അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം!!സൈനികനും ഭാര്യയും കൊല്ലപ്പെട്ടു..

Subscribe to Oneindia Malayalam

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറില്‍ ശനിയാഴ്ച രാവിലെ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ സൈനികനും ഭാര്യയും കൊല്ലപ്പെട്ടു. അവധിക്ക് നാട്ടിലെത്തിയ സൈനികനും ഭാര്യയുമാണ് കൊല്ലപ്പെട്ടത്.മുഹമ്മദ് ഷൗക്കത്ത് എന്ന ജവാനും ഭാര്യ സഫിയ ബിയുമാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ രണ്ട് കുട്ടികള്‍ പരിക്കുകളോടെ രക്ഷപെട്ടു.ഷെല്‍ ആക്രമണം തുടര്‍ന്നതിനാല്‍ ഇവര്‍ താമസിച്ചിരുന്ന സ്ഥലത്തേക്ക് ആംബുലന്‍സിനു പോലും എത്താനായില്ല.

ശനിയാഴ്ച രാവിലെയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പൂഞ്ച് സെക്ടറില്‍ പാക് സൈന്യം ആക്രമണമാരംഭിച്ചത്. ഇന്ത്യന്‍ അധിനതയിലുള്ള ഗുല്‍പാല്‍ മേഖലയിലേക്ക് പാക്‌സ്താന്‍ ഷെല്‍ ആക്രമണം നടത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡാര്‍ജിലിങ്ങ് കത്തുന്നു!! ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചാ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു!!

 photo-201

അതിര്‍ത്തിയിലെ ഇന്ത്യന്‍ പോസ്റ്റുകളും ഗ്രാമങ്ങളുമായിരുന്നു പാകിസ്താന്‍ സൈന്യത്തിന്റെ ലക്ഷ്യം.രാവിലെ ആറരയോടെയാണ് വെടിവെപ്പ് ആരംഭിച്ചത്. ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുകയും ചെയ്തു. വെടിവെപ്പ് തുടരുകയാണ്.

അതേസമയം കശ്മീരിലെ ബന്ദിപ്പോര മേഖലയില്‍ നടന്ന ഭീകരാക്രമണത്തില്‍ 3 സൈനികര്‍ക്ക് പരിക്കേറ്റു. ബന്ദിപ്പോരയിലെ ആര്‍മി പെട്രോള്‍ പ്രദേശത്തിനു നേരെയാണ് ആക്രമണമുണ്ടായത്. അതിര്‍ത്തിയുടെ മറ്റേ വശത്തേക്കും ആക്രമണം വ്യാപിപ്പിക്കാന്‍ പാക്‌സിതാന്‍ ഈലോചിക്കുന്നുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍.

English summary
Army jawan, wife killed as Pakistan continue to fire shells in Poonch sector of Jammu and Kashmir
Please Wait while comments are loading...