തിഗ്യാന്‍ വാട്ടര്‍ ഫെസ്റ്റിവല്‍: കൊല്ലപ്പെട്ടത് 285 പേര്‍!! ക്രിമിനല്‍ കുറ്റകൃത്യങ്ങളും!!

  • Written By:
Subscribe to Oneindia Malayalam

നേപിഡോ: മ്യാന്‍മറില്‍ വാട്ടര്‍ ഫെസ്റ്റിവലിനിടെ 285 പേര്‍ മരിച്ചു. നാല് ദിവസം നീണ്ടുനില്‍ക്കുന്ന ജലമേളയ്ക്കിടെയായിരുന്നു സംഭവം. ഇതിനെല്ലാം പുറമേ 1,200 ക്രിമിനല്‍ കേസുകള്‍ ജലമേളയ്ക്കിടെ രജിസ്റ്റര്‍ ചെയ്തതായി സിന്‍ഹ്വ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

നായ്‌പേയ്(10), യാങ്കോണ്‍( 36), സെയ്ഗാംഗ്(11), തനിന്താരി(37), ബാഗോ(11), മാഗ് വേ(20), മോണ്‍(17), രാഖിനേ(29), ഷാന്‍ സ്‌റ്റേറ്റ്(28), അയേയവാഡി (28) എന്നിങ്ങനെയാണ് മരിച്ച ആളുകളുടെ എണ്ണം. കൊലപാതകം, കാര്‍ അപകടം, മയക്കുമരുന്ന് ഉപയോഗം,മോഷണം, ആയുധം കൈവശം വയ്ക്കുകയും അക്രമത്തിന് ആഹ്വാനം നല്‍കുകയും ചെയ്യുക എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങള്‍ക്കാണ് ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

myanmar

വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെയാണ് ജലമേള നടക്കുന്നത്. കഴിഞ്ഞ വര്‍ഷം മേളയ്ക്കിടെ 272 പേര്‍ കൊല്ലപ്പെടുകയും 1,086 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷത്തെ മരണസംഖ്യയേക്കാള്‍ അധികമാണ് ഇത്തവണ പാരമ്പരാഗത ആഘോഷമായ ജലമേളയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

English summary
A total of 285 people were killed and 1,073 others injured across Myanmar during a four-day water festival, media reports said.
Please Wait while comments are loading...