കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാന സഭയില്‍ കോണ്‍ഗ്രസ് അപ്രത്യക്ഷമായി; അംഗങ്ങള്‍ കൂറുമാറി, ടിആര്‍എസ്‌ തന്ത്രത്തില്‍ വീണു

Google Oneindia Malayalam News

ഹൈദരാബാദ്: വാശിയേറിയ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ടിആര്‍എസ് വീണ്ടും അധികാരത്തിലെത്തിയ തെലങ്കാനയില്‍ കോണ്‍ഗ്രസിനെ തുടച്ചുനീക്കാന്‍ ശ്രമം. ഭരണകക്ഷിയായ ടിആര്‍എസ് നടത്തുന്ന തന്ത്രപരമായ നീക്കം അടുത്ത മാര്‍ച്ചോടെ കോണ്‍ഗ്രസിനെ പൂര്‍ണമായും നിയമസഭാ കൗണ്‍സിലില്‍ നിന്ന് ഇല്ലാതാക്കും.

ഇതോടെ കൗണ്‍സിലില്‍ ടിആര്‍എസിനെ ചോദ്യം ചെയ്യാന്‍ ശക്തിയുള്ള ഒരു കക്ഷിയും ബാക്കിയുണ്ടാകില്ല. കോണ്‍ഗ്രസിനെതിരെ യുദ്ധം പ്രഖ്യാപിച്ച മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ രാഷ്ട്രീയ നീക്കത്തില്‍ പകച്ചുനില്‍ക്കുകയാണ് തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാക്കള്‍. വ്യത്യസ്തമായ രാഷ്ട്രീയ വാര്‍ത്തകളാണ് തെലങ്കാനയില്‍ നിന്ന് കേള്‍ക്കുന്നത്. ലഭ്യമായ വിവരങ്ങള്‍ ഇങ്ങനെ....

നാടകീയ സംഭവങ്ങള്‍

നാടകീയ സംഭവങ്ങള്‍

വെള്ളിയാഴ്ച വന്‍ നാടകീയ സംഭവങ്ങള്‍ക്കാണ് തെലങ്കാനയിലെ നിയമസഭാ കൗണ്‍സില്‍ സാക്ഷിയായത്. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയെ ടിആര്‍എസ് നിയമസഭാ കക്ഷിയില്‍ ലയിക്കാന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അനുമതി നല്‍കി. നിയമസഭാ കൗണ്‍സിലില്‍ ഇപ്പോള്‍ കോണ്‍ഗ്രസിന് ബാക്കിയുള്ളത് രണ്ടംഗങ്ങള്‍ മാത്രമാണ്.

കോണ്‍ഗ്രസ് അംഗങ്ങള്‍ ഇങ്ങനെ

കോണ്‍ഗ്രസ് അംഗങ്ങള്‍ ഇങ്ങനെ

തെലങ്കാനയില്‍ നിയമസഭാ കൗണ്‍സിലില്‍ ഏഴ് അംഗങ്ങളാണ് കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്. അതില്‍ കെ രാജഗോപാല്‍ റെഡ്ഡി അടുത്തിടെ രാജിവച്ചു. മുനുഗോഡെയില്‍ നിന്ന് എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് രാജഗോപാല്‍ എംഎല്‍സി പദവി രാജിവെച്ചത്. ബാക്കി ആറു പേര്‍.

സംഭവിച്ചത് ഇങ്ങനെ

സംഭവിച്ചത് ഇങ്ങനെ

കൗണ്‍സിലിലെ നിയമസഭാ കക്ഷികളെ ലയിക്കാന്‍ അനുവദിച്ചതിലൂടെ നാല് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇപ്പോള്‍ ടിആര്‍എസ് അംഗങ്ങളായി മാറി. തങ്ങളെ ടിആര്‍എസ് അംഗങ്ങളായി പരിഗണിക്കണമെന്ന് ചെയര്‍മാനോട് നാല് കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. വെള്ളിയാഴ്ച ചെയര്‍മാന്‍ ഇവരുടെ ആവശ്യത്തിന് അനുമതി നല്‍കി.

