400 കോടിയുടെ തട്ടിപ്പ്, ജാമ്യത്തിലിറങ്ങി മുങ്ങി,വീണ്ടും പിടിയില്‍; ഒടുവില്‍ ക്ഷയം ബാധിച്ച് മരണം
ന്യൂഡല്‍ഹി: 400 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി ക്ഷയരോഗം ബാധിച്ച് മരിച്ചു. കേസിലെ പ്രധാന പ്രതിയായ ശിവരാജ് പുരിയാണ് മരിച്ചത്.
2010ല കുപ്രസിദ്ധമായ സിറ്റി ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയാണ് ശിവരാജ് പുരി
നിക്ഷേപകരെ വഞ്ചിച്ച് 400 കോടി രൂപയാണ് ഇയാള്‍ പറ്റിച്ചത്. ഇന്നലെ ഡല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് പുരി മരിച്ചത്. ഡല്‍ഹി അതിര്‍ത്തിയിലുള്ള ഗുരുഗ്രാമിലെ ഭോണ്ട്സി ജയിലിലായിരുന്ന പുരിയെ അസുഖം കൂടിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഇയാള്‍ ജയിലിലായത്.
ഗുരുഗ്രാമിലെ സിറ്റി ബാങ്ക് ബ്രാഞ്ചില്‍ റിലേഷന്‍ഷിപ്പ് മാനേജരായിരിക്കുമ്പോഴായിരുന്നു 400 കോടി രൂപയുടെ തട്ടിപ്പ് പുരി നടത്തിയത് പ്രമുഖരേയും പ്രമുഖ സ്ഥാപനങ്ങളെയും സമീപിച്ച് നിക്ഷേപം സ്വീകരിക്കുക എന്നതായിരുന്നു പുരിയുടെ ജോലി. വളരെ സൗമ്യമായി ഇടപെടുന്ന സ്വഭാലക്കാരനായിരുന്നു പുരിയെന്ന് തട്ടിപ്പിന് ഇരയായവര്‍ പറയുന്നു. ആകര്‍ഷകമായി സംസാരിച്ച് ആളുകളില്‍ നിന്ന് ഇയാള്‍ നിക്ഷേപം നേടി.
ബിഗ് ബോസിന്റെ ചോദ്യം..ഇച്ചിരി നേരം മിണ്ടാതെ, ആശയക്കുഴപ്പത്തിൽ അഖിൽ;ഒടുവില്‍ പുതിയ ക്യാപ്റ്റനും
ലഭിക്കുന്ന നിക്ഷേപത്തുക കഴിഞ്ഞാല്‍ ഡല്‍ഹി, ഗുരുഗ്രാം, കൊല്‍ക്കത്ത തുടങ്ങിയിടങ്ങളിലായി തുറന്നിട്ടുള്ള വിവിധ ബാങ്കുകളിലെ അക്കൗണ്ടുകളിലേക്ക് ഈ പണം മാറ്റും. അതിന് ശേഷം പുരിയുടെ അച്ഛന്റെ ഉടമസ്ഥതയിലുള്ള ഓഹരി നിക്ഷേപവുമായി ബന്ധപ്പെട്ട സ്ഥാപനത്തിലൂടെ ഓഹരി വിപണിയില്‍ നിക്ഷേപിക്കും. 405 കോടി രൂപയോളം ഇത്തരത്തില്‍ പുരിയുംസംഘവലും ചേര്‍ന്ന് തട്ടിയെടുക്കുകയായിരുന്നു.
2010ല്‍ അറസ്റ്റിലായ പുരി. രണ്ടര വര്‍ഷത്തിനിടയില്‍ ജാമ്യം ലഭിക്കുകയും പുറത്തിറങ്ങുകയും ചെയ്തു. പുറത്തിറങ്ങിയ ശേഷം പുരിയെക്കുറിച്ച് ഒരും വിവരവും ഇല്ലാതായി. ഇതിന് പിന്നാലെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഇതിന് പിന്നാലെയാണ് ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ വീണ്ടും പുരി അറസ്റ്റിലായത്. ജയിലില്‍ കഴിയുന്നതിനിടെയാണ് ഇയാല്‍ക്ക് ക്ഷയം രോഗം പിടിപെടുന്നത്. ഇതേ ജയിലില്‍ നിന്ന് മൂന്ന് തടവുകാര്‍ ക്ഷയ രോഗം വന്ന് മരിച്ചിരുന്നു.