കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാചകര്‍ ഒരു വര്‍ഷം സമ്പാദിക്കുന്നത് 24 കോടി രൂപ

  • By Anwar Sadath
Google Oneindia Malayalam News

ഹൈദരാബാദ്: ഹൈദരാബാദ് സിറ്റി പ്രദേശത്തെ യാചകര്‍ ഒരു വര്‍ഷം ഏകദേശം 24 കോടി രൂപ സമ്പാദിക്കുന്നതായി റിപ്പോര്‍ട്ട്. ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഒരു എന്‍ജിഒയുമായി സഹകരിച്ച് നടത്തിയ സര്‍വേയിലാണ് യാചകരുടെ സമ്പാദ്യത്തെക്കുറിച്ച് വെളിപ്പെട്ടത്. ഹൈദരാബാദിനെ യാചകരില്ലാത്ത സ്ഥലമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് സര്‍വേ നടത്തിയത്.

ഏതാണ്ട് 14,000ത്തോളം യാചകരാണ് പ്രദേശത്തുള്ളത്. ഇവരില്‍ 98 ശതമാനംപേരും യാചകവൃത്തി പ്രൊഫഷണായി സ്വീകരിച്ചവരാണ്. 2 ശതമാനംപേര്‍ മാത്രമാണ് നിര്‍ബന്ധിത യാചകരായുള്ളത്. ശാരീരിക അവശതകളും മറ്റുമാണ് ഇവരെ ഈ തൊഴിലില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുന്നതെന്നും സര്‍വേയില്‍ പറയുന്നുണ്ട്.

begging

ട്രാഫിക് ജങ്ഷനുകള്‍, ഫുട്പാത്തുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലാണ് യാചകര്‍ പ്രധാനമായും കേന്ദ്രീകരിക്കുന്നത്. സര്‍വേയിലെ കണ്ടെത്തലുകള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ യോഗം ചേരും. യാചകരെ സിറ്റിയില്‍ നിന്നും ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ക്ക് ബോധവത്കരണം ഉള്‍പ്പെടെയുള്ളവ നടത്താനാണ് തീരുമാനം.

കുട്ടികളെ വാടകയ്‌ക്കെടുത്തും ഹൈദരാബാദില്‍ യാചകവൃത്തി ചെയ്യുന്നുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കൈക്കുഞ്ഞുങ്ങളെ ദിവസ വാടകയ്‌ക്കെടുത്താണ് യാചകരെത്തുന്നത്. കുട്ടികള്‍ ഒപ്പമുണ്ടാകുമ്പോള്‍ സഹതാപമുണ്ടാക്കി പണമുണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യം. വന്‍ റാക്കറ്റുതന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തക്കുന്നുണ്ടെന്ന് പോലീസ് പറയുന്നു.

English summary
24 Crores is the Annual Turnover of Beggars in Hyderabad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X