• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

300 പേർ, 50,000 വാട്‌സ്ആപ് ഗ്രൂപ്പുകള്‍; കോണ്‍ഗ്രസ് 'കമാന്‍ഡ് സെന്റര്‍' തന്ത്രങ്ങൾ അവസാന ഘട്ടത്തിൽ

Google Oneindia Malayalam News

ദില്ലി. ഗുജറാത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കോൺഗ്രസ് ഡിജിറ്റൽ പ്രചരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ. 300 ഓളം കോൺഗ്രസ് പ്രവർത്തകരാണ് അഹമ്മദാബാദിലെ പാർട്ടി സെന്ററിൽ എണ്ണയിട്ട യെന്ത്രം പോലെ പ്രവർത്തിക്കുന്നത്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിദഗ്ധരും കോള്‍ സെന്റര്‍ തൊഴിലാളികളുമാണ് ഓൺലൈൻ പ്രചരണങ്ങൾ കൊഴുപ്പിക്കുന്നത്.

1

ഡിജിറ്റൽ റൂം, വാട്സ് ആപ് റൂം, ഫേസ്ബുക്ക് റൂം എന്നിങ്ങനെ 7 വിഭാഗങ്ങളായി വിഭജിച്ചാണ് സെന്ററിന്റെ പ്രവർത്തനം. വാട്സ് ആപ്പിൽ മാത്രം 50,000ത്തോളം ഗ്രൂപ്പുകൾ ആരംഭിച്ചിട്ടുണ്ട്.
താഴെ തട്ടിലുള്ള പ്രവർത്തികരിലേക്ക് എത്താനാണ് ഈ ഗ്രൂപ്പുകൾ. 'കമാൻഡ് സെന്ററിനുള്ളിൽ ഏഴിലധികം കോൾ സെന്റർ റൂമുകളുണ്ട്. പാർട്ടിയുടെ പ്രകടപത്രികയും വാഗ്ദാനങ്ങളും സന്ദേശങ്ങളുമെല്ലാം ഓരോ കോളിലൂടെ പങ്കുവെയ്ക്കും. ഇതൊരു വാര്‍ റൂമല്ല. ഇത് ഞങ്ങളുടെ കമാന്‍ഡ് സെന്ററാണ്.പാർട്ടിക്ക് വേണ്ട സോഷ്യൽ മീഡിയ തന്ത്രങ്ങൾ ഇവിടെ നിന്നാണ് മെനയുന്നത്', കോണ്‍ഗ്രസ് നേതാവ് അബാസ് ഭട്‌നഗര്‍ പറഞ്ഞു.

2

നിലവിൽ മധ്യപ്രദേശില്‍ പര്യടനം നടത്തുന്ന രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തത്സമയം കാണിക്കുന്നതിന് വേണ്ടി സംസ്ഥാനത്ത് 100 ലധികം എല്‍ഇഡി വാനുകള്‍ ഓടുന്നുണ്ടെന്നും ഭട്കൽ പറഞ്ഞു.
'ഞങ്ങള്‍ക്ക് 50,000ലധികം വാട്‌സ്ആപ് ഗ്രൂപ്പുകളുണ്ട്. ഓരോ വിഭാഗങ്ങളിലേക്കും എത്തിച്ചേരേണ്ട വിവരങ്ങളും ഞങ്ങളുടെ കൈയ്യിലുണ്ട്. വീട്ടമ്മമാർക്ക് അയക്കേണ്ടത് വിലക്കയറ്റവും ഗ്യാസ് സിലിണ്ടര്‍ വിലയെ കുറിച്ചുള്ള വിവരങ്ങളുമായിരിക്കും. അതേസമയം വിദ്യാർത്ഥികൾക്ക് അയക്കേണ്ടത് തൊഴിലില്ലായ്മയെ കുറിച്ചുള്ള വിവരങ്ങളായിരിക്കും. കര്‍ഷകര്‍ക്കുള്ള സന്ദേശങ്ങള്‍ വേറെയായിരിക്കും.അതികൊണ്ടാണ് എങ്ങനെയാണ് മെസേജ് അയക്കേണ്ടത് എന്നത് സംബന്ധിച്ചുള്ള മൈക്രോഡാറ്റകൾ ഞങ്ങളുടെ കൈയ്യിലുള്ളത്.കമാൻഡ് സെന്ററിനുള്ളിൽ എല്ലാവർക്കും വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ സന്ദേശങ്ങൾ പങ്കുവെയ്ക്കാൻ മൊബൈൽ ഫോണുകളും നൽകിയിട്ടുണ്ട്, കോൺഗ്രസ് നേതാവ് കെയൂർ ഷാ പറഞ്ഞു.

