അരുണാചല്‍ പ്രദേശില്‍ നിയന്ത്രണ രേഖ മറികടന്ന് ചൈനീസ് പട്ടാളം
ദില്ലി:ചൈനീസ് ആര്‍മിയിലെ 250 ഓളം പേര്‍ അരുണാചല്‍പ്രദേശിലെ നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യയിലെയ്ക്ക് കടന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഈസ്റ്റ് കാമെങ് ജില്ലയിലെ യാങ്ട്‌സെ മേഖലയില്‍ ജൂണ്‍ 9 നാണ് ചൈനീസ് സൈന്യം നുഴഞ്ഞു കയറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. നാലു ഗ്രുപ്പുകളായി എത്തിയ പട്ടാളക്കാര്‍ മൂന്നു മണിക്കൂറിലധികം ഇവിടെ ഉണ്ടായിരുന്നതായും സൂചനയുണ്ട്.
അരുണാചല്‍ പ്രദേശിന്റെ ഭാഗങ്ങള്‍ ചൈനീസ് സര്‍ക്കാരിന് അതിര്‍ത്തി ലംഘനത്തിനുള്ള പരാതി നല്‍കാനുളള തയ്യാറെടുപ്പിലാണ് അധികൃതര്‍. ഈ വര്‍ഷം ചൈനയുടെ ഭാഗത്തു നിന്നുളള ആദ്യത്തെ അതിര്‍ത്തി ലംഘനമാണിത്.
ഇന്ത്യാ ചൈന അതിര്‍ത്തി പ്രദേശങ്ങളില്‍ ഗ്രാമങ്ങളില്‍ കഴിഞ്ഞമാസം സംശയാസ്പദമായമായ രീതിയല്‍ അജ്ഞാത ഫോണ്‍വിളികളുണ്ടായിരുന്നു.

കേണല്‍ അല്ലെങ്കില്‍ സൈനിക ഉദ്യോഗസ്ഥന്‍ എന്നു പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു ഫോണ്‍ .ചൈനീസ് -പാക് ചാരന്മാരാകാം സംഭവത്തിനു പിന്നിലെന്നായിരുന്നു നിഗമനം.












Click it and Unblock the Notifications