കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പതിമൂന്നാമത്തെ പ്രസവത്തിന് പിന്നാലെ 30കാരി മരിച്ചു

Google Oneindia Malayalam News

ദുംഗാര്‍പൂര്‍: പതിമൂന്നാമത്തെ പ്രസവത്തിന് പിന്നാലെ മുപ്പതുകാരിയായ ആദിവാസി യുവതി മരിച്ചു. രാജസ്ഥാനിലെ ദുംഗാര്‍പൂരിലാണ് സംഭവം. ദുംഗാര്‍പൂരിലെ ആരോഗ്യ കേന്ദ്രത്തില്‍ നവംബര്‍ അഞ്ചിനാണ് 30 കാരിയായ ശാരദ മീന ഇവര്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവത്തിനിടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഉദയ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വെച്ചായിരുന്നു മരണം.

നവംബര്‍ ഒന്നാം തീയതിയാണ് ശാരദ മീനയെ മാസനയിലെ ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യകേന്ദ്രം ജീവനക്കാര്‍ക്ക് ഇത് ഇവരുടെ പതിമൂന്നാമത്തെ പ്രസവമാണ് എന്ന് അറിയില്ലായിരുന്നത്രെ. നവംബര്‍ അഞ്ചിന് ശാരദ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. തുടര്‍ന്ന് രക്തസ്രാവം നിയന്ത്രിക്കാനാകാതെ വരികയായിരുന്നു.

rajasthan-map

പ്രസവത്തിന് ശേഷം രക്തസ്രാവം ഉണ്ടായതാണ് മരണകാരണമെന്ന് ഡോക്ടര്‍ രാജാറാം മീന പറഞ്ഞു. ദുംഗാര്‍പൂരിലെ ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത് ഓഫീസറാണ് ഇദ്ദേഹം. തുടര്‍ച്ചയായ 13 പ്രസവങ്ങളാണ് ശാരദ മീനയ്ക്ക് ഈ ഗതി വരുത്തിയത്. ഇവരുടെ 13 മക്കളില്‍ ആറ് പെണ്‍കുട്ടികളും 3 ആണ്‍കുട്ടികളും മാത്രമാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്.

ദുംഗാര്‍പൂരിലെ ഭോജാത ഫാല വാഡിയിലെ വെസാത് മീനയാണ് ശാരദയുടെ ഭര്‍ത്താവ്. കൂലിപ്പണിക്കാരനായ ഇയാള്‍ ഡോക്ടര്‍മാരില്‍ നിന്നും ഇത് ഭാര്യയുടെ പതിമൂന്നാമത്തെ പ്രസവമാണ് എന്ന് മറച്ചുവെച്ചു എന്നും ആരോപണമുണ്ട്. ഒമ്പതാം മാസം മുതലാണത്രെ ശാരദ മീന മാസനയിലെ ആരോഗ്യ കേന്ദ്രത്തില്‍ പരിശോധനയ്ക്കായി എത്തിയത്.

English summary
During her 13th delivery, a 30-year-old tribal woman died at an Udaipur hospital after she developed complications. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X