3

ഇക്കുറി പതിവ് തന്ത്രമല്ല കോൺഗ്രസ് സംസ്ഥാനത്ത് പയറ്റുന്നത്. താഴെ തട്ടിലുളള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് പാർട്ടി നടത്തിയത്. ഇതിനായി ബൂത്ത് തലത്തിൽ 25 ഓളം പ്രവർത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പ് ദിവസം 10 വോട്ടർമാരുടെ ചുമതലയാണ് ഒരു പ്രവർത്തകന് നൽകിയിരിക്കുന്നത്. ബൂത്ത് പിടിത്തം ഇ വി എം കേടുപാടുകൾ എന്നത് സംബന്ധിച്ച് അറിയിക്കാൻ പ്രത്യേക ഹെൽപ് ലൈൻ നമ്പറുകളും നൽകിയിട്ടുണ്ട്.

4

2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 77 സീറ്റുകളായിരുന്നു കോൺഗ്രസ് നേടിയത്. ഇക്കുറി 125 സീറ്റുകൾ വരെ നേടാനാകുമെന്നാണ് കോൺഗ്രസ് അവകാശവാദം. ശക്തമായ ഭരണ വിരുദ്ധ വികാരം സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ കോൺഗ്രസിന് അട്ടിമറി വിജയം നേടാനാകുമെന്നും നേതാക്കൾ പറയുന്നു. എന്നാൽ ആം ആദ്മിയുടെ കടന്ന് വരവ് കോൺഗ്രസിന്റെ വോട്ടുകളിൽ വിള്ളൽ വീഴ്ത്തുമെന്നാണ് പുറത്തുവന്ന അഭിപ്രായ സർവ്വേകൾ ചൂണ്ടിക്കാട്ടുന്നത്. കോൺഗ്രസിന് 45 സീറ്റുകൾ വരെയാണ് സർവ്വേകൾ പ്രവചിക്കുന്നത്.

'ഗുജറാത്തിൽ കോൺഗ്രസ് അനുകൂല തരംഗം, ഇത്തവണ സർക്കാർ രൂപീകരിക്കും'; ചെന്നിത്തല'ഗുജറാത്തിൽ കോൺഗ്രസ് അനുകൂല തരംഗം, ഇത്തവണ സർക്കാർ രൂപീകരിക്കും'; ചെന്നിത്തല

5

അതേസമയം മറുവശത്ത് ഭരണതുടർച്ച പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ആം ആദ്മി തങ്ങളുടെ വോട്ടിൽ വിള്ളൽ വീഴ്ത്തുമോയെന്ന ആശങ്കയിലാണ് ബി ജെ പി. ഇത്തവണ 130 ന് മുകളിൽ സീറ്റുകൾ നേടുമെന്നാണ് അവകാശപ്പെടുന്നത്. 182 സീറ്റുകളിൽ 2017 ൽ 99 സീറ്റുകളായിരുന്നു ബി ജെ പിക്ക് നേടാൻ സാധിച്ചത്. ആം ആദ്മി ശക്തമായ സാന്നിധ്യമാകുമെന്നാണ് സർവ്വേകൾ പ്രവചിക്കുന്നത്.

'ആട്ടിൻതോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയാൻ പള്ളിയ്ക്കു കഴിയണം'; തോമസ് ഐസക്'ആട്ടിൻതോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയാൻ പള്ളിയ്ക്കു കഴിയണം'; തോമസ് ഐസക്

കുത്തിതിരിപ്പുണ്ടാക്കി മറ്റുള്ളവരുടെ ജീവിതത്തിൽ പ്രശ്നമുണ്ടാക്കരുതെന്ന് റോബിൻ ; ഉന്നം ബ്ലസ്ലിയോ?കുത്തിതിരിപ്പുണ്ടാക്കി മറ്റുള്ളവരുടെ ജീവിതത്തിൽ പ്രശ്നമുണ്ടാക്കരുതെന്ന് റോബിൻ ; ഉന്നം ബ്ലസ്ലിയോ?

English summary
300 people, 50,000 WhatsApp groups; Congress 'Command Center' Tactics in Final Stage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X