മൂന്ന് മാസത്തിനുള്ളിൽ നാല് മുഖ്യമന്ത്രിമാർ: ഉത്തരാഖണ്ഡിൽ ബിജെപിയെ അട്ടിമറിച്ച് തിരിച്ചുവരവിനൊരുങ്ങി കോൺഗ്രസ്,
ദില്ലി: ഉത്തരാഖണ്ഡിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തരാഖണ്ഡിൽ ഭരണം തിരിച്ചു പിടിക്കാൻ കോൺഗ്രസ്.ഉത്തരാഖണ്ഡിൽ നാല് മാസത്തിനിടെ മൂന്ന് മുഖ്യമന്ത്രിമാരാണ് അധികാരമേറ്റത്. ഈ സാഹചര്യത്തിൽ ഉത്തരാഖണ്ഡ് സർക്കാരിന്റെ വീഴ്ചകൾ ഉയർത്തിക്കാണിച്ച് അടുത്ത തിരഞ്ഞെടുപ്പിൽ ഉത്തരാഖണ്ഡിൽ അധികാരം തിരിച്ചുപിടിക്കാനാണ് പ്രതിപക്ഷമായ കോൺഗ്രസ് ശ്രമിക്കുന്നത്.
സാരിയിൽ ഗ്ലാമറസ് ലുക്കിൽ റിതു മന്ത്ര; ബിഗ് ബോസ് താരത്തിന്റെ ഫോട്ടോഷൂട്ട് വൈറൽ

ഭരണത്തിലെ അസ്ഥിരതയും പോരാട്ടവും നേരിടാൻ ബിജെപി കഷ്ടപ്പെടുമ്പോഴാണ് കോൺഗ്രസിന്റെ രംഗപ്രവേശം. ബിജെപി കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ മൂന്ന് മുഖ്യമന്ത്രിമാരെ നിയമിച്ചുകഴിഞ്ഞെന്ന് കോൺഗ്രസ് സംസ്ഥാനത്തെ വോട്ടർമാരെ ഓർമിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

മാർച്ച് 10ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ത്രിവേന്ദ്രസിംഗ് റാവത്ത് നാല് വർഷം തികച്ച വേളയിലാണ് അദ്ദേഹത്തെ മാറ്റി ബിജെപി തിരത്ത് സിംഗ് റാവത്തിനെ മുഖ്യമന്ത്രിയാക്കുന്നത്. കുംഭമേള നടത്തുന്നതിന് ത്രിവേന്ദ്ര അനുകൂല നിലപാട് സ്വീകരിക്കാതിരുന്നതിനാലാണ് അദ്ദേഹത്തെ മാറ്റിയതെന്നാണ് അന്ന് ചില വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. തുടർന്ന് തിരത്ത് സിംഗിന്റെ മേൽനോട്ടത്തിൽ കുംഭമേള നടത്താനായിരുന്നു പദ്ധതിയിട്ടത്.

കുംഭമേള നടത്തിപ്പ് കൊവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാണിച്ച് സമ്മർദ്ധമുയർന്നതോടെ ഒരാഴ്ച ബാക്കിനിൽക്കെ സംസ്ഥാന സർക്കാർ കുംഭമേള പിൻവലിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് തിരത്ത് വിവാദത്തിൽ അകപ്പെടുകയായിരുന്നു. ഏപ്രിൽ മാസത്തിൽ കുംഭമേള അവസാനിച്ചതോടെ കൊവിഡ് കേസുകൾ വർധിച്ചത് സർക്കാരിനെ വിവാദത്തിലാക്കിയിരുന്നു. ആശുപത്രികളുടെ അഭാവവും മെഡിക്കൽ ഓക്സിജന്റെ അഭാവവുമായിരുന്നു സർക്കാരിനെതിരെ വിമർശനമുയരുന്നതിനുള്ള പ്രധാന കാരണം.

തിരത്തിനെതിരെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തെങ്കിലും അദ്ദേഹം എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലാത്തതിനാൽ സെപ്തംബർ 10ന് നടത്താനിരുന്ന ഉപതിരഞ്ഞെടുപ്പ് കൊവിഡ് വ്യാപനം മൂലം നടന്നിരുന്നില്ല. ഗർഹ് വാളിൽ നിന്നുള്ള നിയമസഭാ എംപിയാണ് തിരത്ത്. മുഖ്യമന്ത്രിയായി അധികാരമേറ്റ് ആറ് മാസത്തിനുള്ളിൽ ഏതെങ്കിലും നിയമസഭാ മണ്ഡലത്തിൽ നിന്ന് എംഎൽഎയായി തിരഞ്ഞെടുക്കപ്പെടണമന്നാണ് ചട്ടം. ജൂലൈ മൂന്നിന് അദ്ദേഹം രാജിവെക്കുകയായിരുന്നു. താൻ മൂലം സംസ്ഥാനം ഭരണഘടനാ പ്രതിസന്ധി നേരിടേണ്ടിവരേണ്ടെന്ന് പറഞ്ഞ് അദ്ദേഹം രാജിവെക്കുകയായിരുന്നു.