ഇവരാണ് ആ നാലുപേര്‍

ഇവരാണ് ആ നാലുപേര്‍

എംഎസ് പ്രഭാകര്‍ റാവു, ടി സന്തോഷ് കുമാര്‍, കെ ദാമോദര്‍ റെഡ്ഡി, ആകുല ലളിത എന്നീ കോണ്‍ഗ്രസ് അംഗങ്ങളാണ് വെള്ളിയാഴ്ച ടിആര്‍എസില്‍ ചേര്‍ന്നത്. മൂന്നില്‍ രണ്ടു ഭാഗം അംഗങ്ങള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ചെയര്‍മാന്‍ ഇവരെ ടിആര്‍എസ് അംഗങ്ങളാകാന്‍ അനുവദിച്ചത്.

കൂറുമാറ്റ നിരോധന നിയമം

കൂറുമാറ്റ നിരോധന നിയമം

അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച വിജയം നേടാന്‍ സാധിച്ചിരുന്നില്ല. ഇനിയും കോണ്‍ഗ്രസില്‍ തുടരുന്നതില്‍ അര്‍ഥമില്ല എന്ന തോന്നലാണ് കൗണ്‍സില്‍ അംഗങ്ങളെ മാറ്റിചിന്തിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പിസിസി അധ്യക്ഷന്‍ ഉത്തം കുമാര്‍, കൗണ്‍സില്‍ പ്രതിപക്ഷ നേതാവ് മുഹമ്മദ് അലി ഷബ്ബീര്‍ എന്നിവര്‍ ചെയര്‍മാനെ കാണുകയും അംഗങ്ങളെ കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് എംഎല്‍എമാര്‍

കോണ്‍ഗ്രസ് എംഎല്‍എമാര്‍

തെലങ്കാന നിയമസഭയയ്ക്ക് രണ്ടു സഭകളാണുള്ളത്. നിയമസഭയും നിയമസഭാ കൗണ്‍സിലും. നിയമസഭയിലേക്ക് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 19 സീറ്റിലാണ് ജയിക്കാന്‍ സാധിച്ചത്. ഇതില്‍ മൂന്ന് പേര്‍ ടിആര്‍സില്‍ ചേരുമെന്ന് അടുത്തിടെ വാര്‍ത്ത വന്നിരുന്നു. എംഎല്‍എമാരുടെ ആനുപാതികമായിട്ടാണ് കൗണ്‍സിലില്‍ അംഗങ്ങളുണ്ടാകുക.

കൗണ്‍സിലിലെ അവസ്ഥ ഇങ്ങനെ

കൗണ്‍സിലിലെ അവസ്ഥ ഇങ്ങനെ

തെലങ്കാന നിയമസഭാ കൗണ്‍സിലില്‍ 40 അംഗങ്ങളാണുള്ളത്. ഇതില്‍ ഏഴ് അംഗങ്ങളാണ് കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്. ഒരാള്‍ എംഎല്‍എ ആയതോടെ രാജിവെച്ചു. നാല് പേര്‍ ഇപ്പോള്‍ ടിആര്‍എസില്‍ ചേര്‍ന്നു. ഇനി രണ്ടുപേരാണുള്ളത്. അലി ഷബ്ബീര്‍, സുധാകര്‍ റെഡ്ഡി. ഇവരുടെ കാലാവധി അടുത്ത മാര്‍ച്ചില്‍ അവസാനിക്കും.

കൂറുമാറ്റ നിരോധന നിയമം പ്രയോഗിക്കാമോ

കൂറുമാറ്റ നിരോധന നിയമം പ്രയോഗിക്കാമോ

ഈ മാസം 20ന് നിയമസഭാ കക്ഷിയോഗം ചേര്‍ന്നാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ടിആര്‍എസില്‍ ചേരാന്‍ തീരുമാനിച്ചത്. കൗണ്‍സില്‍ യോഗത്തിന്റെ തീരുമാനമായതിനാല്‍ കൂറുമാറ്റ നിരോധന നിയമം പ്രയോഗിക്കാന്‍ സാധിക്കില്ലെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ 20ലെ യോഗത്തിന് പാര്‍ട്ടി അനുമതി നല്‍കിയിട്ടില്ലെന്ന് പിസിസി അധ്യക്ഷന്‍ അറിയിച്ചു.

