കാര്‍ കാലനായി; തൊഴിലാളികളുടെ താമസസ്ഥലത്തേക്ക് കാര്‍ പാഞ്ഞു കയറി, 4 മരണം

  • By: Akshay
Subscribe to Oneindia Malayalam

ലക്‌നൗ: താമസ സ്ഥലത്തേക്ക് കാര്‍ ഇടിച്ച് കയറി നാല് തൊഴിലാളികള്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ലക്‌നൗയിലെ ദാലിബാഗ് ഭാഗത്തായിരുന്നു അപകടം നടന്നത്. സംഭവത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ബഹാറീച്ച് ജില്ലക്കാരായ കൂലിപ്പണിക്കാരാണ് മരിച്ചവര്‍.

എല്ലാവരും ഉറങ്ങിക്കിടന്ന സമയത്ത് അമിത വേഗത്തിലെത്തിയ കാര്‍ താമസസ്ഥലത്തേക്ക് ഇടിച്ച് കയറിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടം നടന്നയുടന്‍ കാറിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സ്ഥലത്ത് താമസിച്ചിരുന്ന മറ്റുള്ളവര്‍ തടഞ്ഞുവച്ച് പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ ലക്‌നൗവിലെ ട്രോമ സെന്ററില്‍ എത്തിച്ച് അടിയന്തര വൈദ്യ സഹായം നല്‍കി.

Accident

അപകടം നടന്ന സമയത്ത് 35 തൊഴിലാളികളാണ് താത്കാലിക താമസ സ്ഥലത്ത് ഉണ്ടായിരുന്നത്. എല്ലാവരും ഉറങ്ങിക്കിടന്ന സമയത്ത് അമിത വേഗത്തിലെത്തിയ കാര്‍ താമസസ്ഥലത്തേക്ക് ഇടിച്ച് കയറുകയായിരുന്നു. കാറിലുണ്ടായിരുന്നവര്‍ മദ്യപിച്ചിരുന്നെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

English summary
Four labourers were killed and six others injured after a car crashed into a night shelter in Lucknow early this morning. The car - a Hyundai i20 - crashed into the night shelter in central Lucknow's Dalibagh area.
Please Wait while comments are loading...