കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം; പശുവിന്റെ പേരില്‍, അക്ബര്‍ ഖാനെ അടിച്ചുകൊന്നു

Google Oneindia Malayalam News

Recommended Video

cmsvideo
പശുവിന്റെ പേരില്‍ കൊലപാതകം | Oneindia Malayalam

ജയ്പൂര്‍: പശുവിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. രാജസ്ഥാനിലെ അല്‍വാറിലാണ് സംഭവം. പശുവിന്റെ കടത്തിയെന്നാരോപിച്ച് അക്ബര്‍ ഖാന്‍ എന്നയാളെയാണ് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. പോലീസ് സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അക്ബറിന്റെ മൃതദേഹം അല്‍വാറിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ്. അല്‍വാറില്‍ ഒരുവര്‍ഷം മുമ്പ് പശുക്കടത്തിന്റെ പേരില്‍ ഒരാളെ അടിച്ചുകൊന്നത് ഏറെ വിവാദമായിരുന്നു. പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവം. വിവരങ്ങള്‍ ഇങ്ങനെ...

 ഹരിയാന സ്വദേശി

ഹരിയാന സ്വദേശി

ഹരിയാന സ്വദേശിയാണ് കൊല്ലപ്പെട്ട അക്ബര്‍ ഖാന്‍. ശനിയാഴ്ച രാവിലെ അല്‍വാറിലെ രാംഗഡില്‍ വച്ചാണ് ഇയാളെ ഒരുകൂട്ടം തടഞ്ഞതും മര്‍ദ്ദിച്ചതും. ഒരു വര്‍ഷം മുമ്പ് ഇതേ സ്ഥലത്ത് 50കാരനെ പശുക്കടത്തിന്റെ പേരില്‍ അടിച്ചുകൊന്നത് ഏറെ വിവാദമായിരുന്നു. പശുസംരക്ഷകരെന്ന പേരില്‍ സംഘടിച്ചവരാണ് കൊലപാതകം നടത്തിയത്.

രണ്ടുപശുക്കള്‍

രണ്ടുപശുക്കള്‍

ഹരിയാനയിലെ കോല്‍ഗാന്‍വ് സ്വദേശിയാണ് അക്ബര്‍. ഇവിടെ നിന്ന് അല്‍വാറിലെ രാംഗഡിലുള്ള ലാല്‍വണ്ടി ഗ്രാമത്തിലേക്ക് രണ്ടു പശുക്കളുമായി വരികയായിരുന്നുവത്രെ. ഈ സമയമാണ് അക്ബറിലെ ആളുകള്‍ തടഞ്ഞത്. മൃതദേഹം അല്‍വാറിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

 പെഹ്ലുഖാന്റെ ഓര്‍മ മായുംമുമ്പ്

പെഹ്ലുഖാന്റെ ഓര്‍മ മായുംമുമ്പ്

കഴിഞ്ഞവര്‍ഷം അല്‍വാറില്‍ പശുസംരക്ഷകര്‍ അടിച്ചുകൊന്നത് പെഹ്ലു ഖാന്‍ എന്ന മധ്യവയസ്‌കനെയായിരുന്നു. പെഹ്ലുഖാനെ മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബങ്ങളിലുള്ളവരെയും അക്രമികള്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. കൈലാശ് ആശുപത്രിയില്‍ ചികില്‍സ നല്‍കിയെങ്കിലും പെഹ്ലുഖാന്റെ ജീവന്‍ രക്ഷിക്കാനായില്ല.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പശുവിന്റെ പേരില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ പതിവായിരിക്കുകയാണ്. കഴിഞ്ഞമാസം സമാനമായ സംഭവം ഉത്തര്‍ പ്രദേശിലുണ്ടായിരുന്നു. പശുവിന്റെ അറുത്തുവെന്നാരോപിച്ചാണ് ഒരുകൂട്ടം ആളുകള്‍ 45കാരനെ അടിച്ചുകൊന്നത്. ഇയാളുടെ സുഹൃത്ത് ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്.

സുപ്രീംകോടതിയുടെ ഇടപെടല്‍

സുപ്രീംകോടതിയുടെ ഇടപെടല്‍

ഈ ഒരു പശ്ചാത്തലം സൂചിപ്പിച്ചാണ് സുപ്രീംകോടതി ആള്‍ക്കൂട്ട കൊലപാതകത്തെയും പശുസംരക്ഷകരെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. ഇത്തരം കൊലപാതകങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.

പോലീസ് പറയുന്നു

പോലീസ് പറയുന്നു

എന്നാല്‍ അക്ബര്‍ ഖാനെ കൊലപ്പെടുത്തിയത് പശു സംരക്ഷകര്‍ തന്നെയാണോ എന്ന് പറയാന്‍ രാംഗഡ് പോലീസ് തയ്യാറായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. വനപ്രദേശത്ത് വച്ചാണ് സംഭവം നടന്നത്. പ്രതികളെ ഉടന്‍ പിടികൂടാന്‍ സാധിക്കുമെന്നാണ് അല്‍വാര്‍ സീനിയര്‍ പോലീസ് ഓഫീസര്‍ അനില്‍ ബെനിവാള്‍ പറയുന്നത്.

നീതി വേണമെന്ന് പിതാവ്

നീതി വേണമെന്ന് പിതാവ്

ഞങ്ങള്‍ക്ക് നീതി വേണമെന്ന് അക്ബര്‍ ഖാന്റെ പിതാവ് സുലൈമാന്‍ ആവശ്യപ്പെട്ടു. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് തക്കതായ ശിക്ഷ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ അപലപിച്ച രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ദര രാജെ ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു.

English summary
2017 Lynching Rerun: Haryana Man Beaten to Death on Suspicion of Cow Smuggling in Alwar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X