കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ ബിജെപി ചിരിക്കുന്നു; അവസാന 2 മണിക്കൂറില്‍ 30 ലക്ഷം വോട്ടുകള്‍, എക്‌സിറ്റ് പോള്‍ തെറ്റും

Google Oneindia Malayalam News

ദില്ലി: രാജ്യതലസ്ഥാനത്ത് എഎപിക്ക് വിജയ പ്രതീക്ഷ നല്‍കുന്ന എക്‌സിറ്റ് പോള്‍ ഫലം തെറ്റുമെന്ന വിശ്വാസത്തില്‍ ബിജെപി കേന്ദ്രങ്ങള്‍. എക്‌സിറ്റ് പോളിന്റെ പരിധിയില്‍ വരാത്ത വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി. വോട്ടെടുപ്പ് ദിനത്തില്‍ അവസാന രണ്ട് മണിക്കൂറില്‍ നടന്ന സംഭവങ്ങളിലാണ് ബിജെപിക്ക് പ്രതീക്ഷ.

നാല് മണിക്ക് ശേഷം 30 ലക്ഷം വോട്ടുകളാണ് പോള്‍ ചെയ്തത്. എക്‌സിറ്റ് പോള്‍ സാധാരണ വൈകീട്ട് അഞ്ച് മണിവരെയുള്ള ഏകദേശ കണക്ക് അടിസ്ഥാനമാക്കിയാണ് പുറത്തുവിടാറ്. എന്നാല്‍ അസാധാരണമായ വിധം 30 ലക്ഷം വോട്ടുകള്‍ അവസാന മണിക്കൂറുകളില്‍ പോള്‍ ചെയ്തത് എഎപിക്കും കോണ്‍ഗ്രസിനും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. വിശദാംശങ്ങള്‍...

ഒടുവില്‍ നടന്നത്

ഒടുവില്‍ നടന്നത്

ശനിയാഴ്ചയായിരുന്നു ദില്ലിയിലെ വോട്ടെടുപ്പ്. എന്നാല്‍ ഞായാറാഴ്ച വൈകീട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ പോളിങ് ശതമാനം പുറത്തുവിട്ടത്. 62.59 ശതമാനമാണ് ദില്ലി പോളിങ്. എന്തുകൊണ്ട് ശനിയാഴ്ച തന്നെ പുറത്തുവിട്ടില്ല എന്ന ചോദ്യവുമായി എഎപി സംശയം പ്രകടിപ്പിച്ചിരുന്നു.

അസാധാരമായ പോളിങ്

അസാധാരമായ പോളിങ്

അവസാന രണ്ടു മണിക്കൂറില്‍ അസാധാരമായ വിധത്തില്‍ പോളിങ് നടന്നുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കില്‍ വ്യക്തമാകുന്നത്. നാല് മണിക്ക് ശേഷം 20 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്തു. അതായത് 30 ലക്ഷം വോട്ടര്‍മാര്‍ പോള്‍ ചെയ്തു. ഇത് ആരെയും ആശ്ചര്യപ്പെടുത്തുന്ന കണക്കാണ്.

 1.47 കോടി വോട്ടര്‍മാര്‍

1.47 കോടി വോട്ടര്‍മാര്‍

1.47 കോടി വോട്ടര്‍മാരാണ് ദില്ലിയിലുള്ളത്. വോട്ടെടുപ്പ് ദിനത്തില്‍ വൈകീട്ട് നാല് മണിവരെയുള്ള കണക്ക് പ്രകാരം 62 ലക്ഷം പേര്‍ വോട്ട് ചെയ്തു. ഇന്നലെ പുറത്തുവിട്ട അന്തിമ കണക്ക് പ്രകാരം മൊത്തം പോള്‍ ചെയ്ത വോട്ടുകള്‍ 92,03,040 വോട്ടുകളാണ്. അതായത് 30 ലക്ഷം വോട്ടുകള്‍ നാല് മണിക്ക് ശേഷം പോള്‍ ചെയ്തു.

രാഷ്ട്രീയ പാര്‍ട്ടികളില്‍ അങ്കലാപ്പ്

രാഷ്ട്രീയ പാര്‍ട്ടികളില്‍ അങ്കലാപ്പ്

ആറു മണിവരെ ആയിരുന്നു പോളിങ് സമയം. എങ്കിലും ചില ബൂത്തുകളില്‍ എട്ട് മണിവരെ പോളിങ് നീണ്ടു. ആറു മണി വരെ വരി നിന്നവര്‍ക്ക് സ്ലിപ്പ് നല്‍കി വോട്ട് ചെയ്യാന്‍ അനുവദിക്കുകയായിരുന്നു. എന്നാല്‍ വന്‍ വര്‍ധനവ് അവസാന മണിക്കൂറില്‍ വന്നത് രാഷ്ട്രീയ പാര്‍ട്ടികളില്‍ അങ്കലാപ്പുണ്ടാക്കിയിട്ടുണ്ട്.

എക്‌സിറ്റ് പോള്‍ ഫലം വിശ്വസിക്കാമോ

എക്‌സിറ്റ് പോള്‍ ഫലം വിശ്വസിക്കാമോ

എക്‌സിറ്റ് പോള്‍ ഫലം പുറത്തുവിടുന്നത് പോളിങ് ദിനത്തില്‍ ആറ് മണിക്ക് ശേഷമാണ്. ഇതാകട്ടെ അഞ്ച് മണി വരെയുള്ള കണക്കുകള്‍ അടിസ്ഥാനമാക്കിയാണ്. എന്നാല്‍ ദില്ലിയെ സംബന്ധിച്ചിടത്തോളം അഞ്ച് മണിക്ക് ശേഷവും ലക്ഷക്കണക്കിന് വോട്ടര്‍മാരാണ് പോള്‍ ചെയ്തിട്ടുള്ളത്.

