കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

3 വാക്സിനുകൾ പരീക്ഷണത്തിൽ, കുട്ടികൾക്കുളളതും നേസൽ വാക്സിനും, 23 കോടി വാക്സിൻ നൽകിയെന്ന് മോദി

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ കൊവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് നിര്‍ണായക പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്‌സിന്‍ ആണ് കൊവിഡിനെ നേരിടാനുളള പ്രധാന കവചം എന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് മൂന്ന് പുതിയ വാക്‌സിനുകളുടെ പരീക്ഷണമാണ് നടക്കുന്നത്. പുതിയ വാക്‌സിന്‍ നിര്‍മ്മാണത്തില്‍ നമ്മുടെ ശാസ്ത്രജ്ഞരില്‍ തനിക്ക് വിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ദില്ലി വീണ്ടും സജീവമായതോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ വീണ്ടും എത്തിത്തുടങ്ങി: ചിത്രങ്ങള്‍

കുട്ടികള്‍ക്കായുളള രണ്ട് വാക്‌സിനുകളുടെ ട്രയലും നടക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. മാത്രമല്ല നേസല്‍ വാക്‌സിനായുളള ഗവേഷണവും നടക്കുന്നുണ്ട്. രാജ്യത്ത് ഇതുവരെ 23 കോടി വാക്‌സിന്‍ ആണ് നല്‍കിയിരിക്കുന്നത്. വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ശക്തമായ പിന്തുണ ആണ് നല്‍കിയത് എന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്‌സിന്‍ വിതരണം വരും ദിവസങ്ങളില്‍ കൂടുതല്‍ വേഗത്തിലാക്കുമെന്നും മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞു.

covid

രാജ്യത്ത് 7 കമ്പനികള്‍ ആണ് വ്യത്യസ്ത വാക്‌സിനുകള്‍ ഉത്പാദിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. മൂന്ന് പുതിയ വാക്‌സിനുകള്‍ പരീക്ഷണത്തിന്റെ മികച്ച ഘട്ടത്തിലാണ് ഉളളത്. മാത്രമല്ല കുട്ടികള്‍ക്ക് വേണ്ടിയുളള കൊവിഡ് വാക്‌സിനും പരീക്ഷണ ഘട്ടത്തിലാണ് ഉളളത് എന്നും പ്രധാനമന്ത്രി പറഞ്ഞു. നിരവധി ആളുകള്‍ വാക്‌സിനെ സംബന്ധിച്ച് വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണ്. രാജ്യത്തെ യുവാക്കള്‍ വാക്‌സിന്‍ സംബന്ധിച്ചുളള ബോധവത്കരണത്തിന് മുന്നിട്ട് ഇറങ്ങണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഇന്ത്യ വാക്‌സിന്‍ നിര്‍മ്മിച്ചില്ലായിരുന്നുവെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു എന്ന് സങ്കല്‍പ്പിക്കാനാകുമോ എന്ന് പ്രധാനമന്ത്രി ചോദിച്ചു.. ഇന്ത്യ പോലുളള ഒരു വലിയ രാജ്യത്ത് എന്ത് സംഭവിക്കുമായിരുന്നു. 2014ന് മുന്‍പ് വാക്‌സിന്‍ കവറേജ് 60 ശതമാനം ആയിരുന്നുവെന്നും കഴിഞ്ഞ 6 വര്‍ഷത്തിനുളളില്‍ അത് 90 ശതമാനം ആയി ഉയര്‍ത്തിയെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. ഇപ്പോഴും 60 ശതമാനം തന്നെ ആയിരുന്നവെങ്കില്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ വിതരണം ചെയ്യാന്‍ കുറഞ്ഞത് 40 വര്‍ഷം എങ്കിലും വേണ്ടി വന്നേനെ എന്നും പ്രധാനമന്ത്രി പറഞ്ഞു.

മാലിദ്വീപില്‍ വെക്കേഷന്‍ അടിച്ചുപൊളിച്ച് സാക്ഷി മാലിക്, ബിക്കിനി ചിത്രങ്ങല്‍ വൈറല്‍

English summary
3 Covid vaccines are under trial in the country, Says PM Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X