കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

200 കോടിയുടെ കല്യാണം, പക്ഷേ മലമൂത്ര വിസര്‍ജ്ജനം പബ്ലിക്ക് ആയിട്ട്! 321 കിന്റല്‍ മാലിന്യം വേറെ...

Google Oneindia Malayalam News

ഡെറാഡൂണ്‍: പ്രകൃതിരമണീയമാണ് ഉത്തരാഖണ്ഡ് മൊത്തത്തില്‍. അതുകൊണ്ട് തന്നെ വിനോദ സഞ്ചാരികളുടേയും ആഡംബര വിവാഹങ്ങളുടേയും കേന്ദ്രം. ഇതെല്ലാം ചേര്‍ന്ന് ഉത്തരാഖണ്ഡിന്റെ സ്വാഭാവിക സൗന്ദര്യത്തെ നശിപ്പിക്കുമോ എന്നൊരു സംശയം പ്രകൃതി സ്‌നേഹികള്‍ക്കുണ്ട്.

വിവാഹത്തലേത്ത് ഒരു കോടി രൂപ സ്ത്രീധനം ആവശ്യപ്പെട്ടു; വരനും 6 സഹോദരിമാരും ജയിലിൽവിവാഹത്തലേത്ത് ഒരു കോടി രൂപ സ്ത്രീധനം ആവശ്യപ്പെട്ടു; വരനും 6 സഹോദരിമാരും ജയിലിൽ

ആ സംശയം കുറച്ച് കൂടി ഉറപ്പിക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ അവിടെ നടക്കുന്നത്. 200 കോടി ചെലവിട്ട് നടത്തിയ വിവാഹം ആണ് ഇപ്പോള്‍ വലിയ വിവാദം ആയിരിക്കുന്നത്. പ്രത്യേക അനുമതിയൊക്കെ വാങ്ങി നടത്തിയ വിവാഹ സത്കാരത്തിന് ശേഷം ഉള്ള കാഴ്ചകള്‍ ആരേയും അമ്പരപ്പിക്കുന്നതായിരുന്നു.

ഇത്രയും കോടികള്‍ ചെലവിട്ട് നടത്തിയ വിവാഹ സത്കാരത്തിന് എത്തിയവര്‍ പരസ്യമായിട്ടാണ് മലമൂത്ര വിസര്‍ജ്ജനം നടത്തിയിരുന്നത് എന്ന് കേട്ടാല്‍ ആരായാലും മൂക്കത്ത് വിരല്‍ വക്കില്ലേ. അതിലും അപ്പുറം ആണ് നടന്ന സംഭവങ്ങള്‍.

ഗുപ്ത കുടുംബത്തിലെ വിവാഹം

ഗുപ്ത കുടുംബത്തിലെ വിവാഹം

ദക്ഷിണാഫ്രിക്കയില്‍ വലിയ ബിസിനസ് സാമ്രാജ്യം ഒക്കെയുള്ള ഗുപ്ത സഹോദരങ്ങളുടെ രണ്ട് ആള്‍മക്കളുടെ വിവാഹം ആയിരുന്നു ഔളിയിലെ സ്‌കീ റിസോര്‍ട്ടില്‍ വച്ച് നടന്നത്. മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തും ബാബ രാംദേവും അടക്കമുള്ള ഒരുപാട് വിവിഐപികള്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു. കത്രീന കൈഫിന്റെ നൃത്തം വരെ ഉണ്ടായിരുന്നു ചടങ്ങില്‍.

എന്തുണ്ടായിട്ടെന്താ...

എന്തുണ്ടായിട്ടെന്താ...

ഇരുനൂറ് കോടി രൂപയാണ് വിവാഹ ചടങ്ങുകള്‍ക്കായി ഗുപ്ത കുടുംബം ചെലവഴിച്ചത്. പക്ഷേ, എത്തിയ അതിഥികളില്‍ പലരും മലമൂത്ര വിസര്‍ജ്ജനം നടത്തിയത് തുറസ്സായ സ്ഥലത്തായിരുന്നു. അത് മാത്രമല്ല, ഭക്ഷണ മാലിന്യങ്ങളും മറ്റും പുറത്ത് തള്ളുകയും ചെയ്തു.

312 കിന്റല്‍ മാലിന്യം

312 കിന്റല്‍ മാലിന്യം

ജോഷിമത് നഗരസഭയുടെ കീഴിലാണ് റിസോര്‍ട്ട് നില്‍ക്കുന്ന സ്ഥലം. ഇവിടെ നിന്ന് 321 കിന്റല്‍ മാലിന്യങ്ങളാണ് നീക്കിയത് എന്നാണ് നഗരസഭ അവകാശപ്പെടുന്നത്. മിക്കവയും വലിച്ചെറിഞ്ഞ നിലയില്‍ ആയിരുന്നു. ഏറെ ജൈവ പ്രാധാന്യമുള്ള ഒരു മേഖലയില്‍ ആയിരുന്നു ഇതെല്ലാം നടന്നത് എന്നും ഓര്‍ക്കണം.

പിഴയടക്കണം

പിഴയടക്കണം

ആകെ 2.5 ലക്ഷം രൂപയാണ് നഗരസഭ പിഴ ഒടുക്കാന്‍ ആവശ്യപ്പെടിട്ടുള്ളത്. ഇതില്‍ ഒരു ലക്ഷം രൂപ പരസ്യമായി മലവിസര്‍ജ്ജനം നടത്തിയതിനാണ്. മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞതിന് ഒന്നര ലക്ഷം രൂപയും പിഴ ഒടുക്കണം. കൂടാതെ മാലിന്യങ്ങള്‍ ശേഖരിച്ചതിന് 8.14 ലക്ഷം രൂപയുടെ ബില്‍ വേറേയും നല്‍കും.

മൂന്ന് കോടി ഡെപ്പോസിറ്റ്

മൂന്ന് കോടി ഡെപ്പോസിറ്റ്

നൈനിത്താള്‍ ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ ആയിരുന്നു റിസോര്‍ട്ടില്‍ വിവാഹ ചടങ്ങ് നടത്തിയത്. 13 ഉദ്യോഗസ്ഥരെ നിരീക്ഷണത്തിനായി നിയമിച്ചിരുന്നു. ജില്ലാ ഭരണകൂടത്തിന് മൂന്ന് കോടി രൂപ സുരക്ഷാ നിക്ഷേപം ആയി നല്‍കുകയും ചെയ്തിരുന്നു. ഈ പണം തിരികെ കൊടുക്കുന്ന കാര്യത്തില്‍ ജൂലായ് 8 ന് ആണ് തീരുമാനം എടുക്കുക.

English summary
200 crore spending marriage, but open defecation- Gupta Family fined in Uttarakhand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X