കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാട്ട് വിനയായി: മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചു കൊന്നു; സംഭവം കേട്ടാല്‍ ഞെട്ടും

  • By Siniya
Google Oneindia Malayalam News

ദില്ലി: പാട്ടിന്റെ ശബ്ദം കുറയ്ക്കാന്‍ പറഞ്ഞതിന് ദില്ലിയില്‍ മാധ്യമ പ്രവര്‍ത്തകനെ വെടിവച്ചു കൊന്നു. തെക്കന്‍ ദില്ലിയിലെ വസന്ത് കുഞ്ചിലെ ജിമ്മിലാണ് സംഭവം. പ്രതികള്‍ ഒളിവിലാണ്. ജിമ്മില്‍ പാട്ടു വച്ചപ്പോള്‍ മാധ്യമ പ്രവര്‍ത്തകമനായ ഹര്‍ദീപ് ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ ഇതില്‍ പ്രോപിതനായ ജിമ്മിലെ ഇന്‍സ്ട്രക്ടറായ റിങ്കു വെടിവയ്ക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നതിങ്ങനെ, റിങ്കു വാടകയ്‌ക്കെടുത്ത മുറിയിലാണ് ജിം പ്രവര്‍ത്തിച്ചിരുന്നത്.

-dance

റിങ്കു മധ്യപിച്ച് സുഹൃത്തുക്കളോടപ്പം ഉച്ചത്തില്‍ പാട്ടുവച്ച് ഡാന്‍സ് ചെയ്യുന്നതിനിടയില്‍ ഹര്‍ദ്ദീപ് അവിടെ എത്തുകയായിരുന്നു. പാട്ടിന്റെ ശബ്ദം കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഇരുവരും തമ്മില്‍ വാഴക്കിട്ടു. തുടര്‍ന്ന് ഹര്‍ദ്ദീപ് റസിഡന്‍സ് വെല്‍ഫയര്‍ സൊസൈറ്റിക്ക് പരാതി നല്‍കുകയായിരുന്നു.ഇതേ തുടര്‍ന്ന് ഹര്‍ദ്ദീപിന്റെ മുറിയിലെത്തിയ റിങ്കുവും കൂട്ടുകാരും ചേര്‍ന്ന് ഇയാളെ മുറിയില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിച്ചു.

ഇതിനിടയില്‍ കൈയിലുണ്ടായിരുന്ന തോക്കുപയോഗിച്ച് വെടിവെയ്ക്കുകയായിരുന്നു. ബഹളം കേട്ട അടുത്തെത്തിയ സുഹൃത്ത് ഹര്‍ദ്ദീപിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റിങ്കുവും മറ്റു സുഹൃത്തുക്കളും ഒളിവിലാണ്. മരിച്ച് ഹര്‍ദ്ദീപ് യുജിസിയുടെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററാണ്.

English summary
30-yr-old shot dead by gym instructor after tiff over music
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X