കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍ ഒരുങ്ങുന്നത് യുദ്ധത്തിന്!! പാക് വെടിവെയ്പിനെ തുടര്‍ന്ന് 200 സ്‌കൂളുകള്‍ അടച്ചിടുന്നു

കശ്മീരിലെ ജമ്മു, സാംബ ജില്ലകളിലെ സ്‌കൂളുകളാണ് അടച്ചിടുന്നത്

  • By Sandra
Google Oneindia Malayalam News

ജമ്മു: പാകിസ്താന്റെ ഭാഗത്തുനിന്നുള്ള പ്രകോപനം ശക്തമായതോടെ ഇന്ത്യാ- പാക് അതിര്‍ത്തിയിലെ 200 ഓളം സ്‌കൂളുകള്‍ അടച്ചിടുന്നു. ജമ്മു, സാംബ ജില്ലകളിലെ സ്‌കൂളുകളാണ് അടച്ചിടുന്നത്. ഉറി ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതിനെ തുടര്‍ന്നാണ് അതിര്‍ത്തിയില്‍ പാക് വെടിവെയ്പ് ശക്തമായത്.

കശ്മീര്‍ സംഘര്‍ഷത്തെ തുടര്‍ന്ന് മൂന്ന് മാസം അടച്ചിട്ട സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചെങ്കിലും പാകിസ്താന്റെ ഭാഗത്തുനിന്നുള്ള പ്രകോപനപരമായ നിലപാടുകളെത്തുടര്‍ന്നാണ് കശ്മീരിലെ സ്ഥിതി വീണ്ടും സംഘര്‍ഷഭരിതമാകുന്നത്.

സ്‌കൂളുകള്‍ അടച്ചു പൂട്ടല്‍ ഭീഷണിയില്‍

സ്‌കൂളുകള്‍ അടച്ചു പൂട്ടല്‍ ഭീഷണിയില്‍

ജമ്മു ജില്ലയിലെ 174 സ്‌കൂളുകളും സാംബ ജില്ലയിലെ 45 സ്‌കൂളുകളുമാണ് ഇതിനകം അടച്ചിട്ടിട്ടുള്ളത്. അതിര്‍ത്തിയില്‍ നിയന്ത്രണ രേഖയ്ക്ക് പ്രദേശങ്ങളായ ഖോര്‍, ജോരിയാന്‍, മാര്‍, ആര്‍എസ് പുര, അര്‍ണിയ, സാത്ത് വാത്തി, അഖ്‌നൂര്‍, ബിഷ്‌നാ, മിരാന്‍ സാഹിബ് എന്നിവിടങ്ങളിലെ സര്‍ക്കാര്‍- സ്വകാര്യ സ്‌കൂളുകളാണ് പാക് പ്രകോപനത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയത്.

പ്രതി സ്ഥാനത്ത് ഹുറിയത്ത്

പ്രതി സ്ഥാനത്ത് ഹുറിയത്ത്

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡോ ബര്‍ഹാന്‍ വാനി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീര്‍ താഴ് വരയില്‍ ഉടലെടുത്ത സംഘര്‍ഷങ്ങളെത്തുടര്‍ന്ന് മൂന്ന് മാസത്തിനിടെ 27 സ്‌കൂളുകളാണ് കശ്മീര്‍ താഴ് വരയില്‍ തീ വച്ചു തകര്‍ത്തത്. സംഘര്‍ഷത്തെ തുടര്‍ന്ന് നാല് മാസത്തോളം വിദ്യാഭ്യാസം തടസ്സപ്പെട്ടതിന് പിന്നാലെയാണ് പുതിയ അതിക്രമങ്ങള്‍.

പൊലീസ് നടപടി

പൊലീസ് നടപടി

കശ്മീര്‍ താഴ് വരയിലെ സ്‌കൂളുകള്‍ അഗ്നിക്കിരയാക്കുന്ന സംഭവങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചതോടെ കുറ്റക്കാരെന്ന് സംശയിക്കുന്ന 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ മറ്റ് 23 പേര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

സാംബാ ഡെപ്യൂട്ടി കമ്മീഷണറുടെ ഉത്തരവ്

സാംബാ ഡെപ്യൂട്ടി കമ്മീഷണറുടെ ഉത്തരവ്

സാംബയില്‍ അതിര്‍ത്തിയില്‍ നിന്ന് 2.5 കിലോമീറ്റര്‍ പരിധിയിലുള്ള എല്ലാ സ്‌കൂളുകളും അടച്ചിടാന്‍ സാംബാ ഡെപ്യൂട്ടി കമ്മീഷണര്‍ ശീതള്‍ നന്ദ ഉത്തരവിട്ടിരുന്നു. കശ്മീര്‍ സംഘര്‍ഷത്തെ തുടര്‍ന്ന് അച്ചിട്ട 15 സ്‌കൂളുകള്‍ സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് ഒക്ടോബര്‍ മൂന്നുമുതല്‍ തുറന്ന് പ്രവര്‍ത്തിക്കാനാരംഭിച്ചതിന് പിന്നാലെയാണ് സ്‌കൂളുകള്‍ കൂട്ടമായി അടച്ചിടുന്നത്.

പുനരവധിവാസ ക്യാമ്പുകള്‍

പുനരവധിവാസ ക്യാമ്പുകള്‍

പാക് വെടിവെയ്പിനെ തുടര്‍ന്ന് അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് ഒഴിപ്പിച്ചവര്‍ക്ക് താല്‍ക്കാലിക പാര്‍പ്പിടമൊരുക്കുന്നതിനായി അടച്ചിട്ട സ്‌കൂളുകള്‍ ഉപയോഗപ്പെടുത്തും. പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ക്കെതിരെ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക്, പാക് വെടിവെയ്പ് എന്നിവയുടെ സാഹചര്യങ്ങളിലാണ് ജമ്മു കശ്മീരിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ തുടങ്ങിയത്.

English summary
200 Border schools in J&K forced to shut down due to Pak firing.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X