പ്രതിപക്ഷസഖ്യത്തിന് 11 അംഗ കോര്‍ഡിനേഷന്‍ കമ്മിറ്റി; പ്രകടന പത്രിക രൂപീകരിക്കാന്‍ സെക്രട്ടറിയേറ്റ്
ബെംഗളൂരു: പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന് 11 അംഗ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു. രണ്ടാം പ്രതിപക്ഷ നേതൃയോഗത്തിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് ഇക്കാര്യം അറിയിച്ചത്. കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങളെ പിന്നീട് തീരുമാനിക്കുമെന്ന് ഖാര്‍ഗെ പറഞ്ഞു. തിരഞ്ഞെടുപ്പിനായുള്ള പ്രകടന പത്രിക രൂപീകരിക്കാന്‍ സെക്രട്ടറിയേറ്റ് രൂപീകരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ സഖ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭയമാണ്. എന്‍ഡിഎ യോഗത്തില്‍ 30 പാര്‍ട്ടികള്‍ പങ്കെടുത്തെന്ന അവകാശ വാദം ശരിയല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ആശയപരഭായ ഭിന്നതകളുണ്ടാകാമെങ്കിലും അവര്‍ രാജ്യത്തിന് വേണ്ടി ഒന്നിച്ച് നില്ക്കുന്നു. 2024 ലെ തിരഞ്ഞെടുപ്പില്‍ ഒന്നിച്ച് പോരാടി വിജയം കൈവരിക്കുമെന്നും ഖാര്‍ഗെ പറഞ്ഞു.

മിനിമം പൊതുപരിപാടി ഉള്‍പ്പടേയുള്ളവ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അതേസമയം പ്രതിപക്ഷ പാര്‍ട്ടികളെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുകയാണ് എന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു. 'ഇന്ത്യ' വിജയിക്കുമെന്നും ബിജെപി പരാജയപ്പെടുമെന്നും മമത പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുടെ മൂന്നാം യോഗം മുംബൈയിലും നാലാം യോഗം ചെന്നൈയിലുമാണ് ചേരുക.
അതേസമയം പ്രതിപക്ഷ കക്ഷികളുടെ രണ്ടാം യോഗം വിജയകരമാണ് എന്നും ബി ജെ പിയുടെ ആശയങ്ങള്‍ക്കെതിരായ പോരാട്ടമാണ് നടക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 'ഞങ്ങള്‍ നമ്മുടെ മഹത്തായ ഇന്ത്യ എന്ന ആശയത്തെ പ്രതിരോധിക്കുകയാണ്. ചരിത്രം പരിശോധിച്ചാല്‍ ഇന്ത്യ എന്ന ആശയത്തെ പരാജയപ്പെടുത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്ന് പറയാനാകും,' രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇത് ബിജെപിയും പ്രതിപക്ഷവും തമ്മിലുള്ള പോരാട്ടമല്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെയാകെ ശബ്ദം മൂടിക്കെട്ടുകയാണ്. അതിന് എതിരായ പോരാട്ടമാണിത്. അതുകൊണ്ടാണ് തങ്ങള്‍ 'ഇന്ത്യ' (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന പേര് സ്വീകരിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 9 വര്‍ഷത്തിനിടെ പ്രധാനമന്ത്രിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമായിരുന്നുവെന്നും എന്നാല്‍ എല്ലാത്തിനേയും തകര്‍ക്കുകയാണ് അദ്ദേഹം ചെയ്തത് എന്നും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു. 'ഞങ്ങള്‍ ഇവിടെ ഒത്തുകൂടിയിരിക്കുന്നത് നമുക്ക് വേണ്ടിയല്ല മറിച്ച് രാജ്യത്തെ വിദ്വേഷത്തില്‍ നിന്ന് രക്ഷിക്കാനാണ്,' കെജ്രിവാള് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ എന്നത് ഒരു കുടുംബമാണ് എന്നും ആ കുടുംബത്തെ രക്ഷിക്കാനുള്ള യോഗമാണ് ഇന്ന് ചേര്‍ന്നത് എന്നും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പരഞ്ഞു. ഞങ്ങളുടെ വിജയകരമായ രണ്ടാമത്തെ മീറ്റിംഗായിരുന്നു ഇത്. ഈ സഖ്യത്തിന്റെ അടുത്ത യോഗം മുംബൈയില്‍ ചേരിമെന്നും ഉദ്ധവ് താക്കറെ ബെംഗളൂരുവില്‍ പറഞ്ഞു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications