കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സലൂണ്‍ നടത്താന്‍ ലൈസന്‍സുള്ള പാര്‍ലറില്‍ കഷണ്ടിയ്ക്കുള്ള സര്‍ജറി നടത്തി, 22 കാരന്‍ മരിച്ചു

  • By Neethu
Google Oneindia Malayalam News

ചെന്നൈ: ഹെയര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറിയ്ക്ക് വിധേയനായ കോളേജ് വിദ്യാര്‍ത്ഥി മരിച്ചു. ചെന്നൈയില്‍ നിന്നും കഷണ്ടി നീക്കം ചെയ്യുന്നതിന് സര്‍ജറി നടത്തിയ സന്തോഷ്(22) ആണ് മരിച്ചത്. അഡ്വാന്‍സ്ഡ് റോബോട്ടിക് ഹെയര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി നടത്തുന്ന സെന്ററില്‍ നിന്നാണ് സന്തോഷ് സര്‍ജറി നടത്തിയത്. സര്‍ജറി കഴിഞ്ഞ് പത്തു മണിക്കൂറിനുള്ളില്‍ പനി വരുകയും അടുത്തുള്ള ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. മൂന്നാം ദിവസം സന്തോഷ് മരിച്ചു.

സര്‍ജറി നടത്തിയ സര്‍ജനും അനസ്‌തേഷ്യ നല്‍കിയ ഡോക്ടറും പ്രൊഫഷണല്‍ ഡോക്ടര്‍മ്മാരല്ല എന്നാണ് സന്തോഷിന്റെ മാതാപിതാക്കള്‍ പറയുന്നത്. 73,000 രൂപയാണ് സര്‍ജറിയ്ക്ക് വേണ്ടി ഇവര്‍ കൈപ്പറ്റിയിരുന്നത്. ഡോക്ടര്‍ന്മാരുടെ ഭാഗത്തു നിന്നും വന്ന അപാകതയാണ് മരണത്തിന് കാരണമെന്ന് മാതാപിതാക്കള്‍ പറയുന്നു. ചെന്നൈയില്‍ ഇതേ സ്ഥാപനത്തിന്റെ 17 ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

 bald

ഒരു ദിവസത്തില്‍ 1200 സര്‍ജറികളാണ് ഇവിടെ നടത്തുന്നത്. ഇതിലൂടെ ലക്ഷക്കണക്കിന് രൂപയാണ് ഡോക്ടമ്മാര്‍ സമ്പാദിക്കുന്നത്. സന്തോഷിന്റെ മരണത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഹെയര്‍ സലൂണ്‍ നടത്താനുള്ള ലൈസന്‍സ് മാത്രാമാണ് പാര്‍ലറിനുള്ളത്. ഇത് രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് കാലാവധി കഴിയുകയും ചെയ്തു. സര്‍ജറി നടത്തുന്നതിന് ഓപറേഷന്‍ തിയേറ്ററോ, മറ്റു സംവിധാനങ്ങളോ ഇല്ല. ഇവിടെ നിന്നും കണ്ടെടുത്ത മരുന്നുകള്‍ അതോറിറ്റി സീല്‍ ചെയ്തിരിക്കുകയാണ്. സംഭവത്തില്‍ മെഡിക്കല്‍ കൗണ്‍സില്‍ സ്ഥാപന ഉടമയ്ക്ക് നോട്ടീസ് നല്‍കി.

English summary
A college student in Chennai who underwent a hair transplant procedure last month to treat his slight baldness ended up dead just two days after the surgery. Santosh, 22, had developed a fever immediately after the 10-hour-procedure that involved 1,200 hair transplants and passed away on the third day in a private hospital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X