കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് വ്യാപനം രൂക്ഷം: രാജസ്ഥാനിൽ കൊവിഡ് വാക്സിൻ മോഷണം പോയി; കേസെടുത്ത് പോലീസ്

Google Oneindia Malayalam News

ജയ്പൂർ: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൊവിഡ് വാക്സിൻ മോഷണം പോയി. ഭാരത് ബയോടെക്കിന്റെ 320 ഡോസ് കോവാക്സിനാണ് മോഷ്ടിച്ചിട്ടുള്ളത്. ബുധനാഴ്ച ജയ്പൂരിലെ ആശുപത്രിയിൽ നിന്നാണ് മോഷ്ടിക്കപ്പെട്ടിട്ടുള്ളത്. കോൾഡ് സ്റ്റോറേജിൽ നിന്ന് വാക്സിൻ സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കോവാക്സിൻ മോഷ്ടിച്ചിട്ടുള്ളത്.

പ്രതിഷേധം കനത്തു; കുംഭമേള നേരത്തെ നിര്‍ത്തിയേക്കും, മത നേതാക്കളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നുപ്രതിഷേധം കനത്തു; കുംഭമേള നേരത്തെ നിര്‍ത്തിയേക്കും, മത നേതാക്കളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നു

ഒരു കോവാക്സിൻ കുപ്പിയിൽ 10 ഡോസ് വാക്സിനാണ് അടങ്ങിയിട്ടുള്ളത്. മോഷണം പോയ 32 കുപ്പികളിലായി 320 ഡോസ് വാക്സിനാണുണ്ടായിയിരുന്നത്. ജയ്പൂരിലെ ശാസ്ത്രി നഗറിലെ കൻവതിയ ആശുപത്രിയിലാണ് സംഭവം. ആശുപത്രി സൂപ്രണ്ട് പോലീസിൽ കേസ് രജിസ്റ്റർ ചെയ്തു. വാക്സിൻ കാണാതായ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെടുകയും പൊലീസിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തതായി ചീഫ് മെഡിക്കൽ ഓഫീസർ നരോട്ടം ശർമ പറഞ്ഞു.

 covaxin-1595251594-16043

കഴിഞ്ഞയാഴ്ചയാണ് സംസ്ഥാനത്തെ വാക്സിൻ ക്ഷാമത്തെക്കുറിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പരാമർശിക്കുകയും വാക്സിനേഷൻ ക്യാമ്പെയിൻ തുടരാൻ പര്യാപ്തമായ സ്റ്റോക്കുകൾ രാജസ്ഥാനിൽ ഇല്ലെന്നും വ്യക്തമാക്കിയത്. കൊവിഡ് വാക്സിൻ ഡോസുകളുടെ എണ്ണം അപര്യാപ്തമാണെന്നും ഈ സാഹചര്യത്തിൽ പല ജില്ലകളിലും വാക്സിനേഷൻ നിർത്തേണ്ടിവരുമെന്നും അശോക് ഗെലോട്ട് വ്യക്തമാക്കിയിരുന്നു. രാജ്യത്ത് കൊവിഡ് വാക്സിനുകൾക്ക് കുറവുണ്ടാകില്ലെന്ന കേന്ദ്രത്തിന്റെ വാദം തെറ്റാണെന്നും വാക്സിൻ ലഭ്യതയെക്കുറിച്ചുള്ള റിപ്പോർട്ട് പരസ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Recommended Video

cmsvideo
Thrissur Pooram will be held with high restrictions | Oneindia Malayalam

അതേസമയം, മഹാരാഷ്ട്രയ്ക്ക് ശേഷം 10 ദശലക്ഷത്തിലധികം ഡോസ് വാക്സിൻ നൽകുന്ന രണ്ടാമത്തെ സംസ്ഥാനമായി രാജസ്ഥാൻ മാറിക്കഴിഞ്ഞിട്ടുണ്ട്. ഞായറാഴ്ച വരെ 99.83 ലക്ഷം ഡോസുകളാണ് രാജസ്ഥാൻ നൽകിയിട്ടുള്ളത്. ഈ കണക്ക് ഇപ്പോൾ 10 ദശലക്ഷം കടന്നിട്ടുണ്ട്.

English summary
320 doses of Covaxin vaccine stolen from Jaipur hospital during transportation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X