പാകിസ്താനിൽ ലഷ്കർ ആയുധപരിശീലനം: കശ്മീരി യുവാക്കള്‍‍ അറസ്റ്റിൽ, പാസ്പോർട്ട് നൽകിയത് പാകിസ്താൻ!

  • Written By:
Subscribe to Oneindia Malayalam

ശ്രീനഗർ: പാക് ഭീകരസംഘടന ലഷ്കർ ഇ ത്വയ്ബയിൽ‍ നിന്ന് ആയുധ പരിശീലനം നേടിയ രണ്ട് പേര്‍ അറസ്റ്റിൽ‍. ജമ്മു കശ്മീര്‍ അതിർത്തി കടന്നെത്തിയ രണ്ട് യുവാക്കളാണ് പിടിയിലായിട്ടുള്ളത്. പാകിസ്താനി പാസ്പോർട്ടുകൾ ഉപയോഗിച്ച് പഞ്ചാബിലെ വാഗാ അതിർത്തി കടന്നെത്തിയവരാണ് പിടിയിലായതെന്ന് ജമ്മു കശ്മീർ‍ പോലീസ് തലവൻ എസ്പി വേദ് വ്യക്തമാക്കി. ആയുധപരിശീലനം നേടി ഇന്ത്യയിലെത്തിയ യുവാക്കൾക്ക് പാക് വിസ അനുവദിച്ച സംഭവത്തിൽ പാക് ഹൈക്കമ്മീഷനെയും പോലീസ് തലവൻ ശക്തമായ ഭാഷയിൽ‍ വിമര്‍ശിച്ചു.

ഇന്ത്യയിലെത്തി ഭീകരസംഘടനകൾക്കൊപ്പം ചേരുന്നതിന് മുമ്പായി പോലീസും സൈന്യവും നടത്തിയ സംയുക്ത ദൗത്യത്തിലാണ് ഇരുവരും പിടിയിലായത്.  ഭീകര ക്യാമ്പുകളിൽ നിന്ന് ലഭിച്ച ആയുധ പരീശീലനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പിടിയിലായ ഇരുവരും പോലീസിന് കൈമാറിയിട്ടുണ്ടെന്ന് എസ്പി വേദ് വ്യക്തമാക്കി.

 ഇസ്ലാമാബാദിലെ ഭീകരക്യാമ്പ്

ഇസ്ലാമാബാദിലെ ഭീകരക്യാമ്പ്ഇസ്ലാമാബാദിലെ ഒരു ഭീകര ക്യാമ്പിലായിരുന്നു തങ്ങള്‍ ഉണ്ടായിരുന്നതെന്നും ക്യാമ്പിൽ‍ നിരവധി പാക് യുവാക്കളാണ് ഉള്ളതെന്നും ബലൂചിസ്താനിൽ നിന്നുള്ളവരാണ് അധികമെന്നും ഇവർ‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ പലരും പത്ത് വയസ്സുമുതൽ‍ തന്നെ പരിശീലനം ലഭിക്കുന്നവരാണെന്നും ഇരുവരെയും ഉദ്ധരിച്ച് പോലീസ് പറയുന്നു. ഹൻസാല, അദൻ‍, ഒമർ എന്നീ ഭീകരനേതാക്കളുടെ കീഴിൽ പ്രവര്‍ത്തിക്കുന്ന ക്യാമ്പ് ഇസ്ലാമാബാദിലെ ബർമ ടൗണിന് സമീപത്താണെന്നും ഇരുവരും പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

 പാകിസ്താൻ വിസയിൽ മടങ്ങി

പാകിസ്താൻ വിസയിൽ മടങ്ങി

പാകിസ്താനില്‍ നിന്ന് ആയുധപരിശീലനം പൂര്‍ത്തിയാക്കിയ കശ്മീരി യുവാക്കൾ പാക് പാസ്പോർട്ടുകളുമായാണ് പിടിയിലാവുന്നത്. ഈ സംഭവം പുറത്തുവന്നതോടെ ഇന്ത്യൻ അന്വേഷണ ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ അസറുദ്ദീന്‍, സജാദ് അഹമ്മദ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ സോപ്പോറിൽ വച്ചായിരുന്നു ഏറ്റമുട്ടൽ. പാകിസ്താനിൽ‍ നിന്ന് ആയുധ പരിശീലനം നേടുന്നതിനായി നിയമസാധുതയുള്ള വിസകളുമായി സഞ്ചരിക്കുമ്പോഴായിരുന്നു ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നത്.

 കശ്മീർ സ്വദേശികള്‍ പാകിസ്താനിലേയ്ക്ക്!

കശ്മീർ സ്വദേശികള്‍ പാകിസ്താനിലേയ്ക്ക്!

ജമ്മു കശ്മീരിലെ ബാരാമുല്ല സ്വദേശിയായ സുഹൈബ് ഫറൂഖ് അഖ്തൂണും ആഗസ്തിൽ‍ പാകിസ്താന്‍ സന്ദർ‍ശിച്ച് ആയുധ പരിശീലനം നേടി മടങ്ങിയിരുന്നു. ലഷ്കർ‍ ക്യാമ്പില്‍ നിന്ന് ആയുധ പരിശീലനം നേടിയ ഇയാള്‍ പിന്നീട് ഒളിവിൽ കഴിഞ്ഞ് ജമ്മു കശ്മീരിൽ നിന്ന് ഭീകരവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കുന്നുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പാകിസ്താനിലെ ഭീകരക്യാമ്പില്‍ പരിശീലനത്തിന് പോകാനിരിക്കെയാണ് അബ്ദുൾ റാഷിദ് എന്ന യുവാവ് 2018 ജുലൈ 17ന് അറസ്റ്റിലാവുന്നത്. ബാരാമുല്ലാ പോലീസാണ് ഇയാളെ പിടികൂടുന്നത്.

 ഭീകരര്‍ക്കൊപ്പം ചേരുന്നതിന് മുമ്പ്!

ഭീകരര്‍ക്കൊപ്പം ചേരുന്നതിന് മുമ്പ്!

ഇന്ത്യയിലെത്തി ഭീകരസംഘടനകൾക്കൊപ്പം ചേരുന്നതിന് മുമ്പായി പോലീസും സൈന്യവും നടത്തിയ സംയുക്ത ദൗത്യത്തിലാണ് ഇരുവരും പിടിയിലായത്. അബ്ദുൾ മജീദ് ഭട്ട്, മുഹമ്മദ് അഷ്റഫ് മിർ എന്നിവരാണ് പിടിയിലായതെന്ന് ജമ്മു കശ്മീര്‍ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. നോർ‍ത്ത് കശ്മീരിലെ ബാരാമുല്ലാ സ്വദേശികളാണ് ഇരുവരും. ഭീകര ക്യാമ്പുകളിൽ നിന്ന് ലഭിച്ച ആയുധ പരീശീലനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇരവരും പോലീസിന് കൈമാറിയിട്ടുണ്ടെന്ന് എസ്പി വേദ് വ്യക്തമാക്കി.

English summary
Two Kashmiri youth arrested for receiving arms training at a Lashkar-e-Taiba camp in Islamabad had crossed the border on valid Pakistani visas, SP Vaid, the Jammu and Kashmir police chief said today. The two had crossed over through the Wagah border in Punjab.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്