രാജസ്ഥാനില്‍ എട്ട് നിലയില്‍ പൊട്ടിയ ബിജെപിയുടെ വോട്ട് നില കണക്ക് പുറത്ത്

  • Written By: Rakhi
Subscribe to Oneindia Malayalam

ഇത്ര വലിയ തിരിച്ചടി അടുത്ത കാലത്തൊന്നും ബി.ജെ.പി നേരിട്ടിട്ടില്ല. അതും ബി.ജെ.പിയുടെ വനിതാ ഐക്കണും തീപ്പൊരി നേതാവുമായ വസുദ്ധരാ രാജ ഭരിക്കുന്ന രാജസ്ഥാനില്‍ കൂടിയായതോടെ ഞട്ടിത്തരിച്ചിരിക്കുകയാണ് ബി.ജെ.പി നേതൃത്വം. രാജ്യത്ത് ഏറ്റവും ഒടുവില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത് രാജസ്ഥാനിലെ രണ്ട് ലോക്‌സഭ മണ്ഡലങ്ങളിലും ഒരു നിയമസഭാ മണ്ഡലത്തിലും കനത്ത മാര്‍ജ്ജിനിലാണ് ബിജെപി തോല്‍വി രുചിച്ചത്. കേന്ദ്രത്തിലെ ബി.ജെ.പി ഭരണത്തിന്റെ തകര്‍ച്ചയുടെ ആദ്യപടിയായി പോലും വിലയിരുത്തലുണ്ടായത് ബി.ജെ.പിയ്ക്ക് ചില്ലറ ക്ഷീണമല്ല ഉണ്ടാക്കിയത്. തിരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിലെ തങ്ങളുടെ വോട്ടിന്‍റെ ബൂത്തുതല കണക്ക് വന്നതോടെ ബിജെപി നേതൃത്വം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിട്ടുണ്ട്.

ഒരു ബൂത്തില്‍ ഒരു വോട്ടുപോലുമില്ല

ഒരു ബൂത്തില്‍ ഒരു വോട്ടുപോലുമില്ല

ഉപതെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളില്‍ ഒരു ബൂത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയ്ക്ക് ഒരുവോട്ട് പോലും ലഭിച്ചിട്ടില്ല. മറ്റു ചില ബൂത്തുകളില്‍ ഒരു വോട്ട്, രണ്ട് വോട്ട് ഇങ്ങനെ പരിതാപകരമാണ് ബി.ജെ.പിയുടെ അവസ്ഥ.

സിറ്റിങ്ങ് സീറ്റുകള്‍

സിറ്റിങ്ങ് സീറ്റുകള്‍

എട്ട് നിയമസഭാ മണ്ഡലങ്ങളുള്ള അജ്മീര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഒരിടത്ത് പോലും മുന്നിലെത്താന്‍ കഴിഞ്ഞെല്ലെന്നതും ബി.ജെ.പി നേരിട്ട തിരിച്ചടിയുടെ ആഴമാണ് വെളിപ്പെടുത്തുന്നത്. ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് ലോക്‌സഭ മണ്ഡലങ്ങളും ഒരു നിയമസഭ മണ്ഡലവും ബിജെപിയുടെ സിറ്റിങ് സീറ്റുകളാണ്.

സഹതാപം തരംഗത്തില്‍ ഒലിച്ചു

സഹതാപം തരംഗത്തില്‍ ഒലിച്ചു

കഴിഞ്ഞ തിരഞ്ഞെടുപ്പ് രണ്ട് ലക്ഷം മുതല്‍ ഒരു ലക്ഷം വരെ വോട്ടുകളായിരുന്നു ബി.ജെ.പിയുടെ ഭൂരിപക്ഷം. ജനപ്രതിനിധികള്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കളെ അടക്കം രംഗത്തിറക്കി സഹതാപ തരംഗത്തിനും ബി.ജെ.പി ശ്രമിച്ചിരുന്നു. കേന്ദ്രത്തില്‍ അധികാരമേറ്റതിന് ശേഷം തുടര്‍ച്ചയായുണ്ടായ വന്‍ വിജയങ്ങളുടെ ആത്മവിശ്വാസത്തില്‍ കഴിഞ്ഞിരുന്ന ബി.ജെ.പിയ്ക്ക് രാജസ്ഥാന്‍ തിരഞ്ഞെടുപ്പ് വലിയ തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്.

