പട്ടാപ്പകല്‍ റെയില്‍വേ സ്റ്റേഷനില്‍ യുവാവിനെ തല്ലിക്കൊന്നു!!ആള്‍ക്കൂട്ടം നോക്കിനിന്നു!!

Subscribe to Oneindia Malayalam

ദില്ലി: ആള്‍ക്കൂട്ടം നോക്കി നില്‍ക്കേ പട്ടാപ്പകല്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് യുവാവിനെ മൂന്നു പേരടങ്ങുന്ന സംഘം തല്ലിക്കൊന്നു. പണം മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു കൊലപാതകം. ദില്ലിയിലെ ആദര്‍ശ് നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. രാഹുല്‍ (20) ആണ് കൊല്ലപ്പെട്ടത്. രവി, ലളിത്, രാജേന്ദര്‍ എന്നീ മൂന്നു പേര്‍ ചേര്‍ന്നാണ് യുവാവിനെ കൊലപ്പെടുത്തിയത്. ഇവര്‍ക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മൂവരും ചേര്‍ന്ന് രാഹുലിനെ അടിക്കുകയും ചവിട്ടുകയും ചെയ്‌തെന്നാണ് പോലീസ് പറയുന്നത്. പണം മോഷ്ടിച്ചുവെന്നാരോപിച്ചാണ് ഇവര്‍ രാഹുലിനെ കൊലപ്പെടുത്തിയതെങ്കിലും കൊലപാതകത്തിനു പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങള്‍ ഉണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. രാഹുലിന്റെ കയ്യില്‍ നിന്നും പണം കണ്ടെടുക്കാനായിട്ടില്ലെന്നാണ് ാേപലീസ് നല്‍കുന്ന വിവരം.

murder-crime

രാഹുല്‍ തങ്ങളുടെ പക്കല്‍ നിന്നും 20,000 രൂപ മോഷ്ടിച്ചുവെന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. യുവാവിനെ പിന്തുടര്‍ന്നെത്തിയ സംഘം റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കൊലപ്പെടുത്തുകയായിരുന്നു.

English summary
20-year-old labourer beaten to death as crowd looked on
Please Wait while comments are loading...