കര്‍ഷക പ്രക്ഷോഭത്തിനിടെ 32വയസുകാരന്‍ കര്‍ഷകന്‍ മരിച്ചു; മരണ കാരണം അതിശൈത്യം
ന്യൂഡല്‍ഹി: കര്‍ഷകപ്രക്ഷോഭത്തില്‍ പങ്കെടുത്ത ബീഹാറില്‍ നിന്നുള്ള കര്‍ഷകന്‍ മരിച്ച നിലയില്‍. 32 വയസുകാരനായ അജയ് മോറെയാണ് ഡല്‍ഹി ഹരിയാന അതിര്‍ത്തിയില്‍വെച്ച് മരണപ്പെട്ടത്. കര്‍ഷകര്‍ താമസിച്ചിരുന്ന ക്യാമ്പിലാണ് അജയ് മോറെയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സിംഘു അതിര്‍ത്തിയില്‍ ആയിരുന്നു സുഹൃത്തുക്കളോടൊപ്പം മോറെ സമരത്തില്‍ പങ്കെടുത്തിരുന്നത്. ണേഖലയിലെ അതി ശൈത്യത്തെ തുടര്‍ന്ന് ശരീര താപനില താഴ്‌ന്നതാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

ഭാര്യയും മൂന്നു മക്കളും പ്രായമായ രക്ഷിതാക്കളുമാണ് മോറെയുടെ കുടുംബത്തില്‍ ഉള്ളത്. സമരം തുടങ്ങിയതിന് ശേഷം മരണപ്പെടുന്ന അഞ്ചാമത്തെ കര്‍ഷകനാണ് മോറെ.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക ബില്ലിനെതിരേ കാലാവസ്ഥ പോലും വകവെക്കാതെ കര്‍ഷകര്‍ സമരം തുരുകയാണ്. കാര്‍ഷിക ബില്ല് പിന്‍വലിക്കുന്നതുവരെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.
സ്വകാര്യകമ്പനികളെ സഹായിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ കാര്‍ഷിക നിയമം നടപ്പിലാക്കിയതെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത് പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ഇതിനോടകം തന്നെ പലതവണ സര്‍ക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും സമവായം ഉണ്ടായില്ല. താങ്ങുവില ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നീക്കുപോക്കുണ്ടാക്കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചെങ്കിലും കാര്‍ഷിക ബില്ല് പിന്‍വലിക്കതെ സമരത്തില്‍ നിന്നും പിന്‍വാങ്ങില്ലെന്നാണ് കര്‍ഷകരുടെ നിലപാട്.












Click it and Unblock the Notifications