രാജ്യത്ത് പുതിയതായി 2,124 പേർക്ക് കോവിഡ്; 17 പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തു
ഡൽഹി; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,124 പേർക്ക് പുതിയതായി കോവിഡ് ബാധിച്ചു. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത കേസുകളേക്കാൾ 17 ശതമാനം കൂടുതൽ കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1,675 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ഇത് ഏഴാം തവണയാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന പുതിയ കേസുകൾ 2000 ന് മുകളിൽ എത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ രണ്ടായിരത്തോളം പേർക്ക് രോ ഗം ഭേദമാകുകയും ചെയ്തു.
പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 14,971 ആയി. സർക്കാർ കണക്കുകൾ പ്രകാരം മൊത്തം കേസുകളുടെ 0.03 ശതമാനം സജീവ കേസുകളാണ്. 17 കോവിഡ് മരണങ്ങളാണ് പുതിയതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 5,24,507 ആയി വർധിച്ചു. റിപ്പോർട്ട് ചെയ്ത പുതിയ മരണങ്ങളിൽ 13 എണ്ണവും കേരളത്തിൽ നിന്നാണ്. രണ്ട് മരണങ്ങൾ ഡൽഹിയിലും ബാക്കി മരണങ്ങൾ മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുമാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്കനുസരിച്ച് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.46 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.49 ശതമാനവുമാണ്.
ഡൽഹിയിൽ മാത്രം 418 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇവിടെ റിപ്പോർട്ട് ചെയ്തത് 268 കേസുകൾ ആയിരുന്നു. നഗരത്തിലെ ആരോഗ്യ വകുപ്പ് പങ്കിട്ട ഡാറ്റ പ്രകാരം. ഡൽഹിയിൽ ഇപ്പോൾ സജീവമായ കോവിഡ് കേസുകളുടെ എണ്ണം 1,841 ആണ്. മഹാരാഷ്ട്രയിൽ പുതിയതായി 338 കോവിഡ് കേസുകളാണ് കണ്ടെത്തിയത്. ഇതിൽ 218 കേസുകളും മുംബൈ ന ഗരത്തിൽ നിന്നാണ്. തുടർച്ചയായ അഞ്ച് ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് പുതിയ മരണവും റിപ്പോർട്ട് ചെയ്തു. തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ പുതിയതായി 50 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ദിലീപ് കേസ്: 'ആരോപണം നടിയുടേതാണെന്ന് കരുതുന്നില്ല': പിന്മാറാന്‍ അഭ്യർത്ഥിച്ച് സർക്കാർ
രാജ്യത്ത് ഇതുവരെ 192.67 കോടി കോവിഡ് വാക്‌സിൻ ഡോസുകൾ നൽകിയിട്ടുണ്ട്. ഇന്നലെ 13.2 ലക്ഷത്തിലധികം വാക്സിൻ ഡോസുകൾ നൽകി. ചൊവ്വാഴ്ച 18-59 വയസ് പ്രായമുള്ള ഗുണഭോക്താക്കൾക്ക് വാക്സിനുകളുടെ 53,000-ലധികം മുൻകരുതൽ ഡോസുകൾ നൽകി. 15 നും 18 നും ഇടയിൽ പ്രായമുള്ള 80 ശതമാനത്തിലധികം ആളുകൾക്ക് വാക്സിൻ ആദ്യ ഡോസ് ലഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ചൊവ്വാഴ്ച പറഞ്ഞു. അതേ സമയം കേരളാ ആരോ ഗ്യ വകുപ്പ് കുട്ടികൾക്ക് മാത്രമായി മൂന്ന് ദിവസത്തെ കോവിഡ് വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചിട്ടുണ്ട്. അവധി കഴിഞ്ഞ് അടുത്ത മാസം സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ കഴിയുന്നത്ര കുട്ടികൾക്ക് കുത്തിവയ്പ് നൽകാനാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം.