Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓഗസ്ത് വരെയുള്ള ആധാര്‍ രജിസ്‌ട്രേഷനില്‍ 25,000 വ്യാജന്മാര്‍

ചെന്നൈ: ആധാര്‍ കാര്‍ഡ് കേന്ദ്രസര്‍ക്കാരുമായി ബന്ധിപ്പിക്കാന്‍ ആലോചിക്കുമ്പോള്‍ ഒട്ടേറെ പേര്‍ ഇതില്‍ അംഗത്വം സ്വീകരിക്കാന്‍ എത്തിയിരുന്നു. എന്നാല്‍, ഇപ്പോള്‍ ആര്‍ടിഐ പുറത്തുവിട്ട കണക്കനുസരിച്ച് ഓഗസ്ത് വരെയുള്ള ആധാര്‍ രജിസ്‌ട്രേഷനില്‍ 25,000 വ്യാജ ആധാര്‍ നമ്പറുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വ്യക്തമാക്കുന്നത്.

ആര്‍ടിഐ ഡോട്ട് കോം സ്ഥാപകന്‍ വിനോദ് രംഗനാഥന്‍ സംശയകരമായ ആധാര്‍ നമ്പറുകളുടെ വിവരം അടങ്ങിയ പട്ടിക സമര്‍പ്പിച്ചിട്ടുണ്ട്. പട്ടികയില്‍ ഏതൊക്കെ രാജ്യങ്ങളില്‍ നിന്നുള്ള വ്യാജന്മാരാണെന്നു തരംതിരിച്ചിട്ടുണ്ട്. 25,552 വ്യാജ ആധാര്‍ നമ്പറുകളാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

aadhar-card

വിവരാവകാശ നിയമപ്രകാരം ജനങ്ങളുടെ നിസ്സംഗത മനോഭാവമാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും രംഗനാഥന്‍ വ്യക്തമാക്കുന്നു. 25,000 ഓളം ആധാര്‍ കാര്‍ഡുകള്‍ ഒഴിവാക്കേണ്ടി വരുമെന്നാണ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അധികൃതര്‍ പറയുന്നത്. ദിവസേന ഇത്തരം വ്യാജ നമ്പറുകള്‍ നിര്‍ജ്ജീവമാക്കേണ്ടി വന്നുവെന്നാണ് പറയുന്നത്.

ഫോര്‍ ജി ഐഡിന്റിറ്റി സൊല്യൂഷന്‍സ്, ഐഎല്‍ ആന്റ് എഫ് സി, സിഎസ്എസ് ടെക്‌നേര്‍ജി, ഇ-സെന്റ്ട്രിക്, ടെക്‌സ്മാര്‍ട് എന്നിവയ്ക്കായിരുന്നു പുതിയ അംഗത്വം ചേര്‍ക്കാനുള്ള ചുമതല. എന്നാല്‍, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ വ്യാജന്മാരെ ഉള്‍പ്പെടുത്തിയതിനാല്‍ ഇവരെ സസ്‌പെന്റ് ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+