തിരത്തിനെതിരെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തെങ്കിലും അദ്ദേഹം എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലാത്തതിനാൽ സെപ്തംബർ 10ന് നടത്താനിരുന്ന ഉപതിരഞ്ഞെടുപ്പ് കൊവിഡ് വ്യാപനം മൂലം നടന്നിരുന്നില്ല. ഗർഹ് വാളിൽ നിന്നുള്ള നിയമസഭാ എംപിയാണ് തിരത്ത്. മുഖ്യമന്ത്രിയായി അധികാരമേറ്റ് ആറ് മാസത്തിനുള്ളിൽ ഏതെങ്കിലും നിയമസഭാ മണ്ഡലത്തിൽ നിന്ന് എംഎൽഎയായി തിരഞ്ഞെടുക്കപ്പെടണമന്നാണ് ചട്ടം. ജൂലൈ മൂന്നിന് അദ്ദേഹം രാജിവെക്കുകയായിരുന്നു. താൻ മൂലം സംസ്ഥാനം ഭരണഘടനാ പ്രതിസന്ധി നേരിടേണ്ടിവരേണ്ടെന്ന് പറഞ്ഞ് അദ്ദേഹം രാജിവെക്കുകയായിരുന്നു.

തിരത്തിന് പിന്നാലെ പുഷ്കർ സിംഗ് ധാമി അടുത്ത ദിവസം ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി അധികാരമേറ്റിരുന്നു. ഇതോടെ മാർച്ച് പത്തിനും ജൂലെ നാലിനുമിടയിൽ മൂന്ന് മുഖ്യമന്ത്രിമാരാണ് ഉത്തരാഖണ്ഡിൽ അധികാരത്തിലെത്തിയത്. തുടർച്ചയായി മുഖ്യമന്ത്രിമാരെ മാറ്റിയത് ബിജെപിയെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിക്കും. ഇതിന് പുറമേ പാർട്ടിക്കുള്ളിലെ നേതാക്കൾ തമ്മിലുള്ള പ്രശ്നങ്ങളും തിരഞ്ഞെടുപ്പിൽ വോട്ടർമാർക്കിടയിൽ മോശം പ്രതിച്ഛായ സൃഷ്ടിക്കാം. ബിജെപി തുടർച്ചയായി സംസ്ഥാനത്ത് തുടർച്ചയായി മുഖ്യമന്ത്രിമാരെ മാറ്റക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കാതിരിക്കാൻ ബിജെപി നേതാക്കൾ മത്സരിക്കുകയാണെന്നും മുൻ കോൺഗ്രസ് മുഖ്യമന്ത്രിയും കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണ കമ്മറ്റി ചെയർമാൻ ഹരീഷ് റാവത്ത് വ്യക്തമാക്കിയിരുന്നു.

നിരവധി ബിജെപി നേതാക്കൾ കോൺഗ്രസിൽ ചേരാൻ കാത്തിരിക്കുകയാണെന്ന് അവകാശപ്പെട്ട് ഹരീഷ് റാവത്ത് രംഗത്തെത്തിയിരുന്നു. നേരത്തെ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ നിരവധി എംഎൽഎമാർ കോൺഗ്രസിലേക്ക് തന്നെയെത്താൻ സാധ്യതയുണ്ടെന്നാണ് പാർട്ടി വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ത്രിവേന്ദ്ര സിംഗ്, തീരത്ത് എന്നിവർക്ക് പുറമേ രണ്ട് മുഖ്യമന്ത്രിമാരായ വിജയ് ബഹുഗുണ, രമേഷ് പ്രൊഖ്രിയാൽ നിശാങ്ക് എന്നിവരും മുഖ്യമന്ത്രി സ്ഥാനത്തിരുന്നിട്ടുണ്ട്. കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ മുഖ്യമന്ത്രിയായിരുന്ന വിജയ് ബഹുഗുണ പിന്നീട് പിന്നീട് ബിജെപിയിൽ ചേർന്നിട്ടുണ്ട്. ഹരാക് സിംഗ് റാവത്ത്, സത്പാൽ മഹാരാജ്, യശ്പാൾ ആര്യ, എന്നിവരും ബഹുഗുണയെപ്പോലെ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചെക്കേറിയവരാണ്.












Click it and Unblock the Notifications