കോണ്‍ഗ്രസ് പറയുന്നത്

കോണ്‍ഗ്രസ് പറയുന്നത്

പ്രഭാകര്‍ റാവു 2016ല്‍ കോണ്‍ഗ്രസ് വിട്ടു ടിആര്‍എസില്‍ ചേര്‍ന്നതാണത്രെ. ഇതിനെതിരെ കോണ്‍ഗ്രസ് കൗണ്‍സില്‍ ചെയര്‍മാന് പരാതി നല്‍കിയിരുന്നു. രണ്ടുവര്‍ഷമായിട്ടും നടപടിയുണ്ടായില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ കുറ്റപ്പെടുത്തി. അതേ സാഹചര്യം തന്നെയാണ് ദാമോദര്‍ റെഡ്ഡിയുടെ കാര്യത്തിലും.

ചെയര്‍മാന് അനുമതി നല്‍കാമോ

ചെയര്‍മാന് അനുമതി നല്‍കാമോ

പാര്‍ട്ടികളുടെ ലയനം സംബന്ധിച്ച് സംസ്ഥാന ഘടകത്തിന് തീരുമാനം എടുക്കാന്‍ സാധിക്കില്ല. കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വമാണ് തീരുമാനം എടുക്കേണ്ടത്. കൗണ്‍സില്‍ അംഗങ്ങളുടെ തീരുമാനത്തിന് സ്പീക്കര്‍ക്കോ ചെയര്‍മാനോ അനുമതി നല്‍കാന്‍ നിയമം അനുവദിക്കില്ലെന്നും പിസിസി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

നേതൃപദവി നഷ്ടമായി

നേതൃപദവി നഷ്ടമായി

അതേസമയം, കോണ്‍ഗ്രസ് എംഎല്‍എമാരും ടിആര്‍സില്‍ ചേരാന്‍ നീക്കം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നു അംഗങ്ങള്‍ മുഖ്യമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തുവെന്നാണ് വിവരം. നാലു കൗണ്‍സില്‍ അംഗങ്ങള്‍ രാവിവെച്ചതോടെ പ്രതിപക്ഷ നേതൃപദവി കോണ്‍ഗ്രസിന് നഷ്ടമായിരിക്കുകയാണ്.

കൗണ്‍സിലില്‍ ഇനി ടിആര്‍എസ് മാത്രം

കൗണ്‍സിലില്‍ ഇനി ടിആര്‍എസ് മാത്രം

40 അംഗ കൗണ്‍സിലില്‍ 4 അംഗങ്ങളെങ്കിലുമുള്ള പാര്‍ട്ടിക്കാണ് പ്രതിപക്ഷ നേതൃപദവി വഹിക്കാന്‍ യോഗ്യത. കോണ്‍ഗ്രസിന് നിലവില്‍ രണ്ട് അംഗങ്ങളാണുള്ളത്. അവരുടെ കാലാവധി മാര്‍ച്ചില്‍ തീരും. 16 എംഎല്‍സിമാരുട ഒഴിവാണ് മാര്‍ച്ചില്‍ വരുന്നത്. എല്ലാ സീറ്റിലും ടിആര്‍എസ് ജയിക്കുമെന്നാണ് കരുതുന്നത്.

രാജീവ് ഗാന്ധിയുടെ ഭാരതരത്‌ന പിന്‍വലിക്കണമെന്ന് എഎപി; പാര്‍ട്ടിയില്‍ കലാപം, രാജിക്കൊരുങ്ങി അല്‍ക്ക രാജീവ് ഗാന്ധിയുടെ ഭാരതരത്‌ന പിന്‍വലിക്കണമെന്ന് എഎപി; പാര്‍ട്ടിയില്‍ കലാപം, രാജിക്കൊരുങ്ങി അല്‍ക്ക

English summary
4 Congress Legislative Assembly Members Join KCR's Party in Telangana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X