300 എ‍ഞ്ചിനിയറിംഗ് കോളേജുകൾ അടച്ചു പൂട്ടുന്നു; മാനവ വിഭവശേഷി വകുപ്പ് നിര്‍ദ്ദേശം!

  • Posted By: Desk
Subscribe to Oneindia Malayalam

ദില്ലി: രാജ്യത്തെ മൂന്നൂറോളം എ‍ഞ്ചിനീയറിംഗ് കോളേജുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. 2018-19 അധ്യയനവര്‍ഷത്തില്‍ അടച്ചുപൂട്ടാന്‍ പോകന്നുവെന്നാണ് റിപ്പോർട്ട്. സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകളാണ് അടച്ചു പൂട്ടൽ ഭീഷണി നേരിടുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായിലായി 30 ശതമാനം മാത്രം പ്രവേശനം നടത്തിയ സ്വകാര്യ എന്‍ജിനിയറിങ് കോളേജുകളില്‍ അടുത്ത അധ്യയനവര്‍ഷത്തില്‍ പുതിയ ബാച്ചിനെ പ്രവേശിപ്പിക്കരുതെന്നാണ് മാനവ വിഭവശേഷി വകുപ്പ് നിര്‍ദ്ദേശം. കൂടാതെ വിദ്യാര്‍ത്ഥികള്‍ കുറവുള്ള 500ലധികം കോളേജുകള്‍ നിരീക്ഷണത്തിലാണെന്നും മാനവ വിഭവശേഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 3000 സ്വകാര്യ എന്‍ജിനിയറിങ് സ്ഥാപനങ്ങളിലായി 13.56 ലക്ഷം വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. എന്നാല്‍ 800 ലധികം കോളേജുകളിലും 50 ശതമാനത്തില്‍ താഴെ മാത്രമാണ് വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടുന്നത്. എന്നാൽ അടച്ചു പൂട്ടൽ ഭീ,മി നേരിടുമ്പോഴും മാനേജുമെന്റുകൾ ചില പോംവഴികളും കാണുന്നുണ്ട്.

Students

കോളേജുകള്‍ അടച്ചുപൂട്ടാതെ സയന്‍സ്, വൊക്കേഷണല്‍ കോളേജുകളായി മാറ്റാനാണ് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ (എഐസിടിഇ) നിര്‍ദ്ദേശിച്ചിരിക്കുന്നത്. 2017 അവസാനത്തോടെ കോളേജുകള്‍ സയന്‍സ് വൊക്കേഷണല്‍ സ്ഥാപനങ്ങളായി എഐസിടിഇ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം പഠിച്ചിറങ്ങുന്ന വിദ്യാർഥികള്‍ക്ക് തൊഴില്‍ അവസരങ്ങളൊരുക്കാന്‍ ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഓഫ് ടെക്‌നിക്കല്‍ എജ്യുക്കേഷനും (എഐസിടിഇ) ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് പോര്‍ട്ടല്‍ മോണ്‍സ്റ്റര്‍ ഇന്ത്യയും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചിരുന്നു. ഇതു പ്രകാരം എഐസിടിഇ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാർഥികള്‍ക്കും തൊഴില്‍ദാതാക്കള്‍ക്കും ഇടയിലുള്ള മധ്യവര്‍ത്തിയായി മോണ്‍സ്റ്റര്‍ ഇന്ത്യ പ്രവര്‍ത്തിക്കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Around 300 private engineering colleges may stop functioning from the 2018-19 academic session onwards, Times of India reported. The colleges will be asked halt any new admissions since for the last five consecutive years, they have had less than 30% enrollment.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്