കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് 348421 പുതിയ കോവിഡ് കേസുകള്‍: മരണം വീണ്ടും നാലായിരത്തിന് മുകളില്‍

Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 348421 പുതിയ കോവിഡ് കേസുകള്‍. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 23340938 ആയി. പുതിയ കേസുകളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായെങ്കിലും രോഗികളുടെ എണ്ണം വീണ്ടും നാലായിരം കടന്നു. 4205 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധമൂലം മരിച്ചത്. രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷമാണ് രാജ്യത്ത് കോവിഡ് മരണസഖ്യ നാലായിരത്തിന് മുകളില്‍ എത്തുന്നത്. 2,54,197 പേര്‍ ഇതുവരെ വൈറസ്ബാധ മൂലം മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

Recommended Video

cmsvideo
കോവിഡ്: പ്രതിദിന മരണ നിരക്ക് രാജ്യത്തെ ഏറ്റവും ഉയർന്ന നിലയിൽ

അതേസമയം രോഗമുക്തരാവുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടാവുന്നത് ആശ്വകരമാവുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 355338 പേര്‍ രോഗമുക്തി നേടി. 37,04,099 സജീവരോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. 1,93,82,642 പേര്‍ ഇതു വരെ രോഗമുക്തരായി. 17,52,35,991 പേര്‍ ഇതു വരെ വാക്സിന്‍ സ്വീകരിച്ചു. അതേസമയം ഇന്ത്യയിൽ കണ്ടെത്തിയ കൊവിഡ് വകഭേദത്തിന്റെ സാന്നിധ്യം 44 രാജ്യങ്ങളിൽ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടനം വ്യക്തമാക്കി.

കനത്ത മഴയില്‍ വെള്ളം കയറി കൊല്‍ക്കത്ത നഗരം; ചിത്രങ്ങള്‍

 plasma-therapy-

2020 ഒക്ടോബറിൽ ഇന്ത്യയിൽ കണ്ടെത്തിയ ബി.1.617 വകഭേദമാണ് ഇപ്പോള്‍ വിവിധ രാജ്യങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്. ആറ് മേഖലകളിലെ 4,500 സാമ്പിളുകളിലാണ് വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. കൊവിഡിന്‍റെ മറ്റ് വകഭേദങ്ങളേക്കാൾ അപകടകാരിയാണ് ബി.1.617 വകഭേദം. ഇന്ത്യ കഴിഞ്ഞാല്‍ ഈ ഗണത്തിലെ ഏറ്റവും കൂടുതല്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയത് ബ്രിട്ടണിലാണ്.

ഹോട്ട് ലുക്കിൽ നേഹ മാലിക്- ചിത്രങ്ങൾ

English summary
348421 more covid positive case confirmed in india last 24 hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X