ഓൺലൈൻ റമ്മിയ്ക്ക് അടിമ; കടം വാങ്ങിയും കളി; ഒടുവിൽ പാപ്പരായി; പൊലീസുകാരൻ സ്വയം വെടിവെച്ച് മരിച്ചു
കോയമ്പത്തൂർ : ഓൺലൈൻ റമ്മി കളിച്ച് അടിമയായ പൊലീസുകാരൻ സ്വയം വെടിവെച്ച് മരിച്ചു . ഡ്യൂട്ടിക്കിടെയായിരുന്നു സംഭവം. വിരുതുനഗർ സ്വദേശി കാളിമുത്തുവാണ് ( 29 ) മരണപ്പെട്ടത് . വെടിയൊച്ചകേട്ട് ഓടിയെത്തിയ സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല . ഗെയിം കളിച്ച് ലക്ഷങ്ങൾ ആയിരുന്നു ഇയാൾ തുലച്ചത്.
കോയമ്പത്തൂർ ഗാന്ധിപുരം ജയിൽ മൈതാനത്ത് സർക്കാർ പ്രദർശനമേളയിൽ തമിഴ്നാട് പൊലീസ് പവലിയനിൽ സുരക്ഷാ ഡ്യൂട്ടിക്കിടെയാണ് സംഭവം നടന്നത്. മാസങ്ങളായി ഓൺലൈൻ റമ്മിയ്ക്ക് അടിമയായിരുന്നു ഇയാൾ.

പിന്നാലെ കളിച്ച് കളിച്ച് നിരവധി പേരിൽ നിന്ന് കടം വാങ്ങിയിരുന്നു. മൊത്തം 20 ലക്ഷത്തോളം രൂപയുടെ ബാധ്യതയുണ്ടെന്നാണ് കുടുംബാംഗങ്ങൾ വ്യക്തമാക്കുന്നത് .
ഇദ്ദേഹത്തിന്റെ വയറിന്റെ ഭാഗത്താണ് വെടിവെച്ചത്. അതേസമയം , ദിവസങ്ങളായി മാനസികാസ്വാസ്ഥ്യം ബാധിച്ച നിലയിലായിരുന്നു കാളിമുത്തുവെന്ന് പൊലീസ് കേന്ദ്രങ്ങൾ അറിയിച്ചു. ഇദ്ദേഹത്തിന് ഭാര്യയും രണ്ട് മക്കളുമുണ്ട് .












Click it and Unblock the Notifications