വട്ടപൂജ്യം

വട്ടപൂജ്യം

പേപ്പര്‍ പാര്‍ട്ടികള്‍ക്ക് പോലും ഒരുവോട്ടെങ്കിലും കിട്ടാതിരിക്കില്ല. എന്നാല്‍ ഡുദു മണ്ഡലത്തിലെ 49ാം നമ്പര്‍ ബൂത്തില്‍ ബിജെപി സംപൂജ്യരായി. എതിരാളി കോണ്‍ഗ്രസ് 337 വോട്ട് നേടിയപ്പോഴാണിത്. വോട്ടുകള്‍ ഒന്നാകെ ചോര്‍ന്നതില്‍ ഞെട്ടിത്തരിച്ചിട്ടുണ്ട് ബി.ജെ.പി.നസീറാബാദ് മണ്ഡലത്തിലെ 223ാം നമ്പര്‍ ബൂത്തില്‍ കോണ്‍ഗ്രസ് 582 വോട്ട് നേടിയപ്പോള്‍ ബിജെപിക്ക് കിട്ടിയത് വെറും ഒരു വോട്ട്. മറ്റൊരു ബൂത്തില്‍ കോണ്‍ഗ്രസിന് 500 പേര്‍ വോട്ട് കിട്ടിയപ്പോള്‍ രണ്ട് വോട്ടെ ബി.ജെ.പിയുടെ അക്കൗണ്ടില്‍ വീണുള്ളൂ.

എവിടെ പോയി ലക്ഷം വോട്ടുകള്‍

എവിടെ പോയി ലക്ഷം വോട്ടുകള്‍

രണ്ട് ലക്ഷം വോട്ടുകള്‍ക്ക് തോല്‍ക്കുക. അതും 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് രണ്ടര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ച മണ്ഡലത്തില്‍. അല്‍വാര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ മിന്നും ജയത്തിന് മുന്നില്‍ ഉത്തരമില്ലാതിരിക്കുകയാണ് ബി.ജെ.പി. ബിജെപിയുടെ സ്ഥാനാര്‍ത്ഥി ഡോ.ജസ്വന്ത് സിംഗ് യാദവിനെ കോണ്‍ഗ്രസിന്റെ ഡോ.കരണ്‍ സിംഗ് യാദവാണ് ലക്ഷങ്ങളുടെ മാര്‍ജ്ജിനില്‍ പരാജയപ്പെടുത്തിയത്.

വിമതനും തുണച്ചില്ല

വിമതനും തുണച്ചില്ല

അജ്മീര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്‌ക്കെതിരെ വിമതന്‍ മത്സരിച്ചിട്ടും ബി.ജെ.പിയ്ക്ക് പരാജയം രുചിക്കേണ്ടി വന്നു. കോണ്‍ഗ്രസിന്റെ രഘുശര്‍മ 85,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കോണ്‍ഗ്രസ് വിമതനായി മത്സരിച്ച സ്ഥാനാര്‍ത്ഥിക്ക് പോള്‍ ചെയ്തതിന്റെ 22 ശതമാനം വോട്ടും ലഭിച്ചു. എന്നിട്ടും പരാജയപ്പെട്ടതാണ് ബി.ജെ.പിയെ വെട്ടിലാക്കിയത്, മണ്ഡല്‍ഗഢ് നിയമസഭാ മണ്ഡലത്തില്‍ 12,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. ശക്തി സിംഗ് ഹാഡയെ വിവേക് ധകറാണ് തോല്‍പ്പിച്ചത്.

പൊട്ടിത്തെറി തുടങ്ങി

പൊട്ടിത്തെറി തുടങ്ങി

ഉപതിരഞ്ഞെടുപ്പിലെ ബുത്തുതല കണക്കുകള്‍ പുറത്തുവന്നതോടെ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനുള്ളില്‍ പൊട്ടിത്തെറികള്‍ തുടങ്ങിയിട്ടുണ്ട്. അനിഷേധ്യ നേതാവായ വസുന്ധരാ രാജയ്‌ക്കെതിരെ ഒരുവിഭാഗം നേതാക്കള്‍ ഇതിനകം തന്നെ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. വസുന്ധര രാജയെ മുന്നില്‍ നിര്‍ത്തി ആസന്നമായ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പറ്റില്ലെന്നാണ് ഒരുകൂട്ടം നേതാക്കളുടെ നിലപാട്. അതേസമയം ബി.ജെ.പിയുടെ ഐക്കണം തീപ്പൊരി വനിതാ നേതാവുമായ വസുന്ധരാ രാജയെ മാറ്റിനിര്‍ത്താന്‍ കേന്ദ്ര നേതൃത്വത്തിനും എളുപ്പത്തില്‍ കഴിയില്ല. വന്‍പരാജയത്തിനൊപ്പം പാര്‍ട്ടിക്കുള്ളിലെ പടകൂടിയായതോടെ ബി.ജെ.പി വലിയ പ്രതിസന്ധിയെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

English summary
2 Votes, 1 Vote, No Vote Bypoll Autopsy Reveals More Worries for BJP in Rajasthan

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്