വിചാരണയ്ക്കിടെ ശിക്ഷാ കാലാവധി പൂര്‍ത്തിയായി;ദില്ലി സ്‌ഫോടന പരമ്പരക്കേസിലെ പ്രതികള്‍ പുറത്തേയ്ക്ക്!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: 2005ലെ ദില്ലി സ്‌ഫോടന പരമ്പരക്കേസില്‍ മുഖ്യപ്രതിയ്ക്ക് 10 വര്‍ഷം തടവ്. മുഖ്യ പ്രതി താരിഖ് അഹമ്മദ് ധറിന് പത്ത് വര്‍ഷം തടവിന് വിധിച്ച കോടതി കേസിലെ മറ്റ് രണ്ട് പ്രതികളെ വെറുതെ വിടുകയായിരുന്നു. ദില്ലി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. 2005 ഒക്ടോബര്‍ 29ന് ദില്ലിയിലെ മൂന്നിടങ്ങളിലായി നടത്തിയ സ്‌ഫോടനങ്ങളില്‍ 60 പേര്‍ കൊല്ലപ്പെടുകയും 201 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പാക് ഭീകര സംഘടന ഇസ്ലാമിക് ഇന്‍ഗ്വിലാബ് മഹസിന്റെ ഭീകരരാണ് കേസിലെ പ്രതികള്‍.


ദില്ലി റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള സരോജിനി മാര്‍ക്കറ്റ്, പഹാഡ്ഗഞ്ച്, ഗോവിന്ദ്പുരി എന്നിവിടങ്ങളിലായിരുന്നു സ്‌ഫോടനങ്ങള്‍ നടന്നത്. ജമ്മു കശ്മീരില്‍ നിന്നാണ് സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ താരിഖ് അറസ്റ്റിലാവുന്നത്. വിചാരണ കാലയളവില്‍ തന്നെ ശിക്ഷ അനുഭവിച്ചതിനാല്‍ മുഖ്യപ്രതിയ്ക്കും ഉടന്‍ പുറത്തിറങ്ങാനാവും.

ic-h2ukxpc

പാക് ഭീകര സംഘടന ലഷ്‌കറെ ത്വയ്ബയ്‌ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കുന്ന ഇസ്ലാമിക് ഇന്‍ക്വിലാബ് മഹസ് അംഗങ്ങളായ മുഹമ്മദ് ഹുസൈന്‍ ഫാസിലി, മുഹമ്മദ് റഫീഖ് ഷാ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. കൊലപാതകം, കൊലപാതക ശ്രമം, ആയുധശേഖരണം, ഗൂഡാലോചന, രാജ്യത്തിനെതിരെ യുദ്ധം നയിക്കുക എന്നീ കുറ്റങ്ങളായിരുന്നു ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.

English summary
In what is being seen as a setback for the Delhi Police, only one of the three men accused in the 2005 serial blasts case in Delhi -- in which more than 60 people died - has been convicted. But Lashkar terrorist Tariq Ahmed Dar, accused of being the mastermind of the blasts, has been convicted only for terror funding.
Please Wait while comments are loading...