കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷിന്‍ഡെ ക്യാംപിലെ 22 എംഎല്‍എമാര്‍ ബിജെപിയിലേക്ക്? മഹാരാഷ്ട്ര വീണ്ടും അനിശ്ചിതത്വത്തിലേക്കോ?

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വത്തിന് കളമൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഉദ്ധവ് താക്കറെ വിഭാഗത്തിലെ ശേഷിക്കുന്ന എം എല്‍ എമാര്‍ ഏക്നാഥ് ഷിന്‍ഡെ വിഭാഗത്തിലേക്ക് കൂറുമാറും എന്ന കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തലിന് പിന്നാലെ തിരിച്ചടിച്ച് ശിവസേന മുഖപത്രമായ സാമ്ന രംഗത്തെത്തി.

ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിലെ 40 വിമത എം എല്‍ എമാരില്‍ 22 പേരും ഉടന്‍ തന്നെ ബി ജെ പിയില്‍ ചേരും എന്നാണ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സാമ്‌നയിലെ പ്രതിവാര കോളത്തില്‍ അവകാശപ്പെടുന്നത്. മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി സംസ്ഥാനത്തെ സംഭവ വികാസങ്ങളില്‍ നിഷ്‌ക്രിയനായിരുന്നു എന്നും സാമ്ന ആരോപിച്ചു.

1

ഏകനാഥ് ഷിന്‍ഡെ മഹാരാഷ്ട്രാ മുഖ്യമന്ത്രിയായത് ബി ജെ പിയുടെ താല്‍ക്കാലിക ക്രമീകരണത്തിന്റെ ഭാഗമായാണ്. ഏക്നാഥ് ഷിന്‍ഡെയുടെ മുഖ്യമന്ത്രി യൂണിഫോം എപ്പോള്‍ വേണമെങ്കിലും അഴിച്ചുമാറ്റും എന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായി എന്നും സാമ്‌നയിലെ കോളത്തില്‍ പറയുന്നു. മഹാരാഷ്ട്രയിലെ ഗ്രാമപഞ്ചായത്ത്, സര്‍പഞ്ച് തെരഞ്ഞെടുപ്പുകളില്‍ വിജയം നേടി എന്ന ഏക്നാഥ് ഷിന്‍ഡെ വിഭാഗത്തിന്റെ അവകാശവാദം തെറ്റാണ്.

3000 പ്രവാസി ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കി, നാടുകടത്തലിനും സാധ്യത..!!; നടപടിയുമായി കുവൈത്ത്3000 പ്രവാസി ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കി, നാടുകടത്തലിനും സാധ്യത..!!; നടപടിയുമായി കുവൈത്ത്

2

ഏക്നാഥ് ഷിന്‍ഡെ ഗ്രൂപ്പിലെ 22 എം എല്‍ എമാരെങ്കിലും അസ്വസ്ഥരാണ് എന്നും കോളം സൂചിപ്പിക്കുന്നു. ഈ എം എല്‍ എമാരില്‍ ഭൂരിഭാഗവും ബി ജെ പിയില്‍ ലയിക്കും എന്ന് വ്യക്തമാണ് എന്നാണ് സാമ്നയിലെ ലേഖനത്തില്‍ പറയുന്നത്. ഏക്നാഥ് ഷിന്‍ഡെയുടെ പ്രവര്‍ത്തി മഹാരാഷ്ട്രയ്ക്ക് വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്.

അശ്ലീല സിനിമകളില്‍ ഡബ്ബിംഗിന് വിളിച്ചാല്‍ പോകാറില്ല, ശബ്ദം കൊടുക്കാന്‍ പോലും വെറുപ്പാണ്; ഭാഗ്യലക്ഷ്മിഅശ്ലീല സിനിമകളില്‍ ഡബ്ബിംഗിന് വിളിച്ചാല്‍ പോകാറില്ല, ശബ്ദം കൊടുക്കാന്‍ പോലും വെറുപ്പാണ്; ഭാഗ്യലക്ഷ്മി

