കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് കാല്‍ലക്ഷം കടന്ന് കോവിഡ്; ഡല്‍ഹിയില്‍ 2,716, മഹാരാഷ്ട്രയില്‍ 460 പേര്‍ക്ക് ഒമൈക്രോണ്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി: രാജ്യത്ത് കാല്‍ലക്ഷം കടന്ന് കോവിഡ്. പുതുതായി 27,553 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കേവിഡിന് പുറമെ പുതിയ വകഭേദമായ ഒമൈക്രോണും വര്‍ധിച്ച് വരികയാണ് ആദ്യമായി ഒമൈക്രോണ്‍ ചെയ്ത നവമ്പര്‍ മുതല്‍ ഇതുവരെ 1525 പേര്‍ക്കാണ് രാജ്യത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്.

ആ കളി ഇനി നടക്കില്ല, പണിയുള്ളവർ വേണ്ട, നേതാക്കള്‍ പണിയെടുക്കണം: കടുപ്പിച്ച് കെപിസിസിആ കളി ഇനി നടക്കില്ല, പണിയുള്ളവർ വേണ്ട, നേതാക്കള്‍ പണിയെടുക്കണം: കടുപ്പിച്ച് കെപിസിസി

മഹാരാഷ്ട്രയിലും, ഡല്‍ഹിയിലുമാണ് ഒമൈക്രോണ്‍ വര്‍ധിച്ച് വരുന്നത്. 560 പേര്‍ ഒമൈക്രോണില്‍ നിന്ന് മുക്തരായെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 21 ശതമാനമാണ് രാജ്യത്ത് കോവിഡ് വര്‍ധനവില്‍ ഉയര്‍ന്നത്. സര്‍ക്കാരിന്റെ വിവരങ്ങള്‍ പ്രകാരം 284 പേര്‍ കോവിഡ് മൂലം മരണപ്പെട്ടുവെന്നും പറയുന്നു. ഇന്ത്യയില്‍ 23 സംസ്ഥാനങ്ങളിലാണ് അതിവേഗതയില്‍ പടരുന്ന ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്.

1

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. 460 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ ഇത് 351 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗുജറാത്തില്‍ 21 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ ഗുജറാത്തില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 136 ആയി. നാലാം സ്ഥാനത്ത് തമിഴ്‌നാടാണ്. 117 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. കേരളത്തില്‍ഡ 109 പേര്‍ക്കും ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം നിലവില്‍ 3,48,89, 132 കേസുകള്‍ സജീവമാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് മൊത്തം കേസുകളുടെ 0.35% സജീവ കേസുകളാണ്. 2.55 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.

കൊവിഡ് നിയന്ത്രണം കടുപ്പിച്ചു; യാത്രാ നിരോധനം പ്രഖ്യാപിച്ച് യുഎഇ; വാക്‌സിനെടുക്കാത്തവര്‍ പെട്ടുകൊവിഡ് നിയന്ത്രണം കടുപ്പിച്ചു; യാത്രാ നിരോധനം പ്രഖ്യാപിച്ച് യുഎഇ; വാക്‌സിനെടുക്കാത്തവര്‍ പെട്ടു

2

ദേശീയ തലസ്ഥാനമായ ന്യൂഡല്‍ഹി, സാമ്പത്തിക കേന്ദ്രമായ മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ ജനസാന്ദ്രത കൂടുതലുള്ള മെട്രോകളില്‍ കോവിഡ് കുത്തനം വര്‍ധിക്കുന്നതായാണ് ആരോഗ്യ മന്ത്രാലയത്തിന്‍ഖെ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഇന്നലെ കൊറോണ വൈറസ് കേസുകളില്‍ 50 ശതമാനമാണ് ഉയര്‍ന്നത്. ഏകദേശം 3.64 ശതമാനം കോവിഡ് ടെസ്റ്റുകള്‍ പോസിറ്റീവാണ് രേഖപ്പെടുത്തിയത്. കോവിഡ് കേസുകളുടെ വര്‍ധനവുംഒമൈക്രോണ്‍ വകഭേദത്തിന്റെ വര്‍ധനവുംകണക്കിലെടുത്ത് നിയന്ത്രണങ്ങളുടെ ഭാഗമായി ഹരിയാന ഗുഡ്ഗാവിലും മറ്റ് നാല് നഗരങ്ങളിലും സിനിമാ ഹാളുകളും സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളും അടച്ചു. സ്‌കൂളുകള്‍ക്കും ജനുവരി 12 വരെ അവധിയും നല്‍കിയിട്ടുണ്ട്.

