കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ജെഡിക്ക് മറുപണിയുമായി നിതീഷ് കുമാര്‍.... ലാലുവിന്റെ മൂന്ന് എംഎല്‍എമാര്‍ ജെഡിയുവില്‍ എത്തി!!

Google Oneindia Malayalam News

പട്‌ന: ബീഹാറില്‍ തിരഞ്ഞെടുപ്പ് പോര് തുടങ്ങി ജെഡിയുവും ആര്‍ജെഡിയും. നേരത്തെ ജെഡിയുവിന്റെ സിറ്റിംഗ് എംഎല്‍എ ആര്‍ജെഡിയില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെ മൂന്ന് ആര്‍ജെഡി എംഎല്‍എമാര്‍ ജെഡിയുവില്‍ ചേര്‍ന്നു. ഇവര്‍ നിതീഷ് കുമാറിന് കീഴില്‍ പ്രവര്‍ത്തിക്കാമെന്ന് പാര്‍ട്ടിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈ മൂന്ന് എംഎല്‍എമാരും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ആര്‍ജെഡി നടപപടിയും എടുത്തിരുന്നു. അതേസമയം സിറ്റിംഗ് എംഎല്‍എയെ നേരത്തെ നിതീഷ് കുമാര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

1

മൂന്ന് പേരും ജെഡിയുവില്‍ ചേര്‍ന്നത് ആര്‍ജെഡിക്ക് വന്‍ തിരിച്ചടിയാണ്. ജെഡിയുവിന്റെ മുതിര്‍ന്ന നേതാവ് വിജേന്ദ്ര യാദവ് ഇവരെ പാര്‍ട്ടിയിലേക്ക് അംഗത്വം നല്‍കി സ്വാഗതം ചെയ്തു. അഞ്ച് തവണ മുസഫര്‍പൂരിലെ ഗായ്ഗട്ടില്‍ നിന്ന് വിജയിച്ച എംഎല്‍എ മഹേശ്വര്‍ പ്രസാദ് യാദവും രാജിവെച്ചവരില്‍ ഉണ്ട്. ജനങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയം നടത്തുന്നവര്‍ക്ക് ആര്‍ജെഡിയില്‍ ഇടമില്ലെന്ന് മഹേശ്വര്‍ പ്രസാദ് യാദവ് പറഞ്ഞു. കുത്തക മുതലാലി നേതാക്കളും നേതാക്കളെ സ്വാധീനിക്കുന്നവര്‍ക്കുമാണ് പാര്‍ട്ടിയില്‍ നിലനില്‍പ്പുള്ളത്. അല്ലാത്തവര്‍ ആര്‍ജെഡിയില്‍ ഇല്ലാതായി കൊണ്ടിരിക്കുകയാണെന്ന് മഹേശ്വര്‍ പ്രസാദ് പറഞ്ഞു.

നിതീഷ് കുമാര്‍ വികസന നായകനാണെന്ന് വിമത ആര്‍ജെഡി എംഎല്‍എമാര്‍ പറഞ്ഞു. മൂന്ന് വട്ടം വൈശാലിയിലെ പാതേപൂരില്‍ നിന്ന് വിജയിച്ച എംഎല്‍എ പ്രേമ ചൗധരിയാണ് പാര്‍ട്ടി വിട്ട മറ്റൊരു നേതാവ്. രണ്ട് വട്ടം സസരമില്‍ നിന്ന് വിജയിച്ച അശോക് കുമാറും പാര്‍ട്ടി വിട്ട എംഎല്‍എയാണ്. നേരത്തെ മഹേശ്വറിനെയും പ്രേമ ചൗധരിയെയും ആര്‍ജെഡി പുറത്താക്കിയിരുന്നു.ആറ് വര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍ എന്നും പറഞ്ഞിരുന്നു. മറ്റൊരു ആര്‍ജെഡി എംഎല്‍എ ഫരാസ് ഫത്മിയും ജെഡിയുവില്‍ തന്നെ ചേരും. ഇയാളിപ്പോള്‍ ദില്ലിയിലാണ് ഉള്ളത്. വരാന്‍ വൈകുന്നത് കൊണ്ട് പാര്‍ട്ടി പ്രവേശനം നാളെയെ ഉണ്ടാവൂ.

പാര്‍ട്ടി വിട്ടതാണെന്നുള്ള നാണക്കേട് ഒഴിവാക്കാന്‍ വേണ്ടിയാണ് സീനിയര്‍ എംഎല്‍എമാരെ ആര്‍ജെഡി പുറത്താക്കിയത്. നേരത്തെ ജെഡിയു എംഎല്‍എ ശ്യാം രജക്ക് ആര്‍ജെഡിയില്‍ തിരിച്ചെത്തി. 2009ലാണ് ഇയാള്‍ പാര്‍ട്ടി വിട്ടത്. ലാലു പ്രസാദ് യാദവുമായി വളരെ അടുപ്പമുള്ള നേതാവാണ് രജത്ത്. അതേസമയം ആര്‍ജെഡിയില്‍ നിന്ന് അബ്ദുസലാം ബേഗ്, മുഹമ്മദ് അനൂത്തെ, അഷ്‌റഫി മണ്ഡല്‍, എംഡി ഇസ്ലാം തുടങ്ങിയ വമ്പന്‍ നേതാക്കളും രാജിവെച്ചു. ഇവരും ജെഡിയുവില്‍ ചേര്‍ന്നു. മഹേശ്വര്‍ യാദവ് ഗായ്ഗട്ടില്‍ നിന്ന് ജെഡിയു ടിക്കറ്റില്‍ മത്സരിക്കുമെന്നും പ്രഖ്യാപിച്ചു.

English summary
3 mla's from rjd joins jdu, after they suspended from party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X