3

മഹാരാഷ്ട്രയിലെ ജനങ്ങള്‍ ഏക്നാഥ് ഷിന്‍ഡെയോട് പൊറുക്കി. ബി ജെ പിയുടെ നേട്ടത്തിനായി ഏക്നാഥ് ഷിന്‍ഡെയെ ഉപയോഗിക്കുന്നത് അവര്‍ തുടര്‍ന്ന് കൊണ്ടേയിരിക്കും. മുഖ്യമന്ത്രിയെന്ന നിലയില്‍ മഹാരാഷ്ട്രയുടെ വികസനത്തിന് ഏക്നാഥ് ഷിന്‍ഡെയുടെ സംഭാവനകള്‍ എവിടേയും കാണാനാകില്ല എന്നും സാമ്ന അവകാശപ്പെട്ടു.

രാജ്യം തകര്‍ക്കാന്‍ ഒരു കുടുംബം തകര്‍ക്കുന്നു; ലഹരിമരുന്ന് വിതരണത്തിന് പിന്നില്‍ തീവ്രവാദികളെന്ന് സുരേഷ് ഗോപിരാജ്യം തകര്‍ക്കാന്‍ ഒരു കുടുംബം തകര്‍ക്കുന്നു; ലഹരിമരുന്ന് വിതരണത്തിന് പിന്നില്‍ തീവ്രവാദികളെന്ന് സുരേഷ് ഗോപി

4

ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ എല്ലായിടത്തും കാണാം. എന്നാല്‍ ഏക്നാഥ് ഷിന്‍ഡെയ്ക്ക് ദല്‍ഹിയില്‍ സ്വാധീനമില്ല. ഫഡ്നാവിസ് ചൊവ്വാഴ്ച ദല്‍ഹിയിലെത്തി മുംബൈയിലെ ധാരാവി പുനര്‍വികസന പദ്ധതിക്കായി മഹാരാഷ്ട്ര സര്‍ക്കാര്‍ റെയില്‍വേയില്‍ നിന്ന് ആവശ്യപ്പെടുന്ന ഭൂമിക്ക് റെയില്‍വേ മന്ത്രാലയത്തില്‍ നിന്ന് അനുമതി വാങ്ങിയിരുന്നു.

5

ധാരാവിയുടെ പുനര്‍വികസനത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ഫഡ്‌നാവിസിനാണ് എന്നും ഈ സുപ്രധാന പദ്ധതിയുടെ പ്രഖ്യാപനത്തില്‍ മുഖ്യമന്ത്രി ഒരിടത്തും ഇല്ല എന്നുമാണ് സാമ്ന വിമര്‍ശിക്കുന്നത്. ഇക്കാര്യങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയാണ് ഏക്നാഥ് ഷിന്‍ഡെയോടൊപ്പമുള്ള എം എല്‍ എമാര്‍ ബി ജെ പിയിലേക്ക് ചായുമെന്ന് സാമ്ന ആരോപിക്കുന്നത്.

6

കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി നാരായണ്‍ റാണെ ഉദ്ധവ് താക്കറെ വിഭാഗത്തിലെ നാല് എം എല്‍ എമാര്‍ ഏക്നാഥ് ഷിന്‍ഡെ വിഭാഗത്തിനൊപ്പം ചേരുമെന്ന് വെളിപ്പെടുത്തിയിരുന്നു. ഉദ്ധവ് താക്കറെയ്ക്കൊപ്പം ആരുമുണ്ടാകില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സാമ്നയിലെ കോളത്തില്‍ മറിച്ചുള്ള വെളിപ്പെടുത്തല്‍ വന്നത് എന്നതും ശ്രദ്ധേയമാണ്.

7

അതേസമയം സംസ്ഥാനത്തെ മുതിര്‍ന്ന നേതാവ് അശോക് ചവാന്‍ ഉള്‍പ്പെടെ ചില കോണ്‍ഗ്രസ് എം എല്‍ എമാര്‍ ബി ജെ പിയില്‍ ചേരാന്‍ സാധ്യതയുണ്ട് എന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണ് എന്നും ആരൊക്കെയോ കിംവദന്തികള്‍ പറഞ്ഞ് പരത്തുകയാണ് എന്നുമാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിശദീകരണം.

English summary
22 dissident MLAs from Eknath Shinde-led Shiv Sena faction to join BJP soon reports saamna
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X