3

കോവിഡിന്റെയും ഒമൈക്രോണിന്റെയും വര്‍ധനവ് കാരണം താല്‍ക്കാലിക ആശുപത്രികള്‍ സ്ഥാപിക്കാനും പ്രത്യേക ടീമുകള്‍ രൂപീകരിക്കാനും സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം കോവിഡ്-19 ന്റെ രണ്ടാം തരംഗത്തിന് ഇന്ത്യ വന്‍ പ്രതിസന്ധി നേരിട്ടിരുന്നു. പുതിയ കേസുകളുടെ പ്രതിദിന ശരാശരി എണ്ണം ഏകദേശം 400,000 ആയി ഉയര്‍ന്നിരുന്നു. അതിനുശേഷം കേസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. നിരവധി മാസങ്ങളായി ദേശീയ കണക്ക് പ്രതിദിനം 10,000 കേസുകളില്‍ താഴെയായിരുന്നു. ഇപ്പോള്‍ ഒമൈക്രോണ്‍ വകഭേദം രോഗത്തിന്റെ മൂന്നാമത്തെ തരംഗത്തിന് കാരണമാകുമെന്നാണ് ഉദ്യോഗസ്ഥരും ആരോഗ്യ വിദഗ്ധരുടെയും ആശങ്ക.

4

ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം 2,716 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മെയ് 21ന് ശേഷം ആദ്യമായാണ് പ്രതിദിന കോവിഡ് കേസുകള്‍ ഇത്രയും വര്‍ധിക്കുന്നത്. 3.64 ശതമാനമാണ് പോസ്റ്റീവിറ്റി നിരക്ക്. തലേ ദിവസം രജിസ്റ്റര്‍ ചെയ്ത കണക്കുകളെക്കാള്‍ 51.2 ശതമാനം കൂടുതലാണ് ഡല്‍ഹിയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകള്‍. വെള്ളിയാഴ്ച 1,796 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് വര്‍ധിക്കുന്നതിനാല്‍ ഡല്‍ഹിയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു അത് തുടരുമെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉടന്‍ അവലോകനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഡല്‍ഹിയില്‍ ശനിയാഴ്ച പ്രതിദിന കേസുകളുടെ എണ്ണം 2000 കടന്നത്.

5

ഒമൈക്രോണ്‍ കേസുകളുടെ വര്‍ധനവും ഡല്‍ഹിയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയരുന്നുണ്ടയത്.ഡല്‍ഹിയിലെ സജീവ കേസുകള്‍ വെള്ളിയാഴ്ച 4,410ല്‍ നിന്ന് 6,360 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 765 പേര്‍ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 14,19,459 ആയി.ഹോം ഐസൊലേഷനിലുള്ളവര്‍ ശനിയാഴ്ച 3,248 ആയി ഉയര്‍ന്നു. വെള്ളിയാഴ്ച ഇത് 2,284 ആയിരുന്നു. അതേസമയം കോവിഡിന് പുറമെ ഡല്‍ഹിയില്‍ കോവിഡ് നിയമലംഘനങ്ങളും വര്‍ധിക്കുകയാണ്. 5,000 ത്തോളം ലംഘനങ്ങള്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്.മൊത്തം 4,997 നിയമലംഘനങ്ങളില്‍ 4,808 എണ്ണം മാസ്‌ക് ധരിക്കാത്തതുമായും 109 എണ്ണം സാമൂഹിക അകലം പാലിക്കാത്തതുമായും 80 എണ്ണം പൊതുസ്ഥലങ്ങളില്‍ തുപ്പുന്നതുമായും ബന്ധപ്പെട്ടവയാണെന്നും അധികൃതര്‍ അറിയിച്ചു.

കേരളത്തില്‍ ഇന്ന് കൂടി രാത്രി കര്‍ഫ്യു; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് മറ്റ് സംസ്ഥാനങ്ങള്‍കേരളത്തില്‍ ഇന്ന് കൂടി രാത്രി കര്‍ഫ്യു; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് മറ്റ് സംസ്ഥാനങ്ങള്‍

English summary
27,553 covid case reported in india today, in delhi 2,726, omicron in maharashtra 460
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X