എണ്ണം 62000 കടന്നു: ഒറ്റ ദിവസം 2,682 കേസുകൾ, മരണ സംഖ്യ ഉയരുന്നു..

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. വെള്ളിയാഴ്ച 2,682 പേർക്കാണ് രോഗം സ്ഥിരീകരിച്ച സംസ്ഥാനത്ത് 116 പേർ രോഗം ബാധിച്ച് മരിച്ചത്. എന്നാൽ 8,381 പേർ രോഗ മുക്തി നേടി ആശുപത്രി വിട്ടിട്ടുണ്ടെന്നും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് മന്ത്രി ചൂണ്ടിക്കാണുന്നുണ്ട്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 62, 228ലെത്തിയിട്ടുണ്ട്. 2,098 പേർ രോഗം ബാധിച്ച് മരണമടയുകയും ചെയ്തിട്ടുണ്ട്.

വെട്ടുക്കിളികൾ ടേക്ക് ഓഫിനും ലാൻഡിംഗിനും ഭീഷണി: മുന്നറിയിപ്പുമായി ഡിജിസിഎ, സിഗ്നൽ പ്രശ്നങ്ങളുണ്ടാകുംവെട്ടുക്കിളികൾ ടേക്ക് ഓഫിനും ലാൻഡിംഗിനും ഭീഷണി: മുന്നറിയിപ്പുമായി ഡിജിസിഎ, സിഗ്നൽ പ്രശ്നങ്ങളുണ്ടാകും

വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്ത 118 മരങ്ങളിൽ 58ഉം മുംബൈയിലും മുംബൈ മെട്രോപൊളിറ്റൻ റീജിയണിലുമാണ്. വെള്ളിയാഴ്ച 8,381 പേർക്ക് രോഗം ഭേദമായതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 26,998ലേക്ക് ഉയർന്നിട്ടുണ്ട്. മുംബൈയിൽ നിന്ന് മാത്രം 715 രോഗികളാണ് ആശുപത്രി വിട്ടത്. ഇതോടെ ആക്ടീവ് കേസുകളുടെ എണ്ണം 33,133 ലേക്ക് കുറഞ്ഞിട്ടുണ്ട്. 4,33,557 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചിട്ടുള്ളത്.
മുംബൈയിൽ 36,932 കേസുകളും 1,173 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മുംംബൈ മെട്രോപൊളിറ്റൻ റീജിയണിൽ ഇത് 47, 482 കേസുകളും 1,397 മരണങ്ങളുമാണ്.

999-1585205160-1

പൂനെയിൽ 6, 321 കേസുകളും 296 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സോലാപ്പൂരിൽ 727 കേസുകളും 60 മരണങ്ങളും ഔറംഗാബാദിൽ 1,380 കേസുകളും 64 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. മാലെഗാവിൽ 732 കേസുകളും 52 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുംബൈയ്ക്ക് ശേഷം ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്ത നഗരം ദില്ലിയാണ്. വ്യാഴാഴ്ച മാത്രം 1000 കേസുകളാണ് ദില്ലിയിൽ നിന്ന് റിപ്പോർട്ട് ചെയ്തത്. നിലവിൽ തലസ്ഥാന നഗരിയിൽ 16,281 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 7,500 പേർക്ക് രോഗം ഭേദമായിട്ടുണ്ട്.

Recommended Video

cmsvideo
കൊറോണ വാക്സിന്‍ ഉടന്‍ എത്തിയേക്കും | Oneindia Malayalam

35000 കേസുകളാണ് മുംബൈയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ചെന്നൈ, അഹമ്മദാബാദ്, പൂനെ എന്നീ നഗരങ്ങളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. അസം, കേരളം, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ ദേശീയ ശരാശരിയേക്കാൾ അധികം കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയുടെ ദേശീയ ശരാശരി 5.2 ആണെങ്കിൽ മഹാരാഷ്ട്രയിൽ ഇത് 5.44 ശതമാനമാണ്. വ്യാഴാഴ്ച 7,200 കേസുകൾ കൂട്ടി റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1.65 ലക്ഷം കവിഞ്ഞിട്ടുണ്ട്.

English summary
2,682 Coronavirus cases reported from Maharashtra in a single day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X