കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് 200 കടന്ന് ഒമൈക്രോൺ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവലോകന യോഗം ഇന്ന്

രാജ്യത്ത് 200 കടന്ന് ഒമൈക്രോൺ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവലോകന യോഗം ഇന്ന്

Google Oneindia Malayalam News

ഡൽഹി: പുതിയ വകഭേദമായ ഒമൈക്രോണിന്റെ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ഇന്ന് ചേരും. ആരോഗ്യ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥർ അടക്കം യോഗത്തിൽ പങ്കെടുക്കും. ഒമൈക്രോണ്‍ വ്യാപന തോതും, പ്രതിരോധ പ്രവർത്തനങ്ങളും യോഗത്തിൽ ചർച്ച ചെയ്യും. രാജ്യത്ത് നിലവിലുള്ള കോവിഡ് -19 സ്ഥിതിഗതികളും യോഗത്തിൽ വിലയിരുത്തും.

അതേസമയം, കഴിഞ്ഞ മാസം അവസാനം ചേർന്ന യോഗത്തിൽ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഉൾപ്പടെ നിയന്ത്രണങ്ങൾ കർശനമാക്കാൻ പ്രധാനമന്ത്രി നിർദേശിച്ചിരുന്നു. ഇന്ന് ദില്ലിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ ചേരുന്ന അവലോകന യോഗത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തും എന്നാണ് സൂചന.

modi

ഇന്ത്യയിൽ ഇതുവരെ 200 - ലധികം ഒമൈക്രോൺ വകഭേദം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡൽഹിയാണ് റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണത്തിൽ മുന്നിൽ. റിപ്പോർട്ട് പ്രകാരം, ബുധനാഴ്ച വരെ, നഗരത്തിൽ 57 കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്ര (54), തെലങ്കാന (24), കർണാടക (19), രാജസ്ഥാൻ (18), കേരളം (15), ഗുജറാത്ത് (14) എന്നിവയാണ് തൊട്ടുപിന്നിൽ. ജമ്മു കശ്മീരിൽ മൂന്ന് ഒമൈക്രോൺ കേസുകളും ഒഡീഷ, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ രണ്ട് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതേസമയം, രാജ്യത്ത് മൊത്തത്തിലുള്ള കോവിഡ് -19 കേസുകളുടെ എണ്ണം 34,758,481 ആണ്. 478,325 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, രാജ്യത്തെ സജീവ കേസുകളുടെ എണ്ണം നിലവിൽ 78,190 ആണ്. 575 ദിവസങ്ങളിൽ വയ്ച്ചുളള ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്. രാജ്യത്തെ ചില സംസ്ഥാനങ്ങളിലെ കോവിഡ് കേസുകൾ ഉയർന്ന പ്രവണത കാണുമ്പോൾ, രാജ്യ വ്യാപകമായി പ്രതിദിന കോവിഡ് കണക്ക് 8,000-ൽ താഴെ ആണ്.

ചൊവ്വാഴ്ച, കേന്ദ്ര ആരോഗ്യ മന്ത്രാലയം കോവിഡ് -19-ന്റെ ഏറ്റവും പുതിയ വകഭേദത്തെ കുറിച്ച് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും മുന്നറിയിപ്പ് നൽകി. എന്നാൽ, ഒമൈക്രോണിനെ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (ഡബ്ല്യുഎച്ച്ഒ) 'ആശങ്കയുടെ വകഭേദം' എന്നാണി വിശേഷിപ്പിച്ചത്, ഇതുവരെ നടത്തിയ ശാസ്ത്രീയ ഗവേഷണമനുസരിച്ച്, ഡെൽറ്റ വേരിയന്റിനേക്കാൾ മൂന്നിരട്ടിയാണ് ഇത് പകരുന്നതെന്നും റിപ്പോർട്ട് പറയുന്നു.

പിടി തോമസിന് ജന്മനാടിന്റെ അന്ത്യാഞ്ജലി; കൊച്ചിയിലെ സംസ്കാരം ചടങ്ങുകൾ വൈകുംപിടി തോമസിന് ജന്മനാടിന്റെ അന്ത്യാഞ്ജലി; കൊച്ചിയിലെ സംസ്കാരം ചടങ്ങുകൾ വൈകും

അതേ സമയം, കോവിഡ് -19 അണുബാധ പ്രവണതകളുടെ സൂക്ഷ്മ പരിശോധന പ്രതിരോധം ശക്തമാക്കാനും രാത്രി കാല ലോക്ക്ഡൗൺ പോലുള്ള നടപടികൾ പരിഗണിക്കാനും കേന്ദ്രം സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു. ഒരാഴ്‌ചയ്‌ക്കുള്ളിൽ എല്ലാ കോവിഡ് പരിശോധനകളിൽ 10 ശതമാനത്തിലധികം പോസിറ്റീവ് ആയി മാറുകയോ അല്ലെങ്കിൽ ആശുപത്രി കിടക്കകളുടെ ശേഷിയുടെ 40 % ത്തിൽ കൂടുകയോ ചെയ്‌താൽ വലിയ ഒത്തു ചേരലുകൾ നിരോധിക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചു.

കൂടുതൽ ദീർഘ വീക്ഷണം, ഡാറ്റ വിശകലനം, ചലനാത്മകമായ തീരുമാനം എടുക്കൽ, പ്രാദേശിക തലത്തിലും ജില്ലാ തലത്തിലും കർശനവും വേഗത്തിലുള്ള നിയന്ത്രണ നടപടികളും ആവശ്യമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

അതേ സമയം, കേരളത്തിൽ ഇന്നലെ 3205 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം 645, എറണാകുളം 575, കോഴിക്കോട് 313, കോട്ടയം 253, കൊല്ലം 224, തൃശൂര്‍ 194, പത്തനംതിട്ട 186, മലപ്പുറം 181, കണ്ണൂര്‍ 157, ആലപ്പുഴ 136, ഇടുക്കി 120, വയനാട് 87, പാലക്കാട് 77, കാസര്‍ഗോഡ് 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ സ്ഥിരീകരിച്ച രോഗ ബാധ.

Recommended Video

cmsvideo
എറണാകുളത്തും തിരുവനന്തപുരത്തും പുതിയ 9 ഒമിക്രോണ്‍ കേസുകള്‍ | Oneindia Malayalam

കഴിഞ്ഞ 24 മണിക്കൂറിനിടെ 56,388 സാമ്പിളുകളാണ് പരിശോധിച്ചതെന്നും പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളതെന്നും ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

English summary
200 omicron cases passed in india; Prime Minister Narendra Modi conducting review meeting today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X