അച്ഛന്റെ മുന്നില്‍ വച്ച് രണ്ട് പെണ്‍കുട്ടികൾക്ക് ക്രൂരബലാത്സംഗം; കാറില്‍ നടിയെ ചെയ്തതിനേക്കാള്‍...
ദഹോഡ്(ഗുജറാത്ത്): എങ്ങും ഞെട്ടിപ്പിക്കുന്ന പീഡന, ബലാത്സംഗ വാര്‍ത്തകളാണ്. അതിങ്ങ് പിണറായി വിജയന്റെ കേരളത്തിലായാലും നരേന്ദ്ര മോദിയുടെ ഗുജറാത്തിലായാലും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ക്രൂരപീഡനത്തിനിരയായ സംഭവങ്ങള്‍ കേരളത്തില്‍ തുടര്‍ക്കഥയാകുമ്പോള്‍ ഞെട്ടിപ്പിക്കുന്ന മറ്റൊരു വാര്‍ത്തയാണ് ഗുജറാത്തില്‍ നിന്ന് വരുന്നത്.
പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ സ്വന്തം പിതാവിന്റെ മുന്നില്‍ വച്ചാണ് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. ഓടുന്ന കാറില്‍ അവരുടെ നിലവിളികള്‍ ആരും കേട്ടില്ല. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് വരെ ഇറക്കി വിട്ടു.
13 ഉം 15 ഉം വയസ്സുള്ള പെണ്‍കുട്ടികളാണ് ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്. കേസില്‍ അഞ്ചേ് പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.

പെണ്‍കുട്ടികളുടെ പിതാവ് നടത്തുന്ന കടയിലാണ് അക്രമിസംഘം എത്തിയത്. അതിന് ശേഷം പിതാവിനേയും പെണ്‍കുട്ടികളേയും ഭീഷണിപ്പെടുത്തി കാറില്‍ കയറ്റി.

കാറില്‍ കയറ്റിയതിന് ശേഷം പിതാവിനെ കാഴ്ചക്കാരനാക്കി രണ്ട് പെണ്‍കുട്ടികളേയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. അഞ്ച് പേരാണ് കാറില്‍ ഉണ്ടായിരുന്നത്.

13 പേരാണ് അക്രമി സംഘത്തില്‍ ഉണ്ടായിരുന്നത്. അഞ്ച് പേര്‍ കാറിലും ബാക്കിയുള്ളവര്‍ ബൈക്കിലും ആയിരുന്നു. ബൈക്കിലുണ്ടായിരുന്നവര്‍ കാറിനെ പിന്തുടരുകയായിരുന്നു.

ക്രൂരമായ പീഡനങ്ങള്‍ക്കാണ് പെണ്‍കുട്ടികള്‍ ഇരയായത്. അതിന് ശേഷം മന്ധാവിലെ ആളൊഴിഞ്ഞ സ്ഥലത്ത് ഇവരെ ഇറക്കിവിട്ട് അക്രമിസംഘം കടന്നുകളഞ്ഞു. പോലീസില്‍ വിവരം അറിയിക്കരുതെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവര്‍ പോയത്

പെണ്‍കുട്ടികളുടെ സഹോദരനോടുള്ള പ്രതികാരം തീര്‍ക്കാന്‍ വേണ്ടിയാണ് ഈ ബലാത്സംഗം എന്ന് പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടികളുടെ പിതാവിനോട് പറഞ്ഞു. മുന്‍വൈരാഗ്യത്തിന് ഇങ്ങനെയൊക്കെ പ്രതികാരം ചെയ്യുമോ?

നിരോധിച്ച മദ്യം കഴിച്ചതിന് പെണ്‍കുട്ടികളുടെ സഹോദരനെ പോലീസ് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളില്‍ ഒരാളില്‍ നിന്നാണ് തനിക്ക് മദ്യം കിട്ടിയത് എന്ന് ഇയാള്‍ പോലീസിനോട് പറയുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഇയാളേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അഞ്ച് പേരെയാണ് പോലീസ് ഈ കേസില്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്. സഹോദരനോടുള്ള പ്രതികാരം തീര്‍ക്കാനാണ് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തത് എന്ന് പ്രതികള്‍ സമ്മതിച്ചു.

കേരളത്തില്‍ യുവ നടി ആക്രമിക്കപ്പെട്ടതുപോലെ തന്നെ ആയിരുന്നു ഈ രണ്ട് പെണ്‍കുട്ടികളും ആക്രമിക്കപ്പെട്ടത്. ഒരു പക്ഷേ അതിലും ക്രൂരമായിത്തന്നെ.












Click it and Unblock the Notifications