തങ്ങള്‍ക്ക് അനുകൂലമെന്ന് ബിജെപി

തങ്ങള്‍ക്ക് അനുകൂലമെന്ന് ബിജെപി

അവസാന നിമിഷം വന്ന 30 ലക്ഷം വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാണെന്ന് ബിജെപി കരുതുന്നു. ബിജെപി നേതാക്കള്‍ പുഞ്ചിരിയോടെയാണ് ഇക്കാര്യത്തില്‍ പ്രതികരിച്ചത്. എക്‌സിറ്റ് പോള്‍ ഫലം കാര്യമാക്കേണ്ടെന്നും യഥാര്‍ഥ ഫലം തങ്ങള്‍ക്ക് അനുകൂലമാകുമെന്നും ബിജെപി പറയുന്നു.

 48 സീറ്റുകള്‍ നേടും

48 സീറ്റുകള്‍ നേടും

48 സീറ്റുകള്‍ നേടി ബിജെപി അധികാരത്തിലെത്തുമെന്നാണ് ദില്ലി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി അവകാശപ്പെട്ടത്. മിക്ക എക്‌സിറ്റ് പോള്‍ ഫലങ്ങളും എഎപിക്ക് കുറഞ്ഞത് 45 സീറ്റുകള്‍ മുതല്‍ 68 സീറ്റുകള്‍ വരെ പ്രവചിക്കുന്നുണ്ട്. ഇത് കാര്യമാക്കേണ്ട എന്നാണ് ബിജെപി പറയുന്നത്.

എക്‌സിറ്റ് പോള്‍ അല്ല എക്‌സാക്റ്റ് പോള്‍

എക്‌സിറ്റ് പോള്‍ അല്ല എക്‌സാക്റ്റ് പോള്‍

എക്‌സിറ്റ് പോള്‍ എക്‌സാക്റ്റ് പോള്‍ അല്ല എന്നാണ് ബിജെപി എംപി മീനാക്ഷി ലേഖി മാധ്യമങ്ങളോട് പ്രതികരിച്ചത്. എക്‌സിറ്റ് പോള്‍ ഏജന്‍സികളുടെ കണക്കില്‍ പ്പെടാത്ത 15 ശതമാനത്തോളം വോട്ടുകളുണ്ട്. ഉച്ചയ്ക്ക് ശേഷമാണ് ബിജെപി വോട്ടര്‍മാര്‍ പ്രധാനമായും പോളിങ് സ്‌റ്റേഷനിലെത്തിയത് എന്നും മീനാക്ഷി ലേഖി പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംഭവിച്ചത്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംഭവിച്ചത്

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോള്‍ ഫലങ്ങളും സമാനമായ രീതിയിലായിരുന്നുവെന്ന് ബിജെപി നേതാക്കള്‍ സൂചിപ്പിക്കുന്നു. എന്‍ഡിഎയ്ക്ക് 220 സീറ്റുകളാണ് അന്ന് പ്രവചിക്കപ്പെട്ടത്. എന്നാല്‍ അന്തിമ ഫലം വന്നപ്പോള്‍ ബിജെപിക്ക് മാത്രം 303 സീറ്റ് കിട്ടിയില്ലേ എന്നും ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

 എഎപിക്ക് ഭീതി

എഎപിക്ക് ഭീതി

എഎപി നേതാക്കള്‍ വോട്ടിങ് മെഷീനില്‍ തിരിമറി ആരോപിക്കുന്നുണ്ട്. അവര്‍ക്ക് പരാജയ ഭീതിയുള്ളതിനാലാണ് ആരോപണം ഉന്നയിക്കുന്നതെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് പറയുന്നു. മാത്രമല്ല അവസാന രണ്ടു മണിക്കൂറില്‍ ചെയ്ത വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാണെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

 അറിയാന്‍ മണിക്കൂറുകള്‍ മാത്രം

അറിയാന്‍ മണിക്കൂറുകള്‍ മാത്രം

ചൊവ്വാഴ്ചയാണ് ദില്ലിയിലെ വോട്ടെണ്ണല്‍. മൊത്തം 70 സീറ്റാണുള്ളത്. 36 സീറ്റ് നേടുന്ന പാര്‍ട്ടിക്ക് സ്വന്തമായി ഭരിക്കാം. എഎപിക്കാണ് എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും സാധ്യത കല്‍പ്പിക്കുന്നത്. എന്നാല്‍ 20 സീറ്റില്‍ പ്രതീക്ഷയുമായി കോണ്‍ഗ്രസ് രംഗത്തുണ്ട്. എഎപിയുമായി സഖ്യത്തിന് തയ്യാറാണെന്നും കോണ്‍ഗ്രസ് സൂചിപ്പിച്ചു.

തദ്ദേശീയരായ മുസ്ലിങ്ങളെ കണ്ടെത്താന്‍ പുതിയ സര്‍വ്വെ വരുന്നു; വിവാദ നീക്കവുമായി ബിജെപി സര്‍ക്കാര്‍തദ്ദേശീയരായ മുസ്ലിങ്ങളെ കണ്ടെത്താന്‍ പുതിയ സര്‍വ്വെ വരുന്നു; വിവാദ നീക്കവുമായി ബിജെപി സര്‍ക്കാര്‍

English summary
30 lakh late voters: BJP thinks these will decide